»   » സെയ്ഫ് അലി ഖാന്റെ നായികയായി തമന്ന

സെയ്ഫ് അലി ഖാന്റെ നായികയായി തമന്ന

Posted By:
Subscribe to Filmibeat Malayalam

തമിഴകത്തുനിന്നും ബോളിവുഡിലെത്തി വിജയം കൊയ്ത അസിന് പിന്നാലെ തെന്നിന്ത്യന്‍ നായികമാരെല്ലാവരെ ബോളിവുഡിലേയ്ക്ക് ഉറ്റുനോക്കുകയാണ്. പലരും ബോളിവുഡില്‍ അരങ്ങേറ്റം നടത്തിക്കഴിഞ്ഞു. ചിലര്‍ക്ക് തുടര്‍ന്നും അവിടെ അവസരങ്ങള്‍ ലഭിയ്ക്കുകയാണ്. ഇക്കൂട്ടത്തിലൊരാളാണ് തമന്ന. തമിഴകത്തെ ജനപ്രിയ താരമായ തമന്ന ബോളിവുഡില്‍ സെയ്ഫ് അലി ഖാന്റെ നായികയാകാന്‍ ഒരുങ്ങുകയാണ്. സാജിത് ഖാന്‍ സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിലാണ് തമന്ന നായികയായി എത്തുന്നത്.

സെപ്റ്റംബറിലാണ് ചിത്രത്തിന്റെ ഷൂട്ടിങ് ആരംഭിയ്ക്കുക. നേരത്തേ അജയ് ദേവ്ഗണിനൊപ്പം ഹിമ്മത്‌വാലയെന്ന ചിത്രത്തിലും തമന്ന അഭിനയിച്ചിരുന്നു. സാജിദ്-ഫര്‍ഹാദ് ടീം ഒരുക്കുന്ന അക്ഷയ് കുമാര്‍ നായകനാകുന്ന ചിത്രത്തിലും തമന്ന പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്.

സാജിദിന്റെ ചിത്രത്തില്‍ സെയ്ഫ് അലിഖാനെക്കൂടാതെ റിതേഷ് ദേശ്മുഖ്, ഇഷ ഗുപ്ത, സോനാല്‍ ചൗഹാന്‍ എന്നിവരെല്ലാം അണിനിര്കകുന്നുണ്ട്. നേരത്തേ ഈ ചിത്രത്തില്‍ സാജിദിന്റെ സുഹൃത്തുകൂടിയായ നടി ജാക്വിലിന്‍ ഫെര്‍ണാണ്ടസ് അഭിനയിക്കുമെന്നായിരുന്നു റിപ്പോര്‍ട്ടുകല്‍. എന്നാല്‍ ഇപ്പോള്‍ തമന്നയാണ് നായികയായെത്തുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്.

English summary
Tamannaah has just signed on her next film in Bollywood with Saif Ali Khan.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam