സുഹൃത്തിന്റെ സഹോദരനോട് ഇഷ്ടം തോന്നി; തുറന്ന് പറഞ്ഞപ്പോഴുള്ള പ്രതികരണം ഹൃദയം തകർത്തു; തമന്ന
ആരാധകരുടെ പ്രിയ താരമാണ് തമന്ന ഭാട്ടിയ. തെന്നിന്ത്യൻ സിനിമാ രംഗത്തും ബോളിവുഡിലും തമന്നയിന്ന് സാന്നിധ്യം അറിയിക്കുന്നു. അടുത്തിടെ നടി ചെയ്ത ഡാൻസ് നമ്പറുകൾ വൻ ഹിറ്റായി. ഒരു കാലത്ത് തന്റെ സ്വകാര്യ ജീവിതത്തെക്കുറിച്ച് ഒന്നും സംസാരിക്കാതിരുന്ന തമന്ന ഇന്ന് വിശേഷങ്ങൾ ആരാധകരോട് പങ്കുവെക്കാറുണ്ട്. നടൻ വിജയ് വർമയുമായി പ്രണയത്തിലാണ് നടി. ലസ്റ്റ് സ്റ്റോറീസ് എന്ന ആന്തോളജിയിൽ ഒരുമിച്ച് അഭിനയിക്കവെയാണ് തമന്നയും വിജയ് വർമയും പ്രണയത്തിലാകുന്നത്. വിജയ്ക്കൊപ്പം ഇവന്റുകൾക്കും മറ്റും തമന്ന എത്താറുണ്ട്.
മുമ്പൊരിക്കൽ തനിക്കൊരാളോട് തോന്നിയ ഇഷ്ടത്തെക്കുറിച്ച് തമന്ന പറഞ്ഞ വാക്കുകളാണിപ്പോൾ ശ്രദ്ധ നേടുന്നത്. സുഹൃത്തിന്റെ സഹോദരനോടാണ് തമന്നയ്ക്ക് ഇഷ്ടം തോന്നിയത്. ഇയാളെ കാണാൻ വേണ്ടി മാത്രം താൻ സുഹൃത്തിനടുത്തേക്ക് പോകുമായിരുന്നെന്ന് തമന്ന തുറന്ന് പറഞ്ഞു. അഞ്ചാം ക്ലാസിൽ പഠിക്കുമ്പോഴാണ് തമന്നയ്ക്ക് ഇഷ്ടം തോന്നിയത്.

ഒരുപാട് ദിവസം അവനോട് ആരാധന തോന്നി. എന്നാൽ ഇഷ്ടം തുറന്ന് പറഞ്ഞപ്പോൾ തന്നെ നിരാശപ്പെടുത്തിയ പ്രതികരണമാണുണ്ടായതെന്നും തമന്ന ഓർത്തു. എന്റെ സഹോദരിയുടെ സുഹൃത്താണ് നീ. നീയും എനിക്ക് സഹോദരിയെ പോലെയാണെന്ന് അവൻ പറഞ്ഞു. ഈ മറുപടി തന്റെ ഹൃദയം തകർത്തെന്നും തമന്ന ഓർത്തു. അടുത്തിടെ നൽകിയ അഭിമുഖത്തിൽ തനിക്കുണ്ടായ ബ്രേക്കപ്പുകളെക്കുറിച്ച് തമന്ന തുറന്ന് സംസാരിച്ചിരുന്നു.
രണ്ട് ബ്രേക്കപ്പുകളാണ് എനിക്കുണ്ടായത്. വളർച്ചയ്ക്ക് അത് പ്രധാനമായിരുന്നു. ആദ്യത്തേത് ഞാൻ വളരെ ചെറുപ്പമായിരിക്കുമ്പോഴാണ്. എനിക്കിനിയും ഒരുപാട് കാര്യങ്ങൾ വേണ്ടതുണ്ടെന്ന് അന്ന് തോന്നി, ഒരു വ്യക്തിക്ക് വേണ്ടി മറ്റ് പല കാര്യങ്ങളും ത്യജിക്കാൻ പറ്റുമായിരുന്നില്ല. രണ്ടാമത്തെ ബ്രേക്കപ്പിന് കാരണം ആ വ്യക്തിയുടെ സ്വാധീനം തനിക്ക് നല്ലതല്ലെന്ന് തിരിച്ചറിഞ്ഞത് കൊണ്ടാണെന്നും തമന്ന വ്യക്തമാക്കി.

സിനിമകളിൽ ഒരുമിച്ച് അഭിനയിക്കുമ്പോൾ ജനങ്ങളിൽ നിന്നും തനിക്ക് വരുന്ന ചോദ്യങ്ങളെക്കുറിച്ചും തമന്ന ഒരിക്കൽ സംസാരിച്ചിട്ടുണ്ട്. ഒരുപാട് നടൻമാർക്കൊപ്പം അഭിനയിക്കുന്നു, അവരോട് അടുപ്പം തോന്നില്ലേ എന്ന് ചോദിച്ചിട്ടുണ്ട്. ഇത് തനിക്ക് വിചിത്രമായി തോന്നിയെന്ന് ഒരിക്കൽ തമന്ന വ്യക്തമാക്കി. കരിയറിലെ തുടക്ക കാലത്ത് നോ കിസ്സിംഗ് നിബന്ധന തമന്ന വെച്ചിരുന്നു.
ചുംബന രംഗത്തിൽ അഭിനയിക്കില്ലെന്ന് നടിയുടെ കരാറിൽ എപ്പോഴും വ്യക്തമാക്കിയിരുന്നു. എന്നാൽ അടുത്ത കാലത്ത് ഇതിൽ മാറ്റം വന്നു. ഇന്റിമേറ്റ് രംഗങ്ങളിൽ അഭിനയിക്കാൻ നടി തയ്യാറായി. കരിയറിൽ സജീവമാണ് തമന്ന ഇപ്പോഴും. ബാന്ദ്ര എന്ന സിനിമയിലൂടെ മലയാളത്തിലും നടി സാന്നിധ്യം അറിയിച്ചു. ദിലീപായിരുന്നു ചിത്രത്തിലെ നായകൻ.
അരൺമനൈ 3 ആണ് തമന്നയുടെ ഒടുവിൽ പുറത്തിറങ്ങിയ സിനിമ. സുന്ദർ സി സംവിധാനം ചെയ്ത സിനിമ വൻ വിജയം നേടി. സ്ത്രീ 2 എന്ന ബോളിവുഡ് ചിത്രത്തിലെ ഡാൻസ് നമ്പറിലൂടെയും തമന്ന പ്രേക്ഷകർക്ക് മുമ്പിലെത്തി. ഗാനം വൻ ഹിറ്റായി. തമന്നയുടെ പുതിയ സിനിമകൾക്കായി കാത്തിരിക്കുകയാണ് ആരാധകർ.


Click it and Unblock the Notifications











