നീന്തല്‍ കുളത്തില്‍ അവധി ആഘോഷിച്ച് ബോളിവുഡിന്റെ മുന്‍കാല സുന്ദരി! അഭിനന്ദനങ്ങളുമായി ആരാധകര്‍!
വിവാഹത്തിനും പ്രസവത്തിനും ശേഷം സിനിമയില്‍ നിന്നും മാറി നില്‍ക്കുന്നവരാണ് നടിമാര്‍. ഇന്ന് ബോളിവുഡിലോക്കെ അതിന് മാറ്റം വന്നിട്ടുണ്ടെങ്കിലും പലരും അങ്ങനെ മാറി നിന്നിട്ടുള്ളവരാണ്. ഒരു കാലത്ത് ബോളിവുഡിന്റെ നിറസാന്നിധ്യമായിരുന്ന നടി തനൂജ മുഖര്‍ജിയും കുടുംബവു കുട്ടികളുമായപ്പോള്‍ സിനിമാ ജീവിതം ഉപേക്ഷിച്ചതാണ്. എന്നാല്‍ തന്റെ പേര് നിലനിര്‍ത്താന്‍ മക്കള്‍ സിനിമയിലേക്ക് എത്തിയതോടെ തനൂജയ്ക്ക് അഭിമാനിക്കാം.

ബോളിവുഡിന്റെ പ്രിയങ്കരി കജോളിന്റെ അമ്മയായ തനൂജയുടെ ഏറ്റവും പുതിയ ചിത്രമാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയ വഴി വൈറലായിരിക്കുന്നത്. ഇപ്പോള്‍ 75 വയസുകാരിയായ തനൂജ ഇളയമകള്‍ തനിഷ മുഖര്‍ജിയ്‌ക്കൊപ്പം അവധി ആഘോഷിക്കുന്നതിന്റെ തിരക്കിലാണ്. ആന്‍ഡമാനില്‍ നിന്നുമായിരുന്നു താരകുടുംബത്തിന്റെ അവധി ആഘോഷം.
അമ്മയ്‌ക്കൊപ്പം നീന്തല്‍ കുളത്തില്‍ കുളിക്കുന്ന ചിത്രമായിരുന്നു ഇന്‍സ്റ്റാഗ്രാമിലൂടെ തനിഷ പുറത്ത് വിട്ടത്. തനൂജയുടെ ഭര്‍ത്താവും സംവിധായകനുമായിരുന്ന ഷോമു മുഖര്‍ജി 2008 ല്‍ അന്തരിച്ചതോടെ നടി ഒറ്റയ്ക്കായി പോയെങ്കിലും പിന്തുണയുമായി രണ്ട് മക്കളും എപ്പോഴും ഒപ്പമുണ്ട്. പുതിയ ചിത്രം കൂടി വന്നതോടെ തനിഷയ്ക്ക് അഭിനന്ദനവുമായി ഒരുപാട് പേര്‍ രംഗത്ത് എത്തിയിരിക്കുകയാണ്.


Click it and Unblock the Notifications