ഷൂട്ടിന് ഈ കളിയും ചിരിയുമായിരുന്നില്ല, കാരവാനിൽ നിന്നിറങ്ങാൻ പറഞ്ഞപ്പോൾ; ഐക്കോണിക് സിനിമയ്ക്ക് പിന്നിൽ

ഇന്ത്യൻ സിനിമാ രം​ഗത്തെ എക്കാലത്തെയും ജനപ്രിയ സിനിമകളിലൊന്നാണ് കഭി ഖുശി കഭി ഖം. കരൺ ജോഹർ സംവിധാനം ചെയ്ത സിനിമ 2001 ലാണ് പുറത്തിറങ്ങുന്നത്. അമിതാഭ് ബച്ചൻ, ഷാരൂഖ് ഖാൻ, ഹൃതിക് റോഷൻ, ജയ ബച്ചൻ, കജോൾ, കരീന കപൂർ എന്നീ വൻ താര നിര അണിനിരന്ന സിനിമ പ്രേക്ഷകർക്ക് മറക്കാനാകാത്ത ദൃശ്യാനുഭവമായിരുന്നു. കരൺ ജോഹറിന്റെ കരിയറിൽ ഇത് പോലെ ആഘോഷിക്കപ്പെട്ട മറ്റൊരു സിനിമയില്ല. കരീന കപൂർ ചെയ്ത പൂ എന്ന കഥാപാത്രം രണ്ട് പതിറ്റാണ്ടിനിപ്പുറവും ആഘോഷിക്കപ്പെടുന്നു.

ഇനി ഇങ്ങനെയൊരു മൾട്ടി സ്റ്റാർ സിനിമ ഒരുപക്ഷെ ബോളിവുഡിൽ സംഭവിക്കാനേ സാധ്യതയില്ല. അത്രയും താരത്തിളക്കമുള്ളവരെ ഒരു സിനിമയിലേക്ക് കൊണ്ട് വരിക ഇന്ന് എളുപ്പമല്ല. എന്നാൽ അന്ന് കരൺ ജോഹറിനത് സാധിച്ചു. ഈ അവസരം കൃത്യമായി ഉപയോ​ഗപ്പെടുത്താനും കരണിന് കഴിഞ്ഞു. ഇന്നും സിനിമയെക്കുറിച്ചുള്ള ഓർമകൾ ഷാരൂഖും കജോളും കരീനയുമെല്ലാം പങ്കുവെക്കാറുണ്ട്.

Kabhi Khushi Kabhie Gham

അതേസമയം താരങ്ങളെയെല്ലാം വാനിറ്റി വാനിൽ നിന്നും ഷൂട്ടിം​ഗ് സ്പോട്ടിലേക്ക് എത്തിക്കുക കരൺ ജോഹറിന് എളുപ്പമായിരുന്നില്ല. ഇതേക്കുറിച്ച് ഒരു അഭിമുഖത്തിൽ തുറന്ന് സംസാരിച്ചിരിക്കുകയാണ് ചിത്രത്തിൽ സഹസംവിധായകനായി പ്രവർത്തിച്ച ഡയരക്ടർ നിഖിൽ അദ്വാനി. ബോലെ ചൂ‌ടിയാൻ എന്ന ​ഗാന രം​ഗം ചെയ്തപ്പോഴുള്ള അനുഭവങ്ങളാണ് നിഖിൽ അദ്വാനി പങ്കുവെച്ചത്. ഈ ​ഗാന രം​ഗത്തിൽ ആറ് താരങ്ങളും എത്തേണ്ടതുണ്ട്.

എന്നാൽ ആരും കൃത്യസമയത്ത് കാരവാനിൽ നിന്നും ഇറങ്ങി വരാൻ തയ്യാറായില്ലെന്ന് നിഖിൽ പറയുന്നു. സെറ്റ് ദീപാവലി ആഘോഷം പോലെ വെളിച്ചം കൊണ്ട് അലങ്കരിച്ചിരുന്നു. ഓരോ വാനിറ്റി വാനിലും ചെന്ന് ആർട്ടിസ്റ്റുകളോട് വരാൻ പറയും. കജോളിനടുത്ത് ചെന്ന് ഷോട്ട് റെഡിയായെന്ന് ഞാൻ പറഞ്ഞു. ഷാരൂഖ് വന്നോയെന്ന് കജോൾ ചോദിച്ചു.

Kabhi Khushi Kabhie Gham

ഇല്ലെന്ന് പറഞ്ഞപ്പോൾ ഷാരൂഖിനോട് വരാൻ പറ, എങ്കിൽ ഞാൻ വരാമെന്ന് മറുപടി നൽകി. ഷാരൂഖിനടുത്ത് ചെന്ന് പറയുമ്പോൾ ഹൃതിക്ക് വന്നോ എന്ന് ചോദിക്കും. ഹൃതിക്കിനോട് വരാൻ പറ എങ്കിൽ ഞാൻ വരാമെന്നും പറഞ്ഞു. ഹൃതിക്കിനടുത്ത് പോകുമ്പോൾ കരീന വന്നോ എന്ന് ചോദിക്കും. ജയ ജീയെ സമീപിച്ചാൽ ആ പ്രായമായ ആൾ വന്നോ? ഇല്ലല്ലോ, അപ്പോൾ ആരും വന്നിട്ടില്ലെന്ന് പറഞ്ഞെന്നും നിഖിൽ അദ്വാനി ഓർത്തു.

ഒ‌‌ടുവിൽ ഓരോ വാനിറ്റി വാനിന് മുന്നിലും ഓരോ അസിസ്റ്റന്റ് ഡയറക്ടർമാരെ നിർത്തി. ഞങ്ങൾക്ക് വാക്കി ടോക്കിയുണ്ട്. നിങ്ങൾ ഇറങ്ങുമ്പോൾ മറ്റുള്ളവരും ഇറങ്ങുമെന്ന് ഉറപ്പ് തരാമെന്ന് ജയ ജിയോട് പറഞ്ഞു. അങ്ങനെയാണ് എല്ലാ താരങ്ങളെയും ​ഗാന രം​ഗം ഷൂട്ട് ചെയ്യാൻ എത്തിച്ചതെന്നും നിഖിൽ അദ്വാനി ഓർത്തു. ഒച്ച വെക്കലും മറ്റ് തിരക്കും കാരണം കരൺ ഒരു ഘട്ടത്തിൽ സെറ്റിൽ തല കറങ്ങി വീഴുക പോലുമുണ്ടായെന്നും നിഖിൽ പറയുന്നു.

അതേസമയം വാനിറ്റി വാനിൽ നിന്ന് ഇറങ്ങുന്നത് വരെ മാത്രമേ താരങ്ങളെക്കൊണ്ട് ബുദ്ധിമുട്ടുള്ളൂ. താരങ്ങൾക്ക് താര ജാഡകളുണ്ടാകും. എന്നാൽ ഷോട്ടിനെത്തിക്കഴിഞ്ഞാൽ നിന്നെ കാണാൻ ഭം​ഗിയായിട്ടുണ്ടെന്നെല്ലാം അവർ അങ്ങോട്ടും ഇങ്ങോട്ടും പറയുമായിരുന്നെന്നും നിഖിൽ അദ്വാനി ഓർത്തു.

More from Filmibeat

Read more about: sharukh khan
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X