തനു വെഡ്‌സ് മനു റിട്ടേണ്‍സ്; കങ്കണ നൂറുകോടി ക്ലബ്ബില്‍

By Anwar Sadath

മുംബൈ: ക്യൂന്‍ എന്ന ചിത്രത്തിലൂടെ ദേശീയ അവാര്‍ഡ് നേടിയതിന് പിന്നാലെ ബോളിവുഡ് നടി കങ്കണ റൗട്ട് നൂറുകോടി ക്ലബ്ബിലെത്തി ബോക്‌സ് ഓഫീസ് ക്യൂന്‍ ആയിരിക്കുകയാണ്. കങ്കണയുടെ പുതിയ സിനിമ തനു വെഡ്‌സ് മനു റിട്ടേണ്‍സ് രണ്ടാഴ്ച പിന്നിടുമ്പോഴേക്കും 101 കോടി രൂപ കലക്ട് ചെയ്തു കഴിഞ്ഞു. ആദ്യ ദിനം വെറും 8 കോടി രൂപ കലക്ട് ചെയ്തതിനു ശേഷമായിരുന്നു സിനിമയുടെ കുതിപ്പ്.

സിനിമ ഇന്ത്യയിലും വിദേശത്തുമായി 101.67 കോടി രൂപ കലക്ട് ചെയ്തതായി ട്രേഡ് അനലിസ്റ്റ് തരുണ്‍ ആദര്‍ശ് ട്വീറ്റ് ചെയ്തു. 30 കോടി രൂപയോളമാണ് സിനിമയുടെ നിര്‍മാണ ചിലവ്. അങ്ങിനെവരുമ്പോള്‍ ഏതാണ്ട് എഴുപത് കോടിയിലധികം രൂപ ഇപ്പോള്‍തന്നെ ലാഭം നേടിക്കഴിഞ്ഞു. ഇതോടെ സിനിമ 200 കോടി കലക്ട് ചെയ്യുമെന്ന് ഉറപ്പായിരിക്കുകയാണ്.

kangna-ranaut

ആനന്ദ് എല്‍ റായി സംവിധാനം ചെയത റൊമാന്റിക് കോമഡി തനു വെഡ്‌സ് മനു എന്ന ചിത്രത്തിന്റെ രണ്ടാംഭാഗമാണ് റിട്ടേണ്‍സ്. മാധവനാണ് ചിത്രത്തില്‍ നായകന്‍. റിട്ടേണ്‍സില്‍ തകര്‍പ്പന്‍ അഭിനയം കാഴ്ചവെച്ച മാധവന്‍ ഒരിക്കല്‍ക്കൂടി ബോളിവുഡ്ഡിനെ അമ്പരപ്പിച്ചിരിക്കുകയാണ്. രാജ്കുമാര്‍ ഹിരാനി അടക്കമുള്ളവര്‍ ആനന്ദിന്റെ അഭിനയത്തെ പ്രശംസകൊണ്ട് മൂടുകയാണ്.

അധികം പരസ്യങ്ങളൊന്നുമില്ലാതെയെത്തിയ ചിത്രം മൗത്ത് പബ്ലിസിറ്റിലിയൂടെയാണ് ഹിറ്റ് ചാര്‍ട്ടിലിടം പിടിച്ചത്. അഞ്ചു ദിവസത്തിനകം തന്നെ സിനിമ 50 കോടി കടന്നിരുന്നു. കങ്കണയുടെ ആദ്യത്തെ നൂറുകോടി കലക്ഷന്‍ ചിത്രം കൂടിയാണിത്. തനു വെഡ്‌സ് മനു എന്ന ചിത്രവും ബോളിവുഡില്‍ ഹിറ്റായിരുന്നു.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X