ഞാൻ ലെസ്ബിയനല്ല!! മദ്യവും മയക്കു മരുന്നും ഉപയോഗിക്കില്ല, രാഖി സാവന്തിനെതിരെ മറുപടിയുമായി തനുശ്രീ

രാഖി തനുശ്രീ ദത്തയ്ക്കെതിരെ ലൈംഗികാരോപണം വരെ ഉന്നയിച്ചിരുന്നു.

പ്രമുഖ നടൻ നാന പടേക്കറിനെതിരെയുള്ള നടി തനുശ്രീദത്തയുടെ വെളിപ്പെടുത്തലോട് കൂടിയാണ് ഇന്ത്യയിൽ മീടൂ ക്യാംപെയ്ൻ വീണ്ടും ശക്തമാകാൻ തുടങ്ങിയത്. നടതെരിരെയുള്ള തനുശ്രീയുടെ വെളിപ്പെടുത്തൽ ഇന്ത്യൻ സിനിമ ലോകത്ത് വൻ ചലനമായിരുന്നു സൃഷ്ടിച്ചത്. വർഷങ്ങൾക്ക് മുൻപ് സിനിമ ചിത്രീകരണത്തിനിടെ പടേക്കർ മോശമായി പെരുമാറുകയായിരുന്നെന്ന് നടി തുറന്നടിച്ചു. ഇതിനു പിന്നാലെ പല ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തലുമായി ബോളിവുഡിലേയും മറ്റ് നടിമാരും രംഗത്തെത്തുകയായിരുന്നു. നടിമാരുടെ വെളിപ്പെടുത്തൽ ഇന്ത്യൻ സിനിമ ലോകത്ത് വൻ വിവാദമാണ് സൃഷ്ടിച്ചിരിക്കുന്നത്.

എന്നാൽ തനുശ്രീ ദത്തയ്ക്ക് പിന്തുണയുമായി ബോളിവുഡ് ഒന്നങ്കം രംഗത്തെത്തിയിരുന്നു. കൂടാതെ അതിക്രമത്തിൽ അതിജീവിച്ചവർക്ക് പൂർണ്ണ പിന്തുണ പ്രഖ്യാപിക്കുകയും ചെയ്തു. തനുശ്രീയെ വിമർശിച്ച് ബോളിവുഡ് നടി രാഖീ സാവന്ത് രംഗത്തെത്തിയിരുന്നു. രാഖി തനുശ്രീ ദത്തയ്ക്കെതിരെ ലൈംഗികാരോപണം വരെ ഉന്നയിച്ചിരുന്നു. ഇപ്പോൾ രാഖിയ്ക്ക് മറുപടിയുമായി തനുശ്രീ രംഗത്തെത്തിയിട്ടുണ്ട്.

 താൻ ലെസ്ബിയനല്ല

താൻ ലെസ്ബിയനല്ല

രാഖി ഉന്നയിച്ചി ആരോപണങ്ങൾ അടപടലം എതിർത്തുകൊണ്ടായിരുന്നു തനുശ്രീ രംഗത്തെത്തിയത്. രാഖി പറയുന്നത് പച്ചകള്ളമാണ്. പൊള്ളയായ ആരോപണങ്ങളും മുതല കണ്ണീരും കൊണ്ട് ആരും ഓസ്കാർ പുരസ്കാരമെന്നും നേടിയിട്ടില്ല. കൂടാതെ താൻ ഒരിക്കലും മോശമായ ഒരു രീതിയിലും പെരുമാറിയിട്ടില്ലെന്നും തനുശ്രീ വ്യക്തമാക്കുന്നുണ്ട്.

ലെസ്ബിയനോ

ലെസ്ബിയനോ

തനുശ്രീ ലെസ്ബിയനാണെന്നും മാദ്യവും മയക്കു മരുന്നും ഉപയോഗിക്കുമെന്നും രാഖി ആരോപിച്ചിരുന്നു. എന്നാൽ ഇതെല്ലാം നടി എതിർത്തിട്ടുണ്ട്. താൻ ലെസ്ബിയൻ അല്ലെന്നും മദ്യവും മയക്കുമരുന്നു താൻ ഉപയോഗിക്കാറില്ലെന്നും നടി വ്യക്തമാക്കി. രഖിയുടെ ആരോപണത്തെ തുടർന്ന് 10 കോടി രൂപയ്ക്ക് മാനനഷ്ടക്കേസ് ഫയൽ ചെയ്തിട്ടുണ്ട്.

 തന്നെ പീഡിപ്പിച്ചു

തന്നെ പീഡിപ്പിച്ചു

നാന പടേക്കറിനെതിരെയുളള തനുശ്രീയുടെ മീടൂ ആരോപണത്തിനു ശേഷമാണ് തനുശ്രിയ്ക്കെതിരെ ലൈംഗികാരോപണവുമായി രാഖി രംഗത്തെത്തിയത്. തനുശ്രീ സ്വവർഗ്ഗ അനുരാഗിയാണെന്നും തന്റെ സ്വകാര്യ ഭാഗങ്ങളിൽ സ്പർശിച്ചുവെന്നും രാഖി തുറന്നടിച്ചു. കൂടാതെ താനുമായുളള സൗഹൃദം മുതലെടുത്തു തനുശ്രീ തന്നെ പലപ്രാവശ്യം ബലാത്സംഗം ചെയ്തുവെന്നും രാഖി പറഞ്ഞിരുന്നു. കൂടാതെ ഒരു ആൺകുട്ടിയെ പോലെയാണ് തനുശ്രീ വീട്ടിനനുളളിൽ പെരുമാറിയിരുന്നതെന്നും രാഖി പറഞ്ഞു.

തനിക്ക് വന്ന ഭീഷണികള്‍

തനിക്ക് വന്ന ഭീഷണികള്‍

തനുശ്രീയെ കുറ്റപ്പെടുത്തിയതിന് തനിക്ക് നിരന്തരം ഭീഷണികള്‍ വന്നതായും രാഖി സാവന്ത് പറയുന്നു. തന്നെ കൂട്ടമാനഭംഗം ചെയ്യുമെന്നും വധിക്കുമെന്നും പറഞ്ഞൊക്കെ കോളുകള്‍ വന്നിരുന്നു. ഇപ്പോള്‍ തനിക്ക് സുരക്ഷിതത്വമില്ലെന്നും ജീവന് ഭീഷണിയുണ്ടെന്നും രാഖി സാവന്ത് പറയുന്നു. പെണ്ണിന്റെ ശരീരമാണെങ്കിലും ആണിന്റെ മനസാണ് തനുശ്രീക്കെന്നും രാഖി സാവന്ത് ആരോപിച്ചിരുന്നു

രാഖി അപമാനിച്ചു

രാഖി അപമാനിച്ചു

ഹോൺ ഓക്കെ പ്ലീസ് എന്ന സിനിമയുടെ ലൊക്കേഷനിൽവെച്ചാണ് തനുശ്രീയ്ക്ക് മോശാനുഭവം ഉണ്ടായത്.ഇതിനെ തുടർന്ന് ഇവർ സെറ്റിൽ നിന്ന് ഇറങ്ങി പോകുകയും ചെയ്തിരുന്നു. എന്നാൽ ഈ ഗാനരംഗം രാഖി സാവന്തായിരുന്നു ചെയ്തിരുന്നത്. താന്‍ സെറ്റില്‍ നിന്ന് ഇറങ്ങിപ്പോയപ്പോള്‍ രാഖി തന്നെ അപമാനിച്ചുവെന്നും തനുശ്രീ പറഞ്ഞു. തുടർന്ന് ഇരുവരും തമ്മിൽ വൻ വൻവാക്വാദമുയർന്നിരുന്നു.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X