ഇനി നിങ്ങൾ കാണാൻ പോകുന്നതേയുള്ളൂ!! ലീഗല്‍ നോട്ടീസിന് തനുശ്രീയുടെ മാസ് മറുപടി

ഒരു മാധ്യമത്തിനു നൽകിയ അഭിമുഖത്തിലായിരുന്നു നാനാ പടേക്കറിനെതിരെ തനുശ്രീ രംഗത്തെത്തിയത്.

നടി തനുശ്രീ ദത്തയുടെ വെളിപ്പെടുത്തൽ ബോളിവുഡിൽ വൻ ചലനമാണ് സൃഷ്ടിച്ചിരിക്കുകയാണ്. തൊഴിലിടത്ത് നിന്ന് തനിയ്ക്ക് നേരിടേണ്ടി വന്ന ലൈംഗികാതിക്രമത്തെ കുറിച്ചാണ് നടി തുറന്ന് പറഞ്ഞിരിക്കുന്നത്. ബോളിവുഡിലെ സൂപ്പർ താരത്തിനു നേർക്കായിരുന്നു തനുശ്രീ വിരൽ ചൂണ്ടിയത്. ഇത് പ്രേക്ഷകരേയും ബോളിവുഡിനേയും ഒന്നടങ്കം പിടിച്ച് ഉലച്ചിട്ടുണ്ട്.

ഒരു മാധ്യമത്തിനു നൽകിയ അഭിമുഖത്തിലായിരുന്നു നാനാ പടേക്കറിനെതിരെ തനുശ്രീ രംഗത്തെത്തിയത്. സിനിമ ചിത്രീകരണത്തിനിടയിൽ തന്നോട് മോശമായി പെരുമാറിയെന്ന് താരം തുറന്നടിച്ചു. താൻ ഇതിനെ എതിർത്തെങ്കിലും പിന്നീട് വലിയ വെല്ലുവിളികൾ നേരിടേണ്ടി വന്നെന്നും താരം പറഞ്ഞു. എന്നാൽ തനുശ്രീയുടെ ആരോപണത്തിനെതിന് വക്കീൽ നോട്ടീസായിരുന്നു നടന്റെ മറുപടി. നടി മാപ്പ് പറയണമെന്ന് ആവശ്യപ്പെട്ട് വക്കിൽ നോട്ടീസ് അയച്ചിരുന്നു. ഇപ്പോഴിത നോട്ടീസിമു മറുപടിയുമായി തനുശ്രീ തന്നെ രംഗത്തെത്തിയിട്ടുണ്ട്.

 പലതും നേരിടണ്ടി വരും

പലതും നേരിടണ്ടി വരും

ആരോപണത്തിൽ തനുശ്രീ മാപ്പ് പറയണമെന്നായിരുന്നു വാക്കിൽ നോട്ടീസിൽ നാന പടേക്കറിന്റെ ആവശ്യം. എന്നാൽ ഇതൊരിക്കലും നടക്കില്ലെന്നാണ് നടിയുടെ ഭാഷ്യം. നിങ്ങൾ നോട്ടീസ് അയച്ചോളൂ. എന്നാൽ അതിനു ശേഷം എനിയ്ക്ക് എന്തൊക്കെയാണ് ചെയ്യാൻ കഴിയുന്നതെന്ന് കണേണ്ടി വരുമെന്നും തനുശ്രീ ദത്ത പറയുന്നു.

 ഭീഷണി

ഭീഷണി

പീഡനത്തിന് ഇരയായവർ അതിനെ കുറിച്ച് പൊതുനിരത്തിലെ മറ്റോ സംസാരിക്കാൻ തുനിഞ്ഞാൻ അവരൊക്കെ അഴിഞ്ഞാട്ടക്കാര്യയാണെന്നും മോശക്കാരികളാണെന്നും പറഞ്ഞ് പ്രചരിക്കുന്ന ഒരു വിഭാഗം നമ്മുടെ സമൂഹത്തിലുണ്ട്. ഇരയെ നിശബ്ദരാക്കുകയാണ് ഇവരുടെ ലക്ഷ്യം. കൂടാതെ പീഡകരുടെ അഡ്വക്കേറ്റുകളും സെക്കന്‍ഡുകള്‍ കൊണ്ട് ലഭിക്കുന്ന പ്രശസ്തിക്ക് വേണ്ടി ക്യാമറയ്ക്ക് മുന്നില്‍ പീഡനത്തിന് ഇരയായവരെ അപമാനിക്കാന്‍ ശ്രമിക്കുന്നുമുണ്ട്. തനിയ്ക്കും നയുടെ സഹായികളില്‍ നിന്ന് എനിക്കും ഭീഷണിയുണ്ട‌െന്നും നടി പറഞ്ഞു..

ബാർ കൗൺസിലിന്റെ നടപടി

ബാർ കൗൺസിലിന്റെ നടപടി

മുകളിൽ പറഞ്ഞവരെ പോലെ നാനയുടം അഭിഭാഷകനും ഇരയെ നിശബ്ദരാക്കൻ വേട്ടക്കാരനെ സഹായിക്കുന്നുണ്ട്. ഇത്തരത്തിലുള്ള വക്കിലൻമാർക്കെതിരെ ബാര്‍ അസോസിയേഷന്‍ ഓഫ് ഇന്ത്യ നടപടി കൈക്കൊള്ളണമെന്നാണ് എന്റെ ആവശ്യം' തനുശ്രീ പറയുന്നു.

ലൈംഗികമായി ഉപയോഗിച്ചു

ലൈംഗികമായി ഉപയോഗിച്ചു

2008 ൽ പുറത്തു വന്ന ഹോൺ ഒകെ എന്ന ചിത്രത്തിന്റെ സെറ്റിൽവെച്ച് നാന പടേക്കർ തന്നോട് മോശമായി പെരുമാറിയെന്ന് തനുശ്രീ പറഞ്ഞു. എന്നാൽ പത്തു വർഷങ്ങൾ മുൻപ് നടന്ന സംഭവമാണ് താരം ഇപ്പോൾ പുറം ലോകത്തിനു മുന്നിൽ അറിയിച്ചിരിക്കുന്നത്. സിനിമയിലെ ഒരു പാട്ട് രംഗത്തിലായിരുന്നു ഇയാൾ തന്നോട് ഇഴുകി ചേർന്ന് അഭിനയിച്ചത്. എന്നാൽ അതിനുളള അതൃപ്തി അറിയിക്കുകയും ചെയ്തിരുന്നു. എന്നാൽ ഇതിനു ശേഷം വലിയ പ്രശ്നങ്ങൾ തനിയ്ക്ക് നേരിടേണ്ടി വന്നതായും ഒരു ദേശീയ മാധ്യമത്തിനു നൽകിയ അഭിമുഖത്തിൽ നടി വ്യക്തമാക്കിയിരുന്നു.

സെറ്റിൽ എന്ത് ചെയ്യാൻ

സെറ്റിൽ എന്ത് ചെയ്യാൻ

തനുശ്രീയുടെ ആരോപണത്തെ നാന പടേക്കർ അടപടലം നിഷേധിക്കുകയായിരുന്നു. ലൈംഗികമായി ഉപദ്രവിക്കുക എന്നതു കൊണ്ട് താങ്കൾ എന്താണ് ഉദ്ദേശിക്കുന്നതെന്ന് പടേക്കർ ചോദിക്കുന്നുണ്ട്. തന്നോടൊപ്പം അന്ന് അമ്പതോ നൂറോ പേര് ഷൂട്ടിങ് സെറ്റിലുണ്ടായിരുന്നു. അവർക്കിടയിൽ ഞാൻ എന്ത് ചെയ്യാനാണെന്നും താരം ചോദിക്കുന്നുണ്ട്. എന്നാല്ൽ ഈ പ്രശ്നം അങ്ങനെ വെറുതെ വിടാൻ തീരുമാനിച്ചിട്ടില്ലെന്നും പടേക്കാർ വ്യക്തമാക്കിയിരുന്നു. അതിന്റെ ഭാഗമായിട്ടാണ് ഇപ്പോൾ തനശ്രീ ദത്തയുടെ പേരിൽ വക്കിൽ നോട്ടീസ് അയച്ചിരിക്കുന്നത്.

നുണ പറഞ്ഞു

നുണ പറഞ്ഞു

നടനെതിരെ തനുശ്രീ ഉന്നയിക്കുന്ന ആരോപണം വ്യാജമാണെന്ന് പടേക്കറിന്റെ അഭിഭാഷകൻ ശിരോദ്ക്കർ പറയുന്നു . നടി ആരോപിക്കുന്നത് നുണ ആണെന്നും വക്കീൽ നോട്ടീസിൽ ആരോപിക്കുന്നുണ്ട്. നടി മാപ്പു പറയണം എന്ന തീരുമാനത്തിൽ തന്നെ

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X