twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    മീ ടൂ വിവാദത്തില്‍പ്പെട്ട സംവിധായകനൊപ്പം സിനിമ! ആമിര്‍ ഖാനെ രൂക്ഷമായി വിമര്‍ശിച്ച് തനുശ്രീ ദത്ത

    By Midhun Raj
    |

    നാനാ പടേക്കറിനെതിരെയുളള ആരോപണങ്ങളിലൂടെ ബോളിവുഡില്‍ മീ ടു വെളിപ്പെടുത്തലുകള്‍ക്ക് തുടക്കമിട്ട താരമാണ് തനുശ്രീ ദത്ത. തനുശ്രീയുടെ വെളിപ്പെടുത്തലുകള്‍ സിനിമാ ലോകത്തെ ഒന്നടങ്കം ഞെട്ടിച്ചിരുന്നു. നാനാ പടേക്കര്‍ക്കെതിരെയുളള തനുശ്രീയുടെ ഗുരുതര ആരോപണങ്ങള്‍ വലിയ വാര്‍ത്താപ്രാധാന്യമാണ് നേടിയിരുന്നത്. തനുശ്രീയെ പിന്തുണച്ചുകൊണ്ട് നിരവധി പേര്‍ രംഗത്തെത്തിയിരുന്നു.

    തനുശ്രീ ദത്തയ്ക്ക് പിന്നാലെയാണ്

    തനുശ്രീ ദത്തയ്ക്ക് പിന്നാലെയാണ് കൂടുതല്‍ മീടു വെളിപ്പെടുത്തലുകള്‍ സിനിമാ രംഗത്തുനിന്നുണ്ടായത്. കഴിഞ്ഞ ദിവസം ആമിര്‍ ഖാനെ വിമര്‍ശിച്ചുകൊണ്ട് നടി പറഞ്ഞ കാര്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ ഒന്നടങ്കം വൈറലായി മാറിയിരുന്നു. മീടു ആരോപണ വിധേയനായ സംവിധായകന്‍ സുഭാഷ് കപൂറിനൊപ്പം സിനിമ ചെയ്യാന്‍ തീരുമാനിച്ചതിനാണ് ആമിറിനെ തനുശ്രീ വിമര്‍ശിച്ചിരിക്കുന്നത്. മുന്‍പ് 2014ല്‍ ഗീതിക ത്യാഗി എന്ന നടി സുഭാഷിനെതിരെ ലൈംഗികാരോപണം ഉന്നയിച്ച് രംഗത്തെത്തിയിരുന്നു.

    തുടര്‍ന്നാണ് സംവിധായകനൊപ്പം

    തുടര്‍ന്നാണ് സംവിധായകനൊപ്പം സഹകരിക്കില്ലെന്ന് ആമിര്‍ ഖാന്‍ മുന്‍പ് തുറന്നുപറഞ്ഞത്. മോഗുല്‍ എന്ന ചിത്രത്തില്‍ നിന്നും സംവിധായകനെ പിന്നീട് മാറ്റുകയും ചെയ്തിരുന്നു ആമിര്‍. എന്നാല്‍ അടുത്തിടെയാണ് സുഭാഷിനൊപ്പം സിനിമ ചെയ്യുമെന്ന് ആമിര്‍ തുറന്നുപറഞ്ഞത്. ഇത് ആരാധകരെയും സിനിമാ ലോകത്തെയും ഒന്നടങ്കം ഞെട്ടിക്കുകയും ചെയ്തിരുന്നു. ആമിര്‍ ഖാന്റെ പ്രഖ്യാപനത്തിന് പിന്നാലെയാണ് തനുശ്രീ ദത്ത വിമര്‍ശനവുമായി എത്തിയത്.

    പീഡനത്തിനിരയായ ഇപ്പോഴും

    പീഡനത്തിനിരയായ ഇപ്പോഴും മാനസികാഘാതത്തില്‍ തുടരുന്ന സഹപ്രവര്‍ത്തകരായ നടിമാരെ ഓര്‍ത്ത് ബോളിവുഡില്‍ ആര്‍ക്കും ഉറക്കം നഷ്ടപ്പെടാത്തത് എന്തുക്കൊണ്ടാണ്?. തൊഴിലിടത്തിലെ പീഡനം മൂലം കഴിവുളള താരങ്ങളുടെ ഇപ്പോഴത്തെ ജീവിതം എങ്ങനെയാകുമെന്ന് ആരും ചിന്തിക്കാത്തത് എന്തുക്കൊണ്ടാണ്. തനുശ്രീ ദത്ത ചോദിച്ചു. സംഗീതഞ്ജന്‍ ഗുല്‍ഷന്‍ കുമാറിന്റെ ജീവിതത്തെ ആസ്പദമാക്കി ഒരുക്കുന്ന ചിത്രമാണ് ആമിര്‍ ഖാന്റെ മോഗുല്‍.

    ഫഹദ് ഫാസിലിന്റെ കരിയറിലെ വമ്പന്‍ ചിത്രം! ട്രാന്‍സിന്റെ ഫസ്റ്റ്‌ലുക്ക് ഏറ്റെടുത്ത് സോഷ്യല്‍ മീഡിയഫഹദ് ഫാസിലിന്റെ കരിയറിലെ വമ്പന്‍ ചിത്രം! ട്രാന്‍സിന്റെ ഫസ്റ്റ്‌ലുക്ക് ഏറ്റെടുത്ത് സോഷ്യല്‍ മീഡിയ

    2008ല്‍ ഹോണ്‍ ഒകെ പ്ലീസ്

    2008ല്‍ ഹോണ്‍ ഒകെ പ്ലീസ് എന്ന ചിത്രത്തിന്റെ ഷൂട്ടിംഗിനിടെ ഉണ്ടായ മോശം അനുഭവമായിരുന്നു തനുശ്രീ ദത്ത മുന്‍പ് വെളിപ്പെടുത്തിയിരുന്നത്. ചിത്രത്തിന്റെ സെറ്റില്‍ വെച്ച് നാനാ പടേക്കര്‍ തന്നെ ലൈംഗികമായി ചൂഷണം ചെയ്യാന്‍ ശ്രമിച്ചുവെന്ന് നടി പറഞ്ഞിരുന്നു. തനുശ്രീയെ പിന്തുണച്ച് അന്ന് ബോളിവുഡിലെ യുവതാരങ്ങളെല്ലാം തന്നെ രംഗത്തെത്തിയിരുന്നു. സോനം കപൂര്‍,പ്രിയങ്ക ചോപ്ര, ഫര്‍ഹാന്‍ അക്തര്‍,ട്വിങ്കിള്‍ ഖന്ന തുടങ്ങിയവരായിരുന്നു നേരത്തെ തനുശ്രീ ദത്തയ്ക്ക് പിന്തുണയുമായി എത്തിയിരുന്നത്.

    ചാവേറായും മുഖ്യമന്ത്രിയായും മമ്മൂക്ക! ആവേശത്തോടെ ആരാധകര്‍! സിനിമ ഒക്ടോബറില്‍?ചാവേറായും മുഖ്യമന്ത്രിയായും മമ്മൂക്ക! ആവേശത്തോടെ ആരാധകര്‍! സിനിമ ഒക്ടോബറില്‍?

    എന്നാല്‍ പിന്നീട്

    എന്നാല്‍ പിന്നീട് വ്യക്തിവൈരാഗ്യത്തിന്റെ പേരിലാണ് തനുശ്രീ നാനാ പടേക്കറിനെതിരെ ആരോപണങ്ങളുന്നയിച്ചതെന്ന് റിപ്പോര്‍ട്ടുകള്‍ വന്നു. കേസ് പീന്നീട് പോലീസ് അവസാനിപ്പിക്കുകയും ചെയ്തിരുന്നു. മീടു വെളിപ്പെടുത്തല്‍ സമയത്ത് വാര്‍ത്തകളില്‍ എല്ലാം തനുശ്രീ ദത്ത നിറഞ്ഞുനിന്നിരുന്നു. ഇമ്രാന്‍ ഹാഷ്മിക്കൊപ്പമുളള ആഷിക്ക് ബനായാ അപ്‌നേ എന്ന ചിത്രത്തിലൂടെയാണ് നടി ശ്രദ്ധിക്കപ്പെട്ടിരുന്നത്.

    English summary
    Tanushree Dutta Criticized Aamir Khan For He Teams Up With Subhash Kumar
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X