നാനാ പടേക്കറിനെതിരെ തനുശ്രീ പറഞ്ഞത് സത്യമെന്ന് സെറ്റിലുണ്ടായിരുന്ന സഹസംവിധായിക! പിന്തുണച്ച് സോനവും

By Midhun Raj

സിനിമാ ലോകത്തെ ഒന്നടങ്കം ഞെട്ടിക്കുന്ന വെളിപ്പെടുത്തലുകളുമായാണ് അടുത്തിടെ ചില നടിമാര്‍ രംഗത്തെത്തിയിരുന്നത്. തെലുങ്ക് നടി ശ്രീറെഡ്ഡിയായിരുന്നു ഇത്തരം വെളിപ്പെടുത്തലുകളുമായി ആദ്യം എത്തിയിരുന്നത്. സിനിമയിലെ കാസ്റ്റിംഗ് കൗച്ചിനെതിരെയായിരുന്നു നടി രംഗത്തുവന്നിരുന്നത്. ശ്രീറെഡ്ഡിയുടെ ഒറ്റയാള്‍ പ്രതിഷേധം രാജ്യവ്യാപകമായി ശ്രദ്ധ നേടിയിരുന്നു. ശ്രീറെഡ്ഡിക്ക് പിന്നാലെയായിരുന്നു ഞെട്ടിക്കുന്ന വെളിപ്പെടുത്തലുകളുമായി പല ഭാഷകളിലെയും താരങ്ങളെത്തിയിരുന്നത്.

ആഷിഖ് ബനായ എന്ന ചിത്രത്തിലൂടെ ശ്രദ്ധേയായ തനുശ്രീ ദത്തയായിരുന്നു ഇതില്‍ എറ്റവുമൊടുവിലായി എത്തിയിരുന്നത്. 2008ല്‍ ഒരു സിനിമാ ചിത്രീകരണത്തിനിടെ തനിക്കുണ്ടായ മോശം അനുഭവമായിരുന്നു നടി വെളിപ്പെടുത്തിയിരുന്നത്. മുന്‍പ് നടന്റെ പേര് പേര് വെളിപ്പെടുത്താതിരുന്ന തനുശ്രീ കഴിഞ്ഞ ദിവസം അത് നാനാ പടേക്കറാണെന്ന് പറഞ്ഞിരുന്നു. നടന്‍ തന്നെ ലൈംഗികമായി ചൂഷണം ചെയ്തുവെന്നായിരുന്ന തനുശ്രീ പറഞ്ഞത്. തനുശ്രീ പറഞ്ഞത് സത്യമാണെന്ന് പറഞ്ഞ് ചിത്രത്തില്‍ പ്രവര്‍ത്തിച്ചിരുന്ന ഒരു അസിസ്റ്റന്റ് ഡയറക്ടര്‍ സോഷ്യല്‍ മീഡിയയില്‍ എത്തിയിരുന്നു.

തനുശ്രീയുടെ വെളിപ്പെടുത്തല്‍

തനുശ്രീയുടെ വെളിപ്പെടുത്തല്‍

പത്ത് വര്‍ഷം മുന്‍പ് നടത്തിയൊരു വെളിപ്പെടുത്തലിനെക്കുറിച്ചായിരുന്നു അടുത്തിടെ തനുശ്രീ ദത്ത വീണ്ടും പറഞ്ഞിരുന്നത്. ഹോണ്‍ ഒകെ പ്ലീസ് എന്ന സിനിമയുടെ ഗാനചിത്രീകരണത്തിനിടെ ഒരു നടനില്‍ നിന്നും മോശമായ അനുഭവം ഉണ്ടായെന്ന് നടി പറഞ്ഞിരുന്നു. ന്യൂസ് 18ന് നല്‍കിയ അഭിമുഖത്തിലായിരുന്നു നടി ഇക്കാര്യം പറഞ്ഞത്. സിനിമാ രംഗം മുഴുവന്‍ കണ്ടതാണ് അന്ന് എനിക്ക് സംഭവിച്ചതെന്നും എന്നാല്‍ അതില്‍ ഒരാള്‍ പോലും അപലപിക്കാന്‍ തയ്യാറായില്ലെന്നും തനുശ്രീ ദത്ത പറഞ്ഞിരുന്നു.

ആ നടന്‍ നാനാ പടേക്കര്

ആ നടന്‍ നാനാ പടേക്കര്

ആദ്യം നടന്റെ പേര് വെളിപ്പെടുത്താന്‍ മടി കാണിച്ച നടി പിന്നീടായിരുന്നു അത് നാനാ പടേക്കര്‍ ആണെന്നുളള കാര്യം എല്ലാവരെയും അറിയിച്ചിരുന്നത്. സിനിമയുടെ സെറ്റില്‍ വെച്ച് നാനാ പടേക്കര്‍ തന്നെ ഉപദ്രവിച്ചെന്നായിരുന്നു നടി പറഞ്ഞിരുന്നത്. നാനാ പടേക്കര്‍ സ്ത്രീകളോട് മോശമായി പെരുമാറുന്ന ആളാണെന്നുളള കാര്യം എല്ലാവര്‍ക്കും അറിയാം. എന്നാല്‍ ഇക്കാര്യം ആരും ഗൗരവത്തിലെടുക്കാറില്ലെന്നും നടി ആരോപിച്ചിരുന്നു. നടിമാരെ അടിക്കുകയും പീഡിപ്പിക്കുകയും ചെയ്യാറുളള നാനാ പടേക്കര്‍ ഒരു ബഹുമാനവുമില്ലാതെയാണ് സ്ത്രീകളോടെ പെരുമാറുന്നതെന്നും തനുശ്രീ പറഞ്ഞിരുന്നു.

നാനാ പടേക്കര്‍ പറഞ്ഞത്

നാനാ പടേക്കര്‍ പറഞ്ഞത്

അതേസമയം തനുശ്രീ പറഞ്ഞ കാര്യങ്ങള്‍ നാനാ പടേക്കര്‍ നിഷേധിച്ചിരുന്നു. ഒരു സ്വകാര്യ ചാനലിന് നല്‍കിയ ടെലിഫോണ്‍ അഭിമുഖത്തിലായിരുന്നു നടന്‍ ഈ വിഷയത്തില്‍ പ്രതികരിച്ചിരുന്നത്. നൂറോളം പേരുടെ മുന്നില്‍ വെച്ച് താന്‍ എന്തു പീഡനം നടത്താനാണെന്നും ഇവര്‍ക്കൊക്കെ ഞാന്‍ എന്ത് മറുപടിയാണ് കൊടുക്കേണ്ടതെന്നും ആയിരുന്നു നാനാ പടേക്കര്‍ പ്രതികരിച്ചിരുന്നത്. നടിയുടെ പരാമര്‍ശത്തിനെതിരെ നിയമപരമായി നേരിടുമെന്നും നാനാ പടേക്കര്‍ പറഞ്ഞിരുന്നു.

തനുശ്രീ പറഞ്ഞതെന്ന് സത്യമെന്ന് ജാനിസ്

തനുശ്രീ പറഞ്ഞതെന്ന് സത്യമെന്ന് ജാനിസ്

അതേസമയം തനുശ്രീ പറഞ്ഞ കാര്യങ്ങളെല്ലാം ശരിയാണെന്ന് പറഞ്ഞുകൊണ്ട് രംഗത്തെത്തിയിരിക്കുകയാണ് സിനിമയില്‍ പ്രവര്‍ത്തിച്ചിരുന്ന സഹസംവിധായിക ജാനിസ് സെക്വീറ. ഹോണ്‍ ഒകെ പ്ലീസ് സെറ്റില്‍ നടന്നതായി തനുശ്രീ പറഞ്ഞതായുളള കാര്യങ്ങളെല്ലാ ശരിയാണെന്നും, അന്ന് അവര്‍ ചെയ്തതിനെ ഓര്‍ത്തും ഇന്ന് ചെയ്തതിനെ ഓര്‍ത്തും താന്‍ അഭിമാനിക്കുന്നുവെന്നും ജാനിസ് ട്വിറ്ററില്‍ അഭിപ്രായപ്പെട്ടു.

ജാനിസിന്റെ ട്വീറ്റ് കാണൂ

ജാനിസിന്റെ ട്വീറ്റ് കാണൂ

പിന്തുണച്ച് സോനം കപൂറും

പിന്തുണച്ച് സോനം കപൂറും

ജാനിസിന്റെ ട്വീറ്റിന് പിന്നാലെ നടി സോനം കപൂറിന്റെ ട്വീറ്റും ഈ വിഷയത്തില്‍ എത്തിയിരുന്നു. ജാനിസ് തന്റെ സുഹൃത്താണെന്നും തനുശ്രീ പറയുന്നത് ഞാന്‍ വിശ്വസിക്കുന്നുണ്ടെന്നുമാണ് സോനം കപൂര്‍ പറഞ്ഞത്. ജാനിസ് ഒരിക്കലും നുണ പറയുകയോ കാര്യങ്ങള്‍ പെരുപ്പിച്ച് കാണിക്കുകയോ ചെയ്യില്ലെന്ന് തനിക്ക് ഉറപ്പുണ്ടെന്നും സോനം കപൂര്‍ തന്റെ ട്വിറ്ററില്‍ കുറിച്ചിരുന്നു,

സോനത്തിന്റെ ട്വീറ്റ്

സോനത്തിന്റെ ട്വീറ്റ്

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X