ആഷിക് ബനായ നായികയെ പീഡിപ്പിച്ചത് ബോളിവുഡിലെ പ്രമുഖ നടന്‍! നടന്റെ പേര് വെളിപ്പെടുത്തി തനുശ്രീ ദത്ത!!
ബോളിവുഡ് സുന്ദരി തനുശ്രീ ദത്ത 'ആഷിഖ് ബനായ' എന്ന സിനിമയിലൂടെ ശ്രദ്ധേയയാ നടിയാണ്. പത്ത് വര്‍ഷങ്ങള്‍ക്ക് മുന്‍പ് സിനിമയുടെ സെറ്റില്‍ നിന്നും തനിക്ക് നേരിടേണ്ടി വന്ന ദുരനുഭവം നടി അന്ന് തന്നെ തുറന്ന് പറഞ്ഞിരുന്നു. അടുത്തിടെ ന്യൂസ് 18 ന് നല്‍കിയ അഭിമുഖത്തിലായിരുന്നു നടി വീണ്ടും അതിനെ കുറിച്ച് സംസാരിച്ചത്. ഒരു സിനിമയുടെ ഗാനരംഗം ചിത്രീകരിക്കുന്നതിനിടെ ഒരു നടനില്‍ നിന്നും മോശം അനുഭവം നേരിടേണ്ടി വന്നു എന്ന് മാത്രമായിരുന്നു നടി പറഞ്ഞിരുന്നത്.
ഈ നടന്‍ ആരാണെന്ന് തനുശ്രീ വ്യക്തമാക്കിയിരുന്നില്ല. എന്നാലിപ്പോള്‍ ആ നടന്‍ ആരാണെന്നും നടി തുറന്ന് പറഞ്ഞു. 2009 ല്‍ ഹോണ്‍ ഒകെ എന്ന സിനിമയുടെ സെറ്റില്‍ നിന്നും നാന പടേക്കറാണ് തന്നെ ഉപദ്രവിച്ചതെന്നാണ് നടി പറയുന്നത്. സിനിമാ മേഖലയില്‍ വച്ച് താന്‍ നേരിട്ട മോശം പെരുമാറ്റം വെളിപ്പെടുത്തിയെങ്കിലും സൂം ടിവിയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് അത് ആരാണെന്ന് നടി വ്യക്തമാക്കിയത്.

നാന പടേക്കര്‍ സ്ത്രീകളോട് ഏറ്റവും മോശമായി പെരുമാറുന്ന ആളാണെന്നുള്ള കാര്യം ഇന്‍ഡസ്ട്രിയില്‍ എല്ലാവര്‍ക്കും അറിയാം. എന്നാല്‍ ഇക്കാര്യം ആരും ഗൗരവത്തിലെടുക്കാറില്ലെന്നും തനുശ്രീ ആരോപിക്കുന്നു. അയാള്‍ നടിമാരെ അടിച്ചിട്ടുണ്ട്. പീഡിപ്പിച്ചിട്ടുണ്ട്. ഒരു ബഹുമാനവുമില്ലാതെയാണ് പെരുമാറുന്നത്. ഇതെല്ലാവര്‍ക്കും അറിയാമെങ്കിലും തുറന്ന് ചര്‍ച്ച ചെയ്യാറില്ലെന്നും നടി പറയുന്നു.
വലിയ നടന്മാരുള്‍പ്പെടെ ഇന്‍ഡസ്ട്രിയിലെ എല്ലാവരും ഇത്തരവത്തില്‍ മോശം സ്വഭാവമുള്ളവരെ സഹിക്കാന്‍ തയ്യാറുള്ളപ്പോള്‍ ഇന്ത്യന്‍ സിനിമാ മേഖലയില്‍ സ്ത്രീകള്‍ നേരിടുന്ന പ്രശ്‌നങ്ങള്‍ക്ക് അവസാനമുണ്ടാകില്ലെന്നും തനുശ്രീ ആരോപിക്കുന്നു. ഹോണ്‍ ഒകെ എന്ന സിനിമയില്‍ അഭിനയിക്കാനെത്തിയ തനുശ്രീ സെറ്റില്‍ വെച്ച് ഒരു നടന്‍ ഉപദ്രവിച്ചെന്ന് ചൂണ്ടിക്കാട്ടി ചിത്രം ഉപേക്ഷിച്ചിരുന്നു.


Click it and Unblock the Notifications











