For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  സിനിമാരംഗം ഒന്നടങ്കം കണ്ടതാണ് അന്ന് എനിക്ക് സംഭവിച്ചത്! എന്നിട്ടും എല്ലാവരും മൗനം പാലിച്ചു! തനുശ്രീ

  |

  ആഷിഖ് ബനായ അപ്‌നേ എന്ന ചിത്രത്തിലൂടെ ബോളിവുഡില്‍ ശ്രദ്ധേയയായ താരമാണ് തനുശ്രീ ദത്ത. ചിത്രത്തില്‍ ഇമ്രാന്‍ ഹാഷ്മിയുടെ നായികയായി ശ്രദ്ധേയ പ്രകടനമായിരുന്നു നടി നടത്തിയിരുന്നത്. ആഷിക്ക് ബനായ അപ്‌നേ എന്ന ഗാനം ബോളിവുഡില്‍ ഒരുകാലത്ത് തരംഗം സൃഷ്ടിച്ച പാട്ടുകളിലൊന്നായിരുന്നു. ഐറ്റം ഡാന്‍സുകളിലൂടെയും ഗ്ലാമര്‍ വേഷങ്ങളിലൂടെയുമായിരുന്നു തനുശ്രീ ബോളിവുഡില്‍ കൂടുതല്‍ ശ്രദ്ധിക്കപ്പെട്ടിരുന്നത്.

  പേട്ടയില്‍ സ്‌റ്റൈലിഷ് ഗെറ്റപ്പില്‍ രജനീകാന്ത്! ചിത്രത്തിന്റെ ലൊക്കേഷന്‍ വീഡിയോ വൈറല്‍! കാണൂ

  ചില സിനിമകളില്‍ ചൂടന്‍ രംഗങ്ങളില്‍ അഭിനയിച്ചതോടെ വിവാദ നായികയായും തനുശ്രീ മാറിയിരുന്നു. അനുപം ഖേറിനൊപ്പമുള അപ്പാര്‍ട്ട്മെന്റ് എന്ന ചിത്രത്തിലായിരുന്നു നടി ഒടുവിലായി ബോളിവുഡില്‍ അഭിനയിച്ചിരുന്നത്. അടുത്തിടെ നടന്നൊരു അഭിമുഖത്തില്‍ സിനിമാ രംഗത്തുനിന്നും തനിക്കുണ്ടായ ഒരു മോശം അനുഭവത്തെക്കുറിച്ച് തനുശ്രീ പറഞ്ഞിരുന്നു. സിനിമാരംഗത്തെ ഒന്നടങ്കം ഞെട്ടിച്ച് 2008ല്‍ നടത്തിയൊരു വെളിപ്പെടുത്തലായിരുന്നു നടി വീണ്ടും ആവര്‍ത്തിച്ചത്. വര്‍ഷങ്ങള്‍ക്ക് ശേഷം പഴയ ആരോപണവും അനന്തരഫലവും ആവര്‍ത്തിച്ചാണ് തനുശ്രീ എത്തിയിരിക്കുന്നത്.

  തനുശ്രീ പറഞ്ഞത്

  തനുശ്രീ പറഞ്ഞത്

  പത്ത് വര്‍ഷം മുന്‍പ് നടത്തിയൊരു വെളിപ്പെടുത്തലിനെക്കുറിച്ചായിരുന്നു നടി വീണ്ടും പറഞ്ഞത്. ഹോണ്‍ ഒകെ പ്ലീസ് എന്ന സിനിമയുടെ ഗാനചീത്രികരണത്തിനിടെ ഒരു നടനില്‍ നിന്നും മോശം അനുഭവം ഉണ്ടായ കാര്യമായിരുന്നു തനുശ്രീ ദത്ത പറഞ്ഞത്. എന്നാല്‍ ഈ നടന്‍ ആരാണെന്ന് തനുശ്രീ വെളിപ്പെടുത്തിയിരുന്നില്ല. അടുത്തിടെ ന്യൂസ് 18ന് നല്‍കിയ അഭിമുഖത്തിലായിരുന്നു നടി ഇതേക്കുറിച്ച് പറഞ്ഞത്. സിനിമാരംഗം മുഴുവന്‍ കണ്ടതാണ് അന്ന് എനിക്ക് സംഭവിച്ചത്. എന്നാല്‍ അതില്‍ ഒരാള്‍ പോലും അതിനെ അപലപിക്കാന്‍ തയ്യാറായില്ല,തനുശ്രീ പറയുന്നു.

  അന്ന് നടന്നത്

  അന്ന് നടന്നത്

  അക്ഷരാര്‍ത്ഥത്തില്‍ അവര്‍ എന്നെ കെണിയില്‍പ്പെടുത്തുകയായിരുന്നു. താന്‍ ഒപ്പിട്ട കരാറില്‍ അതൊരു സോളോ ന്യത്തമായിരുന്നുവെന്നാണ് പറഞ്ഞത്.എന്നാല്‍ ആ നടനൊപ്പം ഇന്റിമേറ്റ് രംഗത്തില്‍ ചുവടുവെയ്ക്കാനായിരുന്നു അവര്‍ ആവശ്യപ്പെട്ടത്. എന്നാല്‍ അയാള്‍ക്കൊപ്പം ചുവടുവെയ്ക്കാന്‍ കഴിയില്ലെന്ന് പറഞ്ഞ് ഞാന്‍ പ്രതിഷേധിച്ചു. തന്റെ ഇഷ്ടത്തിനു വഴങ്ങുന്നില്ലെന്ന് കണ്ടപ്പോള്‍ അയാള്‍ ഒരു രാഷ്ട്രീയ പാര്‍ട്ടിയുടെ പ്രവര്‍ത്തകരെ ഉപയോഗിച്ച് എന്നെ ഭീഷണിപ്പെടുത്താന്‍ തുടങ്ങി,തനുശ്രീ പറയുന്നു.

  എന്റെ കാര്‍ തകര്‍ത്തു

  എന്റെ കാര്‍ തകര്‍ത്തു

  അവരെന്റെ കാര്‍ തകര്‍ത്തു. ഇന്നേവരെ നേരിട്ടില്ലാത്ത ഒരു ആള്‍ക്കൂട്ട ആക്രമണം തന്നെയായിരുന്നു അത്. ഈ ഒരു സംഭവം പോസ്റ്റ് ട്രോമാറ്റിക് സ്‌ട്രെസ് ഡിസോര്‍ഡര്‍ എന്ന അവസ്ഥയിലേക്കാണ് എന്നെ കൊണ്ടെത്തിച്ചത്. ഈ വിവാദത്തിനു ശേഷം സിനിമയില്‍ നിരവധി ഓഫറുകള്‍ വന്നെങ്കിലും പിന്നീട് സെറ്റില്‍ പോകുന്ന കാര്യം ഓര്‍ക്കുമ്പോള്‍ തന്നെ തനിക്ക് പേടിയായിരുന്നു. എല്ലാവരും അയാളെ പോലെയായിരിക്കും എന്ന ചിന്തയായിരുന്നു എന്റെ മനസില്‍.

  പല വിധ പ്രയാസങ്ങളും അനുഭവിച്ചു

  പല വിധ പ്രയാസങ്ങളും അനുഭവിച്ചു

  മനുഷ്യത്വത്തിലുളള തന്റെ വിശ്വാസം തകര്‍ത്തുകളഞ്ഞൊരു സംഭവമായിരുന്നു അന്ന് നടന്നത്. അന്നത്തെ ആ സംഭവം എന്നെ ആകെ ഉലച്ചുകളഞ്ഞിരുന്നു. പല വിധ പ്രയാസങ്ങളും അനുഭവിച്ചാണ് പിന്നീടുളള വര്‍ഷങ്ങള്‍ മുന്‍പോട്ടു പോയത്. പരസ്യമായി എന്നോട് മിണ്ടാന്‍ പോലും സിനിമാരംഗത്തുനിന്നുളള പലരും കൂട്ടാക്കിയിരുന്നില്ല. എന്നെ പീഡിപ്പിക്കാന്‍ ശ്രമിച്ചയാള്‍ക്കൊപ്പമാണ് പലരും നിന്നിരുന്നത്. തനുശ്രീ പറയുന്നു.

  മീ ടു പ്രസ്ഥാനം

  മീ ടു പ്രസ്ഥാനം

  മാധ്യമങ്ങളെല്ലാം ആ വാര്‍ത്ത മൂന്ന് ദിവസത്തോളം സജീവമായി റിപ്പോര്‍ട്ട് ചെയ്തിരുന്നു. എന്നാല്‍ ഇന്ന് ഓരൊറ്റയാള്‍ പോലും ആ സംഭവം ഓര്‍ക്കുന്നില്ല. ഇത്തരം കാപട്യങ്ങളെ ആര് വിശ്വസിക്കും എന്നാണ് എനിക്ക് ചോദിക്കാനുളളത് സ്ത്രീശാക്തീകരണത്തിന് എതിരെ ശബ്ദമുയര്‍ത്തുവരാണ് ഇത്തരക്കാര്‍. തനിക്ക് 2008ല്‍ സംഭവിച്ച കാര്യം അംഗീകരിക്കാന്‍ തയ്യാറാകാത്തിടത്തോളം കാലം ഇന്ത്യയില്‍ മീടു പ്രസ്ഥാനം ജീവന്‍ വെയ്ക്കില്ലെന്നും അനുശ്രീ അഭിമുഖത്തില്‍ പറഞ്ഞു

  മെര്‍സലിനു പിന്നാലെ പൊളിച്ചടുക്കാന്‍ ദളപതിയുടെ വരവ്! തരംഗമായി സര്‍ക്കാരിലെ ആദ്യ ഗാനം! കാണൂ

  നാലു ഭാഷകളില്‍ കങ്കണയുടെ ക്വീന്‍ റീമേക്ക് വരുന്നു! ഫസ്റ്റ് ലുക്ക് പോസ്റ്ററുകള്‍ പുറത്ത്! കാണൂ

  English summary
  tanushree dutta says about cinema industry
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X