For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

  ഇര്‍ഫാന് മുന്നില്‍ വസ്ത്രമഴിച്ച് നൃത്തം ചെയ്യാന്‍ പറഞ്ഞു!! ഭാവങ്ങൾ വരാൻ, വീണ്ടും ഞെട്ടിച്ച് തനുശ്രീ

  |

  തെന്നിന്ത്യൻ സിനിമ ലോകത്തെ ഒന്ന് പിടിച്ച് കുലുക്കുവാൻ ശ്രീ റെഡ്ഡിയ്ക്ക് കഴിഞ്ഞിരുന്നു. നിരവധി സൂപ്പർ താരങ്ങൾക്ക് നേരെയായിരുന്നു ശ്രീയുടെ ഒറ്റയാൾ പോരാട്ടം. താരങ്ങളെ കൂടാതെ ക്രിക്കറ്റ് ഇതിഹാസം സച്ചിനു നേരേയും ആരോപണവുമായി ശ്രീ രംഗത്തെത്തിയിരുന്നു. എന്നാൽ ഇപ്പോൾ തെന്നിന്ത്യൻ സിനിമ ലോകം വളരെ ശാന്തമായി നീങ്ങുകയാണ്. ഇപ്പോൾ പ്രേക്ഷകരെ ഞെട്ടിപ്പിക്കുന്നത് ബോളിബുഡിലെ വാർത്തകളാണ്.

  അങ്ങനെ ചുമ്മ 1 കോടി കിട്ടില്ല! മത്സരാർഥികൾക്ക് എട്ടിന്റെ പണിയുമായി ബിഗ് ബോസ്, അപരന്മാർ പൊളിച്ചു

  ബോളിവുഡ് താരം തനുശ്രീ ദത്തയാണ് ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തലുമായി രംഗത്തെത്തിയത്. ബോളിവുഡിൽ നിന്ന് തനിയ്ക്ക് നേരിടേണ്ടി വന്ന ദുരിതത്തെ കുറിച്ചായിരുന്നു താരം പങ്കുവെച്ചത്. ദേശീയ മാധ്യമത്തിന് നൽകിയ അഭിമുഖത്തിലായിരുന്നു താരത്തിന്റെ വെളിപ്പെടുത്തൽ. പ്രമുഖ നടൻ നാന പടേക്കറിനു നേരെയായിരുന്നു താരത്തിൻ‌റെ വെളിപ്പെടുത്തൽ അത് ബോളിവുഡിൽ ചർച്ചകൾക്ക് വഴിവെയ്ക്കുമ്പോൾ മറ്റൊരു പ്രമുഖ സംവിധായകനു നേരേയു തനുശ്രീ വിരൽ ചൂണ്ടുകയാണ്. ഡിഎൻഎയ്ക്ക് നൽകിയ അഭിമുഖത്തിലായിരുന്നു താരത്തിന്റെ വെളിപ്പെടുത്തൽ.

  നൂറോളം പേരുടെ മുന്നിൽ വെച്ച് ഞാൻ എന്തു ചെയ്യാനാണ്!! തനുശ്രീയ്ക്ക് മറുപടിയുമായി നാന പടേക്കര്‍

  വസ്ത്രം അഴിച്ചു നൃത്തം ചെയ്യണം

  2005 ൽ പുറത്തിറങ്ങിയ ചോക്ലേറ്റ് എന്ന സിനിമയുടെ ചിത്രീകരണത്തിനിടെയായിരുന്നു ഈ സംഭവം, ഇൻഫാൻ ഖാൻ, സുനിൽ ഷെട്ടി എന്നിവരായിരുന്നു ചിത്രത്തിലെ മറ്റ് താരങ്ങൾ. ആ ഒരു സീനിൽ താൻ ഇല്ലാതിരുന്നിട്ടു പോലും തന്നോട് തുണി അഴിച്ച് നൃത്തം ചെയ്യാൻ സംവിധായകൻ അഗ്നിഹോത്രി ആവശ്യപ്പെടുകയായിരുന്നുവെന്ന് തനുശ്രീ പറഞ്ഞു. എന്നാൽ അന്നത്തെ സംഭവത്തിൽ തന്നെ രക്ഷിച്ചത് ഇൻഫാൻഖാനും സുനിൽ ഷെട്ടിയുമായിരുന്നെന്നും നടി പറഞ്ഞു.

  ഇർഫാൻഖാന് വേണ്ടി

  ആ രംഗം ഇർഫാൻഖാന്റെ ക്ലോസപ്പ് ഷോർട്ടായിരുന്നു. അദ്ദേഹത്തിന്റെ മുഖത്ത് ഭാവങ്ങൾ വരുത്താൻ വേണ്ടിയിട്ടായിരുന്നു തന്നോട് വസ്ത്രമഴിച്ച് നൃത്തം ചെയ്യാൻ ആവശ്യപ്പെട്ടത്. സംവിധായകൻ ആ അവശ്യം എന്നിയ്ക്ക് ഷോക്കിങ്ങായിരുന്നു. എന്നാൽ സംവിധായകന്റെ ഈ ആവശ്യത്തിനെതിരെ ഇർഫാൻഖാൻ രംഗത്തെത്തുകയായിരുന്നു. അവർ തുണി അഴിച്ചിട്ട് വേണ്ട എനിയ്ക്ക് ഭാവപ്രകടനങ്ങൾ നടത്താൻ എന്ന് അദ്ദേഹം പറഞ്ഞു. എനിയ്ക്ക് എങ്ങനെയൊരു ക്ലോസപ്പ് ഷോർട്ട് ചെയ്യണമെന്ന് അറിയാം. അതുപോലെ എങ്ങനെ അഭിനയിക്കണമെന്നും തനിയ്ക്ക് അറിയാമെന്ന് ഇർഫാൻഖാൻ അന്ന് പറഞ്ഞിരുന്നു

  സുനിൽ ഷെട്ടി ദേഷ്യപ്പെട്ടു

  ഈ സംഭവം നടക്കുമ്പോൾ അവിടെ സുനിൽ ഷെട്ടിയും അവിടെ ഉണ്ടായിരുന്നു. സംവിധായകന്റെ വാക്കുകൾ കേട്ട അദേഹം, നിങ്ങൾക്ക് ഭാവപ്രകടനങ്ങൾ വരുത്താൻ ഞാനാ‍ സഹായിക്കണോ എന്ന് ചോദിച്ച് സംവിധായകനോട് ദേഷ്യപ്പെട്ടിരുന്നു. ഇവരെ പോലുളള നല്ല ആളുകളും ബോളിവുഡിലുണ്ടെന്ന് നടി പറഞ്ഞു.

  ഇഴുകി ചേർന്നുള്ള അഭിനയം

  ഇതു പോലൊരു സംഭവവും താരം വെളിപ്പെടുത്തിയിട്ടുണ്ട്. 2009 ൽ പ്രമുഖനായ ഒരു നടനിൽ നേരിട്ടഒരു ദുരനുഭവമാണ് നടി വെളിപ്പെടുത്തിയിരിക്കുന്നത്. ഒരു ദേശീയ മാധ്യമത്തിനു നൽകിയ അഭിമുഖത്തിലായിരുന്നു സംഭവം. ഹോണ്‍ ഓകെ പ്ലീസ് എന്ന സിനിമയിലെ ഗാനചിത്രികരണത്തിനിടെ പടേക്കര്‍ പീഡപ്പിക്കാൻ ശ്രമിച്ചുവെന്നായിരുന്നു നടിയുട അരോപണം. കരാറിൽആ ഗാനരംഗം ഒരു സോളോ ഡാൻസായിരുന്നപ. അതിൽ ആയാൾ ഉണ്ടായിരുന്നില്ല. ആ ഗാനത്തിൽ ഇന്റിമേറ്റ് രംഗത്തിൽ അയാൾക്കൊപ്പം ചുവട് വയ്ക്കാൻ പറ്റില്ലെന്ന് താൻ പറഞ്ഞു പ്രതിഷേധിച്ചിരുന്നു.

  തന്നെ ആക്രമിച്ചു

  തന്റെ ഇംഗിതത്തിന് താൻ വഴങ്ങുന്നില്ല എന്ന് കണ്ടപ്പോൾ അയാൾ ഒരു രഷ്ട്രീയ പ്രവർത്തകനെ ഉപയോഗിച്ച് തന്നെ ഭീഷണിപ്പെടുത്താൻ ശ്രമിച്ചിരുന്നു.അവർ എന്റെ കാർ തകർത്തു. ഇന്നേവരെ അനുഭവിച്ചിട്ടില്ലാത്ത ഒരു ആൾക്കൂട്ട ആക്രമണം തന്നെയായിരുന്നു അത്. ഈ സംഭവങ്ങളെല്ലാം പോസ്റ്റ് ട്രോമാറ്റിക് സ്ട്രെസ് ഡിസോർഡ് എന്ന അവസ്ഥയിലാണ് എന്നെ കൊണ്ടെത്തിച്ചതെന്നും നടി വ്യക്തമാക്കിയിരുന്നു.

  English summary
  Tanushree Dutta: Vivek Agnihotri told me to remove my clothes & dance;Irrfan Khan & Suniel Shetty supported me

  വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam

  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X
  We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Filmibeat sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Filmibeat website. However, you can change your cookie settings at any time. Learn more