തപ്‌സി വിവാഹത്തിന് എതിരാണോ, വിവാഹത്തെ കുറിച്ച് ചിന്തിക്കാന്‍ പോലും നേരമില്ലെന്ന് നടി
സൗത്ത് ഇന്ത്യന്‍ സിനിമയില്‍ നില്‍ക്കണോ വേണ്ടയോ എന്ന അവസ്ഥയില്‍ നില്‍ക്കുമ്പോഴാണ് തപ്‌സി പന്നുവിന് ബോളിവുഡില്‍ നിന്ന് അവസരം ലഭിച്ചത്. അമിതാഭ് ബച്ചനൊപ്പം അഭിനയിച്ച പിങ്ക് എന്ന ചിത്രത്തിന് ശേഷം തപ്‌സിയ്ക്ക് പിന്നെ തിരിഞ്ഞു നോക്കേണ്ടി വന്നിട്ടില്ല. ഇപ്പോള്‍ തെലുങ്കിലും തമിഴിലും ഹിന്ദിയിലു എല്ലാം തപ്‌സി തിരക്കിലാണ്.
തിരക്കിനിടയില്‍ ചെന്നൈയില്‍ ഒരു മാധ്യമപ്രവര്‍ത്തകനോട് സംസാരിക്കവെയാണ് തപ്‌സി തന്റെ വിവാഹത്തെ കുറിച്ചുള്ള 'പ്ലാനിങ്' പറഞ്ഞത്. അടുത്തൊന്നും വിവാഹത്തെ കുറിച്ച് ചിന്തിക്കാന്‍ പോലും എനിക്ക് സമയമില്ല എന്നാണ് തപ്‌സി പറഞ്ഞത്. ഇപ്പോഴാണ് ഒരു നടി എന്ന നിലയില്‍ കഴിവ് തെളിയിക്കാനുള്ള അവസരം എനിക്ക് ലഭിയ്ക്കുന്നത്. അത് പരമാവധി ഉപയോഗപ്പെടുത്തണം.

എന്നാല്‍ താനൊരിക്കലും വിവാഹം എന്ന സമ്പ്രദായത്തിന് എതിരല്ല എന്നും തപ്‌സി വ്യക്തമാക്കി. സമയമായാല്‍ ലോകത്തോട് എന്റെ വിവാഹത്തെ കുറിച്ച് ഞാന്‍ തന്നെ അറിയിക്കുന്നതായിരിക്കും- തപ്‌സി പറഞ്ഞു. ഗെയിം ഓവര്‍ എന്ന ചിത്രത്തിന്റെ റിലീസിനായി കാത്തിരിയ്ക്കുകയാണ് തപ്‌സി. മിഷന്‍ മംഗള്‍, തഡക്, ശാന്ത് കി ആങ്ക് തുടങ്ങിയവയാണ് മറ്റ് ചിത്രങ്ങള്‍. തമിഴില്‍ ജയം രവിയ്‌ക്കൊപ്പം ഒരു സിനിമയും കരാറ് ചെയ്തിട്ടുണ്ട്.


Click it and Unblock the Notifications











