ആലിയയുമായുള്ള പ്രണയം തകരാൻ കാരണം താരയോ? സിദ്ധാർഥുമായുള്ള ബന്ധത്തെ കുറിച്ച് നടി....
ഒരുകാലത്ത് ബോളിവുഡ് ആഘോഷമാക്കി പ്രണയമായിരുന്നു നടൻ സിദ്ധാർഥ് മൽഹോത്രയുടേയും നടി ആലിയ ഭട്ടിന്റേയും. കരൺ ജോഹർ ഒരുക്കിയ ചിത്രമായ സ്റ്റുഡൻസ് ഓഫ് ദ് ഇയർ എന്ന ചിത്രത്തിനു ശേഷം ഇരുവരും പ്രണയത്തിലായത്. എന്നാൽ ബോളിവുഡ് ആഘോഷമാക്കിയ ഈ പ്രണയം അവസാനിക്കാൻ അധികം കാലതാമസം വേണ്ടി വന്നില്ല. അലിയയുമായുളള ബ്രക്കപ്പിന് ശേഷം സിദ്ധാർഥിന്റെ പേരിനോടൊപ്പം ഗോസിപ്പ് കോളങ്ങളിൽ ഇടെ പിടിച്ചത് നടി സുതാരിയ ആയിരുന്നു. ഇവർ പ്രണയത്തിലാണെന്നുള്ള കഥകൾ ഉയർന്നു വന്നിരുന്നു. ഇപ്പോഴിത ഗോസിപ്പ് കഥയ്ക്ക് മറുപടിയുമായി നടി രംഗത്തെത്തിയിരിക്കുകയാണ്.

താനും സിദ്ധാർഥും അടുത്ത സുഹൃത്തുക്കൾ മാത്രമാണെന്നും അല്ലാതെ തങ്ങൾ തമ്മിൽ വൊറൊരു ബന്ധമില്ലെന്നും നടി പറഞ്ഞു. താനും സിദ്ധാർഥും അയൽ വാസികളാണെന്നും താരം കൂട്ടിച്ചേർത്തു. ഒന്നിച്ചു ചേരുമ്പോൾ അധിക സമയം സിനിമയെ കുറിച്ചാണ് കൂടുതലും സംസാരിക്കുന്നത്. മറ്റുളള കാര്യങ്ങൾ കുറവാണെന്നും താരം പറഞ്ഞു. കൂടാതെ തങ്ങൾ ഇരുവരും തമ്മിലുള്ള സംഭാഷണം പലപ്പോഴും അയൽക്കാർ തമ്മിലുള്ളത് പോലെയാണെന്നും താരം കൂട്ടിച്ചേർത്തു.
സ്റ്റുഡന്ഡറ് ഓഫ് ദി ഇയറിലും സിദ്ധാർഥിനും ആലിയയ്ക്കുമൊപ്പം താരയും മറ്റൊരു കഥാപാത്രത്തെ അവതരിപ്പിച്ചിരുന്നു. സിദ്ധാർഥിനോടൊപ്പം മാർജാവൻ എന്ന ചിത്രത്തിൽ താര എത്തുന്നുണ്ട്. ഒക്ടോബർ 2 നാണ് ചിത്രം റിലീസിനായി എത്തുന്നത്. രാകുൽ പ്രീതും റിതേഷ് ദേശ്മുഖും ചിത്രത്തിൽ പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്.


Click it and Unblock the Notifications











