രണ്‍ബീറിന്റെ പ്രണയവും വിവാഹവും, ടാരോ കാര്‍ഡിലൂടെ പ്രവചനം, വൈറലായി പഴയ വീഡിയോ

ബോളിവുഡിലെ പ്രിയപ്പെട്ട താരദമ്പതികളാണ് ആലിയ ഭട്ടും രണ്‍ബീര്‍ കപൂറും. 2022 ഏപ്രില്‍ 14നാണ് ഇരുവരും വിവാഹിതരായത്. ഇരുവര്‍ക്കും രാഹ എന്ന പേരില്‍ ഒരു പെണ്‍കുട്ടിയുമുണ്ട്. ആലിയയും രണ്‍ഭീറും വിവാഹിതരായി രണ്ടാം വര്‍ഷത്തിലേക്ക് കടക്കാനൊരുങ്ങുകയാണ്. ഈ ഘട്ടത്തിലാണ് ഒരു വീഡിയോ വൈറല്‍ ആകുന്നത്.

ടാരോ കാര്‍ഡിലൂടെ ആലിയ ഭട്ടിന്റെയും രണ്‍ഭീര്‍ കപൂറിന്റെയും പ്രണയത്തെക്കുറിച്ചും വിവാഹത്തെക്കുറിച്ചും മുനിഷ കട്‌വാനി എന്ന ജോത്സ്യം പറയുന്ന സ്ത്രീയുടെ വീഡിയോ ആണ് സോഷ്യല്‍ മീഡിയയില്‍ വൈറല്‍ ആകുന്നത്. രണ്‍ഭീര്‍ എങ്ങനെ തന്റെ പാര്‍ട്ണറെ എങ്ങനെ കണ്ടുമുട്ടും, വിവാഹം കഴിക്കും തുടങ്ങിയ കാര്യങ്ങളാണ് മുനിഷ പറയുന്നത്.

ranbir

വീഡിയോയില്‍ ടാരോ കാര്‍ഡുകള്‍ നോക്കി മുനിഷ പറഞ്ഞത്, രണ്‍ഭീര്‍ ഇതുവരെ തന്റെ പാര്‍ട്ണറെ കണ്ടിട്ടില്ല. അല്ലെങ്കില്‍ ഇപ്പോള്‍ അടുത്ത് കണ്ടിട്ടേ ഉണ്ടാവുകയുള്ളു എന്നാണ്. രണ്‍ഭീറിന്റെ പ്രണയബന്ധം സൗഹൃദം വഴിയായിരിക്കും നടക്കുക. അവള്‍ക്ക് അവളുടെതായ കരിയറും ഉണ്ടാകും എന്നും മുനിഷ പറയുന്നു. അതിന് ശേഷം അവര്‍ എങ്ങനെയാണ് അവരുടെ ബന്ധം വളരുന്നതെന്നും ജ്യോതിഷി പറയുന്നു.

നിങ്ങളെ നന്നായി മനസിലാക്കുന്ന ആളായിരിക്കും. നിങ്ങള്‍ രണ്ട് പേരും തമ്മില്‍ നല്ല സൗഹൃദം ഉണ്ടാകും. കാരണം നിങ്ങള്‍ ഒരു റിലേഷന്‍ഷിപ്പിലേക്ക് പോവുന്നതിനും മുന്‍പേ ഒരു സൗഹൃദം ഉണ്ടാക്കുന്ന വ്യക്തിയാണ്. മാത്രമല്ല, ഇതുവരെ നിങ്ങള്‍ക്കുണ്ടായിരുന്ന എല്ലാ നെഗറ്റീവ് റിലേഷന്‍ഷിപ്പുകളിലൂടെയും ഉണ്ടായ അവസ്ഥകളെ ഈ വ്യക്തിയുമായുള്ള അടുപ്പത്തോടെ മറികടക്കും എന്നുമാണ് മുനിഷ പറയുന്നത്.

അടുത്തിടെ ദ ഗ്രേറ്റ് ഇന്ത്യന്‍ കപില്‍ ഷോയില്‍ അതിഥികളായി രണ്‍ബീര്‍ കപൂറും കുടുംബവുമെത്തിയിരുന്നു. രണ്‍ബീറിനൊപ്പം സഹോദരി റിധിമ കപൂര്‍, അമ്മ നീതു കപൂര്‍ എന്നിവരാണ് എത്തിയത്. പരിപാടിയില്‍ അച്ഛന്‍ ആവുമ്പോള്‍ ഉണ്ടായിരുന്ന അനുഭവത്തെക്കുറിച്ച് കപില്‍ ശര്‍മ രണ്‍ബീറിനോട് ചോദിച്ചിരുന്നു. താന്‍ ശരിക്കും ഒരു പെണ്‍കുഞ്ഞിനാല്‍ അനുഗ്രഹീതനായിരിക്കുന്നു എന്നാണ് രണ്‍ബീര്‍ പറഞ്ഞത്.

ranbir

എനിക്ക് ഒന്നും ചെയ്യാന്‍ തോന്നുന്നില്ല, ഷൂട്ടിന് പോകേണ്ട, എവിടെയും പോകേണ്ട, അവളുടെ അടുത്ത് അവളെയും നോക്കി ഇരുന്നാല്‍ മതിയെന്നാണ് തോന്നുക എന്നാണ് രണ്‍ബീര്‍ പറഞ്ഞത്. ഇതിന് മുമ്പ് ഇത്തരമൊരു അനുഭൂതി തനിക്ക് തോന്നിയിട്ടേ ഇല്ല. ഇപ്പോള്‍ അമ്മയ്ക്ക് എന്നോടും റിധിമയോടുമുള്ള വികാരം എന്തായിരിക്കുമെന്ന് എനിക്ക് ആലോചിച്ചാല്‍ മനസിലാകും എന്നും രണ്‍ബീര്‍ പറഞ്ഞു. ഇതില്‍ മറുപടിയുമായി രണ്‍ബീറിന്റെ അമ്മ നീതു കപൂര്‍ രംഗത്തെത്തിയിരുന്നു. രണ്‍ബീര്‍ അദ്ദേഹത്തിന്റെ അച്ഛനെ പോലെയേ അല്ല എന്നാണ് നീതു കപൂര്‍ പറയുന്നത്.

ഞാന്‍ ഒരുപാട് അച്ഛനന്മാരെ കണ്ടിട്ടുണ്ട്. പക്ഷെ ഇവനെ പോലെ ഒരു അച്ഛനെ ഇതുവരെയും കണ്ടിട്ടില്ല. അവന്‍ അവന്റെ അച്ഛന്റെ നേരെ ഓപ്പോസിറ്റ് ആണ്. എന്റെ ഭര്‍ത്താവ് (റിഷി കപൂര്‍) ഒരിക്കലും കുട്ടികളോട് നല്ല പോലെയായിരുന്നില്ല എന്നും നീതു കപൂര്‍ ഓര്‍ത്തെടുക്കുന്നു. രണ്‍ബീറിന് റിഷി പറഞ്ഞു കൊടുത്ത ജീവിതത്തില്‍ പാലിക്കേണ്ട മൂല്യങ്ങള്‍ ഒക്കെയുണ്ട്. അതെല്ലാം രാഹയ്ക്കും പകര്‍ന്നു കിട്ടും എന്ന് തന്നെയാണ് താന്‍ വിശ്വസിക്കുന്നതെന്നും നീതു പറഞ്ഞു. മകള്‍ക്ക് ആലിയക്കൊപ്പം നില്‍ക്കുന്നതാണ് എപ്പോഴും ആശ്വാസമെങ്കില്‍ കളിക്കാന്‍ തന്നോടൊപ്പമാണ് ഇഷ്ടമെന്നും രണ്‍ബീര്‍ പറയുന്നു.

Read more about: ranbir kapoor
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X