ദീപിക പദുക്കോണിന്റെ ആനന്ദക്കണ്ണീര്‍! പത്മാവത് ബോക്‌സോഫീസില്‍ സര്‍വ്വകാല റെക്കോഡും തിരുത്തുമെന്ന് നടി
അങ്ങനെ കത്തിപ്പടരുന്ന പ്രക്ഷോഭങ്ങള്‍ക്കിടയില്‍ പത്മാവത് റിലീസ് ചെയ്തു. മികച്ച അഭിപ്രായങ്ങളാണ് ചിത്രത്തിന് ലഭിച്ചുകൊണ്ടിരിയ്ക്കുന്നത്. അഭിനയിച്ച താരങ്ങളെ ഓരോരുത്തരെയും പേരുടുത്ത് പറഞ്ഞ് ജനം പ്രശംസിയ്ക്കുന്നു. സര്‍വ്വതും നേരിട്ട് റിലീസ് ചെയ്ത ചിത്രത്തിന് മികച്ച പ്രതികരണം ലഭിയ്ക്കുമ്പോള്‍ സന്തോഷം കൊണ്ട് കരയുകയാണ് ചിത്രത്തിലെ നായിക.
ഈ ഒരു ദിവസം പത്മാവത് ടീമിനെ സംബന്ധിച്ച് വലിയൊരു ദിവസമായിരുന്നു. വളരെ ഏറെ ആകാംക്ഷയോടെയാണ് നോക്കി കണ്ടത്. ചിത്രത്തിന് ലഭിയ്ക്കുന്ന പ്രതികരണങ്ങല്‍ കാണുമ്പോള്‍ സന്തോഷം കൊണ്ട് കണ്ണ് നിറയുന്നു എന്ന് ദീപിക പദുക്കോണ്‍ പറയുന്നു. സിനിമയുടെ എല്ലാവരുടെയും വക ഞാന്‍ മാധ്യമങ്ങളഓട് നന്ദി പറയുന്നു. ഞങ്ങള്‍ കടന്നുവന്ന പ്രതിസന്ധി ഘട്ടത്തിലെല്ലാം മാധ്യമങ്ങളുടെ അകമഴിഞ്ഞ പിന്തുണയുണ്ടായിരുന്നു.

ഇത് ഞങ്ങള്‍ക്ക് ആഘോഷിക്കാനുള്ള സമയമാണ്. പൊതുവെ ബോക്‌സോഫീസ് കണക്കുകളുടെ കാര്യം ഞാന്‍ ശ്രദ്ധിക്കാറില്ല. എന്നാല്‍ പത്മാവത് അങ്ങനെയല്ല. എല്ലാ കണക്കുകളും പത്മാവത് തിരുത്തിയെഴുതും. പ്രതിസന്ധി ഘട്ടങ്ങളില്‍ പിന്തുണച്ചവരോട് ഞങ്ങള്‍ക്ക് ചില ഉത്തരവാദിത്വമുണ്ട്. അതാണ് ഈ സിനിമയെ കുറിച്ച് കേള്‍ക്കുന്ന മികച്ച അഭിപ്രായം. ഈ നിമിഷം ഞാന്‍ വികാരഭരിതയാവുന്നു- എന്നാണ് ദീപിക പറഞ്ഞത്


Click it and Unblock the Notifications











