twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    നടൻ സൽമാൻഖാന്റെ നിർമാണ കമ്പനിയുടെ പേരിൽ വൻ തട്ടിപ്പ്, പരാതിയുമായി യുവനടൻ

    |

    നടൻ സൽമാൻ ഖാന്റെ നിർമ്മാണ കമ്പനിയായ സൽമാൻ ഖാൻ ഫിലിംസ്(എസ്കെഎഫ്)ന്റെ പേരിൽ തട്ടിപ്പ് നടത്താൻ ശ്രമിച്ചതായി പരാതി. പ്രമുഖ ടെലിവിഷൻ താരം ആൻഷ് അറോറയാണ് പോലീസിൽ പരാതി നൽകിയത്. സൽമാൻഖാൻ ഫിലിംസ് നിർമ്മിക്കുന്ന ഏക്താ ടൈഗർ 3 എന്ന ചിത്രത്തിലെ വില്ലൻ വേഷം ചെയ്യുന്നതിനായി ഓഡിഷനിൽ പങ്കെടുക്കണമെന്നാവശ്യപ്പെട്ട് കൊണ്ട് തന്നെ ശ്രുതി എന്ന് പേരുളള ഒരു പെൺകുട്ടി വിളിച്ചെന്ന് നടൻ പോലീസിന് നൽകിയ പരാതിയിൽ പറയുന്നു.

    salman  khan

     രക്ഷപ്പെടാൻ ശ്രമിക്കുന്നവരെ തടയുന്നത് എന്തിനാണ്? ഒ ടി ടി റിലീസിനെ കുറിച്ച് ആഷിഖ് അബു രക്ഷപ്പെടാൻ ശ്രമിക്കുന്നവരെ തടയുന്നത് എന്തിനാണ്? ഒ ടി ടി റിലീസിനെ കുറിച്ച് ആഷിഖ് അബു

    താരത്തിന്റെ പരാതി ഇങ്ങനെ...
    സൽമാൻഖാൻ നിർമ്മാണ കമ്പനിയിലെ കാസ്റ്റിംഗ് ഹെഡ് ആണെന്ന് പരിചയപ്പെടുത്തിക്കൊണ്ടാണ് ഇവർ വിളിച്ചത്. കഥാപാത്രത്തെ കുറിച്ചും കഥയെ കുറിച്ചും ഇവർ വിവരിച്ചു. ഗുസ്തിക്കാരനായ പ്രധാന വില്ലൻ വേഷമാണ് തന്റെതെന്നും ഇവർ വ്യക്തമാക്കിയിരുന്നു.ചിത്രത്തിന്റെ സംവിധായകൻ പ്രഭുദേവയുമായി മാർച്ച് 3ന് കൂടിക്കാഴ്ച നിശ്ചയിച്ചിരുന്നു. എന്നാൽ പിന്നീട് ഇത് റദ്ദാക്കുകയായിരുന്നു.

     ബിന്‍ ലാദന്‍ ആണെന്നും പറഞ്ഞു രാത്രി എന്നെ കുത്തി കൊല്ലുവോ? ഭാര്യയെ ട്രോളി ബേസില്‍ ജോസഫ് ബിന്‍ ലാദന്‍ ആണെന്നും പറഞ്ഞു രാത്രി എന്നെ കുത്തി കൊല്ലുവോ? ഭാര്യയെ ട്രോളി ബേസില്‍ ജോസഫ്

    വ്യാഴാഴ്ച സൽമാന്റെ ട്വീറ്റ് വന്നതോടെയാണ് തട്ടിപ്പ് മനസ്സിലാക്കിയത്. സൽമാൻ ഖാൻ ഫിലിംസ് ഒരു ചിത്രത്തിന് വേണ്ടിയും ഇപ്പോൾ കാസ്റ്റിങ്ങ് നടത്തുന്നില്ല എന്നായിരുന്നു ട്വീറ്റ്. ഞാനോ സൽമാൻ ഖാൻ ഫിലിംസോ നിലവിൽ ഒരു ചിത്രത്തിനു വേണ്ടിയും കാസ്റ്റിംഗ് നടത്തുന്നില്ല. ഭാവിയിലെ ഏതെങ്കിലും സിനിമകൾക്കായി ഞങ്ങൾ കാസ്റ്റിംഗ് ഏജന്റുമാരെ നിയമിച്ചിട്ടുമില്ല. ഈ ആവശ്യത്തിനായി നിങ്ങൾക്ക് ലഭിച്ച ഇമെയിലുകളെയോ സന്ദേശങ്ങളെയോ വിശ്വസിക്കരുത്. ഏതെങ്കിലും ആളുകൾ എസ്‌കെ‌എഫ് അല്ലെങ്കിൽ‌ എന്റെ പേരോ തെറ്റായി ഉപയോഗിക്കുന്നതായി കണ്ടെത്തിയാൽ നിയമനടപടി സ്വീകരിക്കും-സൽമാൻ ട്വിറ്ററിൽ കുറിച്ചു.

     ശ്രീദേവിയുടെ മകളായതിന്റെ പേരിൽ പരിഹാസം, അമ്മയേയും ചേച്ചിയേയും പോലെയല്ല ഞാൻ ശ്രീദേവിയുടെ മകളായതിന്റെ പേരിൽ പരിഹാസം, അമ്മയേയും ചേച്ചിയേയും പോലെയല്ല ഞാൻ

    താരത്തിന്റെ ട്വീറ്റ് വന്നതിന് പിന്നാലെയായിരുന്നു ആൻഷ് പരാതിയുമായി എത്തിയത്. ദിവസങ്ങൾക്ക് മുൻപ് മറ്റൊരു ടെലിവഷൻ താരം ഇതേ പരാതിയുമായി രംഗത്തെത്തിയിരുന്നു. നടൻ വിക്കാസ് മനാക്തലയ്ക്കും സൽമാൻ ഫിലിംസിന്റെ പേരിൽ കാസ്റ്റിംഗിന് ക്ഷണം ലഭിച്ചിരുന്നവത്രേ. ഇത് വ്യാജമാണെന്ന് താരം തന്നെ പിന്നീട് ഫേസ്ബുക്കിൽ കുറിച്ചു. അതേസമയം ആൻഷിനെ വിളിച്ച ശ്രുതി എന്ന യുവതിയെ ഫോണിലൂടെ ബന്ധപ്പെട്ടാൻ ശ്രമിച്ചുവെങ്കിലും ലഭിച്ചിരുന്നില്ല.

    English summary
    Television Actor Files Complaint aganist Imposter Offering Audition on Behalf of Salman Khan Films
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X