ദ ആക്‌സിഡന്‍ഷ്യല്‍ പ്രൈം മിനിസ്റ്ററിന് പാക്കിസ്ഥാനിലും പച്ചക്കൊടി! റിലീസ് ഉടന്‍
മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍സിങിന്റെ ജീവിത കഥ പറയുന്ന ചിത്രമാണ് ദ ആക്‌സിഡന്‍ഷ്യല്‍ പ്രൈം മിനിസ്റ്റര്‍. അനൂപം ഖേര്‍ മന്‍മോഹന്‍ സിങായി എത്തുന്ന സിനിമ ജനുവരി 11നായിരുന്നു റിലീസ് ചെയ്തിരുന്നത്. മന്‍മോഹന്‍ സിങിന്റെ മാധ്യമ ഉപദേഷ്ടാവായിരുന്ന സഞ്ജയ് ഭാരുവിന്റെ ദി മേക്കിങ് ആന്‍ഡ് അണ്‍മേക്കിങ് ഓഫ് മന്‍മോഹന്‍ സിങ് എന്ന പുസ്തകത്തെ ആസ്പദമാക്കിയായിരുന്നു ചിത്രമൊരുക്കിയിരുന്നത്.
ചിത്രത്തിന് സമ്മിശ്ര പ്രതികരണമായിരുന്നു തിയ്യേറ്ററുകളില്‍നിന്നും ലഭിച്ചിരുന്നത്. ഇപ്പോഴിതാ സിനിമ പാക്കിസ്ഥാനിലും റിലീസ് ചെയ്യുന്നതായുളള തരത്തില്‍ റിപ്പോര്‍ട്ടുകള്‍ വന്നിരിക്കുകയാണ്. ജനുവരി 18നാണ് അനൂപം ഖേറിന്റെ ദ ആക്‌സിഡന്‍ഷ്യല്‍ പ്രൈം മിനിസ്റ്റര്‍ പാക്കിസ്ഥാനിലെ തിയ്യേറ്ററുകളിലേക്ക് എത്തുന്നത്.

ചെറിയ വെട്ടിത്തിരുത്തലുകളോടെ ആയിരിക്കും സിനിമ പാക്കിസ്ഥാനില്‍ റിലീസ് ചെയ്യുകയെന്നും അറിയുന്നു. വിജയ് ഗുട്ടെയാണ് ചിത്രം സംവിധാനം ചെയ്തിരുന്നത്. മായങ്ക് തിവാരി,വിജയ് ഗുട്ടെ തുടങ്ങിയവര്‍ തിരക്കഥയൊരുക്കിയിരിക്കുന്നു.
ചിത്രത്തില്‍ സോണിയ ഗാന്ധിയെ അവതരിപ്പിച്ചിരിക്കുന്നത് ജര്‍മ്മന്‍ നടിയായ സൂസന്‍ ബെര്‍ണര്‍ട്ടാണ്. സുസനൊപ്പം അഹാന കുമ്ര,അര്‍ജുന്‍ മാത്തൂര്‍,വിപിന്‍ ശര്‍മ്മ,ദിവ്യ സേത്തി തുടങ്ങിയവര്‍ ചിത്രത്തില്‍ മറ്റു പ്രധാന കഥാപാത്രങ്ങളായി എത്തുന്നു.


Click it and Unblock the Notifications











