മന്‍മോഹന്‍സിങ്ങിന്റെ ബയോപിക്ക് ചിത്രം ആക്‌സിഡന്‍ഷ്യല്‍ പ്രൈം മിനിസ്റ്റര്‍ വരുന്നു!ട്രെയിലര്‍ പുറത്ത്
മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗിന്റെ ജീവിതകഥ ആസ്പദമാക്കി ഒരുക്കിയ ചിത്രമാണ് ദ ആക്‌സിഡന്‍ഷ്യല്‍ പ്രൈം മിനിസ്റ്റര്‍. ബോളിവുഡിലെ പ്രമുഖ അഭിനേതാക്കളിലൊരാളായ അനൂപം ഖേറാണ് ചിത്രത്തില്‍ മന്‍മോഹന്‍ സിങ്ങായി വേഷമിടുന്നത്. സിനിമയുടെ ട്രെയിലര്‍ സമൂഹ മാധ്യമങ്ങളില്‍ പുറത്തിറങ്ങിയിരുന്നു.
യഥാര്‍ത്ഥ സംഭവങ്ങളെ കോര്‍ത്തിണക്കിയൊരുക്കിയ ചിത്രം വലിയ പ്രതീക്ഷകളോടെയാണ് സിനിമാ പ്രേമികള്‍ കാത്തിരിക്കുന്നത്. പ്രേക്ഷകരില്‍ വലിയ ആകാംക്ഷയുണര്‍ത്തുന്ന രംഗങ്ങളായിരുന്നു ആക്‌സിഡന്‍ഷ്യല്‍ പ്രൈം മിനിസ്റ്ററിന്റെ ട്രെയിലറില്‍ അണിയറ പ്രവര്‍ത്തകര്‍ ഉള്‍പ്പെടുത്തിയിരുന്നത്.

ചിത്രത്തില്‍ മന്‍മോഹന്‍ സിംഗായി വേഷമിടുന്ന അനുപം ഖേര്‍ മുന്‍ പ്രധാനമന്ത്രിയായി ഞെട്ടിപ്പിക്കുന്ന മേക്ക് ഓവറിലാണ് എത്തുന്നത്. മന്‍മോഹന്‍ സിങ്ങിന്റെ മാധ്യമ ഉപദേഷ്ടാവായിരുന്ന സഞ്ജയ ബാറുവായി അക്ഷയ് ഖന്നയാണ് വേഷമിടുന്നത്.
അക്ഷയ് ഖന്നയുടെ കഥാപാത്രം തന്നെ കഥ പറയുന്നതും ചിത്രത്തിന്റെ ട്രെയിലറില്‍ കാണാം, സോണിയ ഗാന്ധിയായി ജര്‍മ്മന്‍ നടി സൂസന്‍ ബെര്‍ണേട്ട എത്തുന്നു, വിക്രം ഗുട്ടെയാണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്. ചിത്രം ജനുവരി 11നാണ് ലോകമെമ്പാടുമുളള തിയ്യേറ്ററുകളിലേക്ക് എത്തുന്നത്.


Click it and Unblock the Notifications











