പതിനാറാം വയസ്സില്‍ മരിക്കാന്‍ പോയ ഞാന്‍ പിടിച്ചുനിന്നത് ധൈര്യം കൊണ്ട്; യുവ നടന്റെ വെളിപ്പെടുത്തല്‍
സിനിമയില്‍ അഭിനയിക്കുന്നര്‍ക്ക് എന്ത് സുഖം.. പെട്ടന്ന് പേരും പ്രശസ്തിയും പണവുമുണ്ടാക്കാം. എന്നാല്‍ അതിന് പിന്നിലെ മാനസിക സമ്മര്‍ദ്ദത്തെ കുറിച്ച് ആരറിയാന്‍. ബോളിവുഡ് യുവതാര സുശാന്ത് സിംഗ് രാജ്പുത്ത് വിഷാദ രോഗത്തെ തുടര്‍ന്ന് ആത്മഹത്യ ചെയ്തതിന് ശേഷമാണ് പല സെലിബ്രിറ്റികളും തങ്ങളുടെ അവസ്ഥയും തുറന്ന് പറയുന്നത്.
സിനിമയില്‍ അതിജീവിച്ചു പോവുക എന്നത് വലിയ പ്രയാസം തന്നെയാണ്. എപ്പോള്‍ വേണമെങ്കിലും വിഷാദം പിടിപെടുന്ന മേഘലയാണ് സിനിമയെന്ന് താരങ്ങള്‍ തന്നെ പറയുന്നു. വിഷാദത്തില്‍ നിന്നും ആത്മഹത്യ പ്രവണതയില്‍ നിന്നും രക്ഷപ്പെട്ട് ജീവിതത്തിലേക്ക് തിരിച്ചെത്തിയ യുവ നടന്‍ അമിത് സാദ് തന്റെ അനുഭവം പറയുന്നു.

സുശാന്ത് സിംഗിന്റെ ആദ്യ ചിത്രമായ കയ് പോ ചെയില്‍ അഭിനയിച്ച നടനാണ് അമിത് സാദ്. പതിനാറാം വയസ്സില്‍ തനിക്ക് ആത്മഹത്യാ പ്രവണത ഉണ്ടായിരുന്നു എന്ന് ഒരു അഭിമുഖത്തില്‍ സംസാരിക്കവെ അമിത് വെളിപ്പെടുത്തി. ധൈര്യവും ശക്തിയും മാത്രമാണ് എന്നെ പിടിച്ചു നിര്‍ത്തിയത്.
തന്റെ യാത്ര തെറ്റിലേക്ക് ആണെന്ന് തോന്നി തുടങ്ങിയാല്‍ നിങ്ങള്‍ ആദ്യം വേണ്ടത് ചുറ്റുപാടുകളെ ഒന്ന് നിരീക്ഷിക്കുകയാണ്. നിങ്ങള്‍ക്ക് ചുറ്റുമുള്ളവരെക്കുറിച്ച് ഓര്‍ക്കുക. ഞാന്‍ പരാജയപ്പെട്ടുകൊണ്ടിരിക്കുകയാണെന്ന് സ്നേഹിക്കുന്നവരോട് നിങ്ങള്‍ പങ്കുവയ്ക്കുകയാണെങ്കില്‍, കഴിവതും നിങ്ങളെ രക്ഷിക്കാന്‍ അദ്ദേഹം ശ്രമിക്കും.
Recommended Video
ഉള്ളിലെ വിഷമം ആത്മമിത്രത്തോട് തുറന്ന് പറയുന്നതിലും അവരുടെ മുന്നില്‍ കരയുന്നതിനും ഒട്ടും മടിക്കേണ്ടതില്ല എന്ന് അമിത് സാദ് പറയുന്നു. സ്നേഹിക്കുന്നവരുടെ നടുവില്‍ ഇരിക്കുമ്പോള്‍ മരിക്കാനുള്ള ചിന്തയൊക്കെ ഒന്നുമല്ലാതെയാവും സുശാന്ത് സിംഗിന്റെ സുഹൃത്തും നടനുമായ അമിത് സാദ് പറഞ്ഞു. ഇക്കഴിഞ്ഞ ജൂണ്‍ 14 നാണ് ബോളിവുഡ് യുവ നടന്‍ സുശാന്ത് സിംഗ് രാജ്പുത്ത് തൂങ്ങി മരിച്ച നിലയില്‍ കണ്ടത്. വ്യക്തി ജാവിതത്തിലോ കരയാനും മരിക്കാനുമുള്ള പ്രശ്നങ്ങളില്ലായിരുന്നു എന്നാണ് ബന്ധുക്കല്‍ പറയുനത്.


Click it and Unblock the Notifications











