29 ആം വയസ്സില്‍ കാന്‍സര്‍ വന്ന് മരിച്ച ഈ നടിയെ നിങ്ങളറിയണം; മരണകിടക്കിയില്‍ നിന്ന് അയച്ച സന്ദേശവും!!

അസുഖങ്ങള്‍ക്കും മരണത്തിനും പ്രായം ഒരു ഘടകമേ അല്ല. ബോളിവുഡിലെ തുടര്‍ മരണങ്ങളുടെ പട്ടികയില്‍ ഇന്നലെ (ജൂലൈ 12) ഒരു നടിയുടെ പേര് കൂടെ അകപ്പെട്ടു. ദിവ്യ ചൗക്‌സെ എന്ന നടി കാന്‍സര്‍ വന്ന് മരിച്ച വാര്‍ത്ത അധികമാരും അറിഞ്ഞു കാണില്ല, എന്തെന്നാല്‍ അത്രയൊന്നും ലൈംലൈറ്റില്‍ തിളങ്ങാന്‍ ദിവ്യയ്ക്ക് അവസരം ഉണ്ടായിരുന്നില്ല. അപ്പോഴേക്കും കാന്‍സര്‍ പിടിപെട്ടിരുന്നു. എന്നാല്‍ വെറുമൊരു മരണമായി അതിനെ തള്ളാനും പറ്റില്ല.

ഒന്നര വര്‍ഷത്തോളമായി കാന്‍സറുമായി പൊരുതുന്ന ആ 29 കാരിയെ കുറിച്ച് ലോകം അറിയണം. ദിവ്യ ചൈക്‌സെ എന്ന നടിയെക്കാള്‍, മനുഷ്യസ്‌നേഹമുള്ള പെണ്‍കുട്ടിയെ അറിയണം. ദിവ്യ ലോകത്തോട് വിടപറഞ്ഞു എന്ന വാര്‍ത്ത കസിന്‍ അമൃഷ് വര്‍മയാണ് സോഷ്യല്‍ മീഡിയയിലൂടെ പങ്കുവച്ചത്. തുടര്‍ന്ന് ദിവ്യയുടെ കഥകള്‍ അറിഞ്ഞ സെലിബ്രിറ്റികള്‍ അത് ഷെയര്‍ ചെയ്യുകയായിരുന്നു.

divyachauksey


ഒന്നര വര്‍ഷത്തോളമായി കാന്‍സറുമായി പൊരുതുകയായിരുന്ന ദിവ്യ, മരണത്തിന് മണിക്കൂറുകള്‍ മുന്‍പ്, താന്‍ മരണകിടക്കിയിലാണെന്ന് സോഷ്യല്‍ മീഡിയയിലൂടെ അറിയിച്ചിരുന്നു, പക്ഷെ എനിക്ക് ധൈര്യമുണ്ടെന്നും നടി പറഞ്ഞു. വേദനയില്ലാത്ത മറ്റൊരു ജന്മമുണ്ടാവട്ടെ എന്നും, ദയവു ചെയ്ത് ആരും ചോദ്യങ്ങള്‍ ചോദിക്കരുത് എന്നൊക്കെയായിരുന്നു അവസാനത്തെ സന്ദേശത്തില്‍ ദിവ്യ പറഞ്ഞത്. കാന്‍സര്‍ എന്നെ കാര്‍ന്നു തിന്നുകൊണ്ടിരിക്കുകയാണെന്നും ആരാധകര്‍ എനിക്ക് വേണ്ടി വേദനയില്ലാത്ത മരണത്തിനായി പ്രാര്‍ത്ഥിക്കണമെന്നും നടി പറഞ്ഞിരുന്നു. ഈ സന്ദേശങ്ങള്‍ ആളുകളിലേക്ക് ഷെയര്‍ ചെയ്ത് എത്തുമ്പോഴേക്കും ദിവ്യ ലോകത്തോട് വിടപറഞ്ഞു.

മധ്യപ്രദേശിലെ ബോപാലിലാണ് ദിവ്യ ജനിച്ചതും വളര്‍ന്നതും. യു കെയില്‍ ഉപരിപഠനം പൂര്‍ത്തിയാക്കി തിരിച്ചെത്തിയ ശേഷം മോഡലിങില്‍ ശ്രദ്ധ കൊടുത്തു. മിസ് ഇന്ത്യ യുകെയിലെ സെക്കന്റ് റണ്ണര്‍ അപ്പായിരുന്നു. 2012 ല്‍ നാഷണല്‍ ബ്യൂട്ടി കോണ്ടസ്റ്റില്‍ പങ്കെടുത്തു. എംടിവി സീരിസിലൂടെ അഭിനയ രംഗത്തെത്തിയ ദിവ്യയുടെ ആദ്യ ബോളിവുഡ് ചിത്രം 2016 ലാണ് റിലീസാവുന്നത്. അതിനൊപ്പം മോഡലിങിലും നടി സജീവമായിരുന്നു.

കഥക്, സല്‍സ പോലുള്ള നൃത്ത കലകളിലും പാട്ടിലും ദിവ്യ കഴിവ് തെളിയിച്ചിരുന്നു. 2018 ല്‍ പാട്യാല ദ ക്വീന്‍ എന്ന സംഗീത ആല്‍ബം പുറത്തിറക്കി. കരുത്തുള്ള സ്ത്രീകള്‍ക്ക് വേണ്ടി പാട്ടുകള്‍ ഉണ്ടാക്കണമെന്നും, തന്റെ പാട്ട് അവര്‍ക്ക് പ്രചോദനം ആവണമെന്നും ദിവ്യ ആഗ്രഹിച്ചിരുന്നു. ഇക്കാര്യം ഒരു അഭിമുഖത്തില്‍ നടി വെളിപ്പെടുത്തുകയും ചെയ്തിരുന്നു. അതിനിടയിലാണ് കാന്‍സര്‍ പിടിപെട്ടത്. പൊരുതി ജീവിതം തിരിച്ചു നേടാന്‍ ശ്രമിച്ചുവെങ്കിലും ദിവ്യയ്ക്ക് സാധിച്ചില്ല. 29 ആമത്തെ വയസ്സില്‍ ദിവ്യ ചൗക്‌സെ ലോകത്തോട് വിടപറഞ്ഞു.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X