ഐശ്വര്യയ്ക്കും അഭിഷേകിനും സ്വർണ്ണം തുന്നിച്ചേർത്ത വസ്ത്രങ്ങൾ, ചിലവായത് എട്ട് കോടിയോളം, ബെസ്റ്റ് റോയൽ വെഡ്ഡിങ്!

ബോളിവുഡിലെ ഏറ്റവും മനോഹരമായ പ്രണയം ഏത് ​ ദമ്പതികളുടേതാണെന്ന് ചോദിച്ചാൽ ഏറെയും ആളുകൾ പറയാൻ സാധ്യതയുള്ള പേരുകളാണ് അഭിഷേക് ബച്ചനും ഐശ്വര്യ റായിയും. ഇരുവരുടേയും ദാമ്പത്യ ജീവിതം പതിനാറ് വർഷം പിന്നിട്ടിരിക്കുകയാണ്.

സൽമാന് ആ ഭാ​ഗ്യം കിട്ടിയില്ല... അപ്പോൾ ആരായിരിക്കും ലോക സുന്ദരി ഐശ്വര്യയെ വിവാഹം ചെയ്യാൻ വരുന്ന ഭാ​ഗ്യവാൻ എന്നത് പല ആരാധകരുടേയും സിനിമാ പ്രേമികളുടേയും മനസിലുണ്ടായിരുന്ന ചോദ്യമാണ്. അതിന് ഉത്തരം കിട്ടിയത് 2007ലാണ്. മറ്റ് സെലിബ്രിറ്റി ദമ്പതികളെപ്പോലെ വലിയ കാട്ടിക്കൂട്ടലുകളില്ലാതെ തങ്ങളുടെ പ്രണയത്തിനും ദാമ്പത്യത്തിനും വേണ്ട സ്വകാര്യത നൽകി കാത്ത് സൂക്ഷിക്കുന്നവരാണ് ഐശ്വര്യയും അഭിഷേകും.

Aishwarya Rai

സോഷ്യൽമീഡിയയിലായാൽ പോലും ആ രഹസ്യ സ്വഭാവം ഇരുവരും കാത്ത് സൂക്ഷിക്കുന്നുണ്ട്. ഇപ്പോൾ സെലിബ്രിറ്റി വിവാ​ഹങ്ങളെല്ലാം അത്യാഢംപര പൂർവമാണ് നടത്തുന്നത്. എന്നാൽ ഇതൊരു ട്രെന്റാകുന്നത് മുമ്പ് കോടികൾ പൊടിച്ച് പേരിനെ അന്വർഥമാക്കുന്ന രീതിയിൽ രാജകീയ വിവാഹം നടത്തിയവരാണ് ഐശ്വര്യയും അഭിഷേകും. എന്താണ് റോയൽ വെഡ്ഡിങ് എന്നതിന്റെ ഉത്തമ ഉദാഹരണമായിരുന്നു ഇരുവരുടേയും വിവാഹം.

ഇന്നും ഇതുവരെയുള്ള സെലിബ്രിറ്റകളുടെ വിവാഹം ലിസ്റ്റ് ചെയ്യുമ്പോൾ ഏറ്റവും ബെസ്റ്റെന്ന കാറ്റ​ഗറിയിൽ ഇവരുടെ വിവാഹം ആദ്യം ഇടംപിടിക്കും. ഇതുവരെയുള്ള റിപ്പോർട്ട് പ്രകാരം അഭിഷേകിന്റേയും ഐശ്വര്യയുടേയും വിവാഹത്തിന് ഏകദേശം ആറ് മുതൽ എട്ട് കോടി രൂപ വരെയാണ് ചെലവഴിച്ചത്.

മോതിരം മുതൽ വസ്ത്രങ്ങൾ വരെ ഈ വിവാഹത്തിൽ പ്രത്യേകം ഡിസൈൻ ചെയ്തതാണെന്നാണ് പറയപ്പെടുന്നത്. അത് മാത്രമല്ല ഇരുവരുടേയും വസ്ത്രങ്ങളിൽ യഥാർഥ സ്വർണ്ണം കൊണ്ട് എംബ്രോയ്ഡറി ചെയ്തിരുന്നതായും പറയപ്പെടുന്നു. സോഷ്യൽ മീഡിയയിൽ ഇവരുടെ വിവാഹത്തിന്റെ ചിത്രങ്ങൾ കുറവാണ്. എന്നാൽ ഉള്ളതിൽ നിന്ന് തന്നെ വിവാഹം ഗംഭീരമായിരുന്നുവെന്ന് വ്യക്തമാണ്.

നീത ലുല്ല ഡിസൈൻ ചെയ്ത ആറ് ലക്ഷം രൂപ വിലമതിക്കുന്ന ഡിസൈനർ സാരിയാണ് ഐശ്വര്യ വിവാഹത്തിന് ധരിച്ചത്. ഒരു ​ഗോൾഡൺ തീമിലായിരുന്നു വിവാ​ഹം മൊത്തം നടത്തിയത്. ഇന്നും പല താരങ്ങളും ഐശ്വര്യ-അഭിഷേക് വിവാഹത്തോട് ഏറ്റുമുട്ടാനാണ് ശ്രമിക്കുന്നത്.

Aishwarya Rai

2007ൽ ന്യൂയോർക്കിലെ ഒരു അപ്പാർട്ട്‌മെന്റിന്റെ ബാൽക്കണിയിൽ വെച്ച് ഐശ്വര്യ റായിയോട് അഭിഷേക് ബച്ചൻ വിവാഹാഭ്യർത്ഥന നടത്തിയത്. വൈകാതെ ഐശ്വര്യ പ്രണയം സ്വീകരിച്ചു. കുറച്ച് സമയത്തിന് ശേഷം അവർ പ്രണയം പരസ്യമാക്കുകയും ചെയ്തു. ഇതിന് ശേഷം അടുത്ത സുഹൃത്തുക്കളുടെയും ബന്ധുക്കളുടെയും സാന്നിധ്യത്തിൽ ഇരുവരും മുംബൈയിൽ വിവാഹിതരാവുകയായിരുന്നു.

അദ്ദേഹം വിവാഹാഭ്യർത്ഥന നടത്തി.... അത് അതിശയകരമായിരുന്നു. എല്ലാം പെട്ടെന്ന് സംഭവിച്ചു എന്നാണ് വിവാ​ഹത്തെ കുറിച്ച് ചോദിച്ചപ്പോൾ‌ മുമ്പൊരിക്കൽ ഐശ്വര്യ പറഞ്ഞത്. പ്രണയത്തിനെ വിവാഹത്തിലേക്കെത്താനുള്ള ഉപാധിയായി മാത്രം കാണുന്നവർക്കുവേണ്ടി വളരെ നല്ല സന്ദേശമാണ് ഐശ്വര്യയും അഭിഷേകും ജീവിതത്തിലൂടെ പങ്കുവെയ്ക്കുന്നതെന്നാണ് താരദമ്പതികളെ കുറിച്ച് ആരാധകർ പറയാറുള്ളത്.

മാത്രമല്ല ദമ്പതികൾ കുടുംബബന്ധങ്ങൾക്ക് നൽകുന്ന മൂല്യവും പരസ്പര ബഹുമാനവും പലകുറി ചർച്ചയായിട്ടുണ്ട്. അഭിഷേക് തിരക്കിലോ വിദേശയ യാത്രയിലോ മറ്റോ ആകുന്ന സാഹചര്യങ്ങളിൽ എത്ര പ്രിയപ്പെട്ടവർ ഒരുക്കുന്ന പാർട്ടിയാണെങ്കിലും ഐശ്വര്യ അതിൽ നിന്നും വിട്ടു നിൽക്കും. അഭിഷേക് ഒപ്പമില്ലാതെ പാർട്ടിയിൽ പങ്കെടുക്കാൻ ബുദ്ധിമുട്ടുണ്ടെന്ന് വേണ്ടപ്പെട്ടവരെ അറിയിച്ച ശേഷമാണ് ഐശ്വര്യ പിന്മാറുന്നത്.

അതുപോലെ തന്നെ ഐശ്വര്യയുടെ അച്ഛന്റെ മരണശേഷം അമ്മ തനിച്ചായപ്പോൾ അമ്മയേയും തങ്ങൾക്കൊപ്പം താമസിക്കാൻ ക്ഷണിക്കാൻ മുൻകൈയെടുത്തത് അഭിഷേകാണ്. എന്നാൽ തനിക്ക് ഒറ്റയ്ക്ക് താമസിക്കാനാണ് ആഗ്രഹമെന്ന് ഐശ്വര്യയുടെ അമ്മ നിർബന്ധം പിടിച്ചപ്പോൾ മാത്രമാണ് അഭിഷേക് പിൻവാങ്ങിയത്.

Read more about: aishwarya rai abhishek bachchan
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X