2013 ലെ മികച്ച ബോളിവുഡ് വില്ലന്‍മാര്‍

By Meera Balan

ആരായിരുന്നു 2013 ലെ മികച്ച പ്രതിനായകന്‍. വര്‍ഷം അവസാനിയ്ക്കുന്നതോട് കൂടി മികച്ച നായകന്‍, നായിക, പ്രതിനായകന്‍, എന്നിവരെയെല്ലാം കണ്ടെത്തുന്നതിനുള്ള തിരക്കിലായിരിയ്ക്കും ചാനലുകളും പത്രങ്ങളുമൊക്കെ.

2013 ല്‍ പുറത്തിറങ്ങിയ ബോളിവുഡ് ചിത്രങ്ങളിലെ മികച്ച അഞ്ച് പ്രതിനായകന്‍മാരെയാണ് പരിചയപ്പെടുത്തുന്നത്. വില്ലന്‍മാരുടെ പട്ടികയില്‍ ഇത്തവണ ഒരു വില്ലത്തിയും, ഒരു തെന്നിന്ത്യന്‍ നടനുമുണ്ട്. ഇതാ 2013 ലെ ബോളിവിഡ് സിനിമയിലെ ലെ മികച്ച അഞ്ച് വില്ലന്‍മാര്‍

കൊങ്കണ സെന്‍

2013 ലെ മികച്ച വില്ലന്‍മാര്‍

2013 ലെ മികച്ച വില്ലന്‍മാരുടെ പട്ടികയില്‍ ആദ്യമൊരു വില്ലത്തി തന്നെയാകട്ട. കൊങ്കണ സെന്‍ ആണ് മികച്ച പ്രതിനായിക വേഷത്തില്‍ തിളങ്ങിയ ബോളിവുഡ് ,ുന്ദരി, ഏക് തി ദായാന്‍ എന്ന ഹൊറര്‍ ചിത്രത്തിലാണ് കങ്കണയുടെ സൂപ്പര്‍ വില്ലത്തി വേഷം. കണ്ണന്‍നായര്‍ സംവിധാനം ചെയ്ത ചിത്രത്തില്‍ ഇമ്രാന്‍ ഹാഷ്മിയായിരുന്നു നായകന്‍. ചിത്രത്തില്‍ യക്ഷിയുടെ വേഷമായിരുന്നു കൊങ്കണയ്ക്ക്. കൊങ്കണയുടെ അച്ഛന്‍ മുകുള്‍ ശര്‍മ്മയുടെ നോവലിനെ അടിസ്ഥാനമാക്കിയാണ് ചിത്രമെടുത്തത്.

പ്രകാശ് രാജ്

2013 ലെ മികച്ച വില്ലന്‍മാര്‍

തെന്നിന്ത്യയുടെ സ്വന്തം വില്ലന്‍ പ്രകാശ് രാജ്. സ്വത സിദ്ധമായ ശൈലിയില്‍ വില്ലന്‍ കഥാപാത്രങ്ങളെ അവിസ്മരണീയമാക്കിയ നടനാണ് പ്രകാശ് രാജ്. ബോളിവുഡ് ചിത്രമായ സിംഗ് സാബ് ദ ഗ്രേറ്റ് എന്ന ചിത്രത്തിലാണ് മികച്ച വില്ലന്‍ വേഷം പ്രകാശ് കാഴ്ച വച്ചത്. 2013 ലെ ബോളിവുഡിലെ മികച്ച വില്ലന്‍മാരില്‍ ഒരാളായി സിനിമാസ്വാദകര്‍ അദ്ദേഹത്തെ തെരഞ്ഞെടുത്തു.

റോണിത് റോയ്

2013 ലെ മികച്ച വില്ലന്‍മാര്‍

ബോസ് എന്ന ചിത്രത്തിലാണ് റോണിത് റോയ് മികച്ച പ്രതിനായക വേഷം അവതരിപ്പിച്ചത്.

ഋഷി കപൂര്‍

2013 ലെ മികച്ച വില്ലന്‍മാര്‍

ബോളിവുഡിന്റെ റൊമ്#റിക് ഹീറോയാണ് 2013 ലെ മികച്ച പ്രതിനായകന്‍ മാരില്‍ ഒരാള്‍. ഔറംഗേസേബ്, ഡി ഡേ എന്നീ ചിത്രങ്ങളിലെ പ്രതിനായക വേഷങ്ങളിലാണ് ഋഷികപൂര്‍ തിളങ്ങിയത്.

അക്ഷയ് കുമാര്‍

2013 ലെ മികച്ച വില്ലന്‍മാര്‍

ബോക്‌സോഫീസില്‍ വിജയം നേടിയില്ലങ്കിലു അക്ഷയ് കുമാറിലെ മികച്ച പ്രതിനായക പ്രതിഭയെ ബിഗ് സ്‌ക്രീനില്‍ കാട്ടിയ ചിത്രമായിരുന്ന വണ്‍സ് അപ്പോണ്‍ എ ടൈം ഇന്‍ മുംബൈ ദൊബാര.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X