»   » ഇന്ത്യന്‍ സിനിമയില്‍ എനിക്ക് അങ്ങനെ ഒരു പേരുണ്ടെങ്കില്‍ ഞാന്‍ വിഷമിക്കില്ല, ദീപിക പദുക്കോണ്‍

ഇന്ത്യന്‍ സിനിമയില്‍ എനിക്ക് അങ്ങനെ ഒരു പേരുണ്ടെങ്കില്‍ ഞാന്‍ വിഷമിക്കില്ല, ദീപിക പദുക്കോണ്‍

By: ഗൗതം
Subscribe to Filmibeat Malayalam

ബോളിവുഡിലെ മുന്‍താരങ്ങളില്‍ ഒരാളാണ് നടി ദീപിക പദുക്കോണ്‍. ബോളിവുഡിന് പുറമെ ഹോളിവുഡിലേക്കും ചുവട് വച്ചു. വിന്‍ ഡീസല്‍ നായകനാകുന്ന ത്രിപ്പിള്‍ എക്‌സിന്റെ രണ്ടാം ഭാഗത്തിലാണ് ദീപിക അഭിനയിച്ചത്. ചിത്രത്തിന് ഏറ്റവും മികച്ച പ്രതികരണമാണ് ലഭിച്ചത്.ബോളിവുഡില്‍ ഏറ്റവും കൂടുതല്‍ പ്രതിഫലം കൈ പറ്റുന്ന നടി എന്ന പേരിലാണ് ദീപിക പദുക്കോണ്‍ അറിയപ്പെടുന്നത്.

അഭിനയിക്കുന്ന സിനിമകളെല്ലാം ബോക്‌സോഫീസ് ഹിറ്റായിരിക്കും. അത് കൂടാതെ ഞെട്ടിക്കുന്ന പെര്‍ഫോമന്‍സാണ് നടിയെ മറ്റ് ബോളിവുഡ് താരങ്ങളില്‍ നിന്നും മാറ്റി നിര്‍ത്തുന്നത്. പിന്നെ എങ്ങനെ പ്രതിഫലത്തിന്റെ കാര്യത്തില്‍ പിന്നോട്ട് പോകും. എന്നാല്‍ ബോളിവുഡ് സിനിമാ ലോകം തനിക്ക് നല്‍കിയ പേരില്‍ താന്‍ ഒരിക്കലും വിഷമിക്കുന്നില്ലെന്ന് ദീപിക പദുക്കോണ്‍. ദേശീയ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് ദീപിക പറഞ്ഞത്.

അഭിമാനം തോന്നുന്നു

ബോളിവുഡില്‍ ഏറ്റവും കൂടുതല്‍ പ്രതിഫലം കൈപ്പറ്റുന്ന നടി എന്ന പേര് എന്നെ വേദനിപ്പിച്ചിട്ടില്ല. അത് എനിക്ക് ഒരു അഭിമാനമാണെന്ന് മാത്രം തോന്നിയിട്ടുണ്ട്. ജോലിയുടെ ഭാഗമായതുക്കൊണ്ട് തന്നെ അതൊക്കെ നല്ല രീതിയില്‍ മാത്രമേ എടുത്തിട്ടുള്ളുവെന്ന് ദീപിക അഭിമുഖത്തില്‍ പറഞ്ഞു.

എന്തുക്കൊണ്ട് പ്രതിഫലം കൂട്ടി പറയുന്നു

പ്രതിഫലം കൂട്ടിയതിനുള്ള കാരണവും നടി വ്യക്തമാക്കി. എന്റെ എല്ലാ ചിത്രങ്ങളും ബോക്‌സോഫീസില്‍ ഹിറ്റാണ്. അതുക്കൊണ്ട് തന്നെ എനിക്ക് പ്രതിഫലം കൂട്ടി പറയുന്നതിന് മറ്റ് പ്രശ്‌നങ്ങളില്ലെന്നും ദീപിക പറഞ്ഞു.

കഠിനാദ്ധ്വാനത്തിന്റെ ഫലം

പ്രൊഫണല്‍ ലൈഫാണിത്. അവനവന്റെ കഴിവിന്റെയും കഠിനാദ്ധ്വാനത്തിന്റെയും പ്രതിഫലമാണ് നമുക്ക് കിട്ടുന്നത്. ഞാനും അതുപോലെ എന്തൊക്കെയോ വ്യത്യസ്തമായി ചെയ്തിട്ടുണ്ട്.

പുതിയ ചിത്രങ്ങള്‍

വരാനിരിക്കുന്ന ചിത്രങ്ങളെ കുറിച്ചും നടി അഭിമുഖത്തില്‍ പറഞ്ഞു. സഞ്ജയ് ലീല ബെന്‍സാലിയുടെ മങ്കും ഒപ്പസ് പത്മാവിതിയാണ് ദീപികയുടെ അടുത്ത ചിത്രം. റണ്‍വീര്‍ സിങും ഷാഹിദ് കപൂറുമാണ് ചിത്രത്തിലെ നായകന്മാരെ അവതരിപ്പിക്കുന്നത്.

English summary
The Generic Tags of Being A Superstar Or Being Well Paid Don’t Affect Me At All
Please Wait while comments are loading...

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam