രൺദീപ് വിവാഹത്തിൽ സ്റ്റാറായത് ഈ ഡയമഡ് മോതിരം!! ഇതിന്റെ പ്രത്യേകത അറിയാമോ... കാണൂ
സോഷ്യൽ മീഡിയയിൽ ചർച്ചയാകുന്നത് ദീപികയുടെ വസ്ത്രത്തിനെ കുറിച്ചും ആഭരണങ്ങളെ കുറിച്ചാണ്
ഇറ്റലിയിൽ നടന്ന ദീപിക രൺവീർ വിവാഹ ചിത്രങ്ങൾ ഇന്റർനെറ്റിൽ വൈറലായി കഴിഞ്ഞു. രണ്ട് മതാചാര പ്രകാരമുളള വിവാഹ ചിത്രങ്ങൾ ഒരുമിച്ചാണ് താരങ്ങൾ പുറത്തു വിട്ടത്. നവംബർ 14, 15 തീയതികളിൽ ഇറ്റലിയിൽ വെച്ചായിരുന്നു വിവാഹം. ആദ്യം കൊങ്കിണി ആചാരപ്രകാരമുളള വിവാഹമായിരുന്നു നടന്നത്. നവംബർ 15 ന് സിന്ധി ആചാരപ്രകാരമുള്ള വിവാഹവും നടന്നു.

ഇപ്പോൾ സോഷ്യൽ മീഡിയയിൽ ചർച്ചയാകുന്നത് ദീപികയുടെ വസ്ത്രത്തിനെ കുറിച്ചും ആഭരണങ്ങളെ കുറിച്ചാണ്. രണ്ട് വിവാഹത്തിനു ചുവന്ന നിറത്തിലുളള വസ്ത്രങ്ങളാണ് താരം ധരിച്ചിരുന്നത്. കൂടാതെ പരമ്പരാഗത വിവാഹ ആഭരണങ്ങളും താരം അണിഞ്ഞിരുന്നു. ആഭരണങ്ങളിൽ ഏറ്റവും കൂടുതൽ പ്രേക്ഷക ശ്രദ്ധ ലഭിച്ചത് കൈവിരലിൽ അണിഞ്ഞിരുന്ന മോതിരങ്ങളായിരുന്നു.
ഏകദേശം 1.3 കോടിയ്ക്കും 2.7 കോടിയ്ക്കും ഇടയിൽ വിലമതിക്കുന്ന മോതിരങ്ങളാണ് താരം ധരിച്ചിരുന്നത്രേ. പിങ്ക് വില്ലയാണ് ഇതു സംബന്ധമായ വാർത്ത റിപ്പോർട്ട് ചെയ്തിരിക്കുന്നത്. പുറത്തു വന്ന വിവാഹ ചിത്രങ്ങളിൽ ദീപികയുടെ മോതിരം വ്യക്തമായി കാണാൻ സാധിക്കും. ഒരു കോടിയിൽ അധികം വിലമതിയ്ക്കുന്ന സ്വർണ്ണാഭരണങ്ങളായിരുന്നു ദീപിക വിവാഹത്തിനായി വാങ്ങിയതെന്ന് വാർത്തകൾ നേരത്തെ തന്നെ പ്രചരിച്ചിരുന്നു.


Click it and Unblock the Notifications