ഗര്‍ഭിണിയായാല്‍ ആരും ബുദ്ധിമുട്ടാണെന്ന് പറയില്ല; തനിക്ക് മൂന്ന് മാസം വളരെ കഠിനമായിരുന്നെന്ന് സോനം
മാതൃത്വം ആഘോഷമാക്കി മാറ്റാന്‍ ഒരുങ്ങുകയാണ് നടി സോനം കപൂര്‍. ബോളിവുഡിലെ പ്രമുഖ നടിയും താരപുത്രിയുമായ സോനം ദിവസങ്ങള്‍ക്കു മുന്‍പാണ് താനൊരു അമ്മയാവാന്‍ ഒരുങ്ങുകയാണെന്ന കാര്യം പുറംലോകത്തോട് വെളിപ്പെടുത്തിയത്. നിറവയറ് തലോടി ഭര്‍ത്താവ് ആനന്ദ് അഹൂജയ്ക്ക് ഒപ്പമുള്ള ചിത്രങ്ങളാണ് നടി പങ്കുവെച്ചത്. പിന്നാലെ കുടുംബസമേതം ഒരു പരിപാടിയില്‍ പങ്കെടുക്കാനെത്തുന്നതിന്റെ ദൃശ്യങ്ങളും വൈറലായി.
ഗര്‍ഭിണിയായതോടെ സോനത്തിന്റെ പുതിയ വിശേഷങ്ങള്‍ അറിയാന്‍ കാത്തിരിക്കുകയായിരുന്നു ആരാധകര്‍. ഒടുവിലിതാ ആദ്യ കണ്മണിയെ വരവേല്‍ക്കാനൊരുങ്ങുന്നതിനെ പറ്റിയും ആദ്യത്തെ മൂന്ന് മാസത്തെ ബുദ്ധിമുട്ടുകളെ കുറിച്ചുമൊക്കെ വോഗ് മാഗസിന് നല്‍കിയ അഭിമുഖത്തിലൂടെ പറയുകയാണ് നടി. ഗർഭകാലം വിചാരിച്ചത് പോലെ അത്ര സുഖകരമായ കാര്യമൊന്നും അല്ലെന്നും സോനം വ്യക്തമാക്കുകയാണിപ്പോൾ.

ഈ വര്‍ഷം സെപ്റ്റംബറിനും നവംബറിനും ഇടയിലായിരിക്കും സോനം കുഞ്ഞിന് ജന്മം കൊടുക്കുക എന്നാണ് അറിയുന്നത്. ഗര്‍ഭകാലത്തിന്റെ ആദ്യ മൂന്ന് മാസം വളരെ ബുദ്ധിമുട്ടുകളിലൂടെയാണ് കടന്ന് പോയതെന്നൊണ് നടി പറഞ്ഞിരിക്കുന്നത്. 'ഇത് വളരെ കഠിനമായിരുന്നു. എങ്കിലും അതൊരു ബുദ്ധിമുട്ടാണെന്ന് ആരും പറയില്ല. ഇത് വളരെ മനോഹരമാണെന്ന് മാത്രമാണ് എല്ലാവരും നമ്മളോട് പറയാറുള്ളത്' എന്നും സോനം പറയുന്നു. എന്തായാലും ജീവിതത്തിലെ പുതിയ അധ്യായം തുടങ്ങുകയാണെന്ന സന്തോഷത്തെ പറ്റിയും സോനം സൂചിപ്പിച്ചു.

'നമ്മളെല്ലാവരും ഇവിടെയുള്ളതിന്റെ കാരണം സ്വയം മാറാനും നമ്മുടെ മികച്ച പതിപ്പുകള്‍ ഉണ്ടാകാനു ആണ്. അതിനാല്‍ ആ പരിണാമം ഞാന്‍ പ്രതീക്ഷിക്കുന്ന ഒന്നാണ്. ഇപ്പോള്‍ ഭക്ഷണക്രമം ഏര്‍പ്പെടുത്തുന്നതിന് പകരം ആരോഗ്യം നിലനിര്‍ത്തുന്നതിലാണ് താന്‍ ശ്രദ്ധിക്കുന്നത്. ശരീരത്തിന്റെ ആരോഗ്യം നിലനിര്‍ത്താന്‍ യോഗയും ഭാരോദ്വഹനവും നടത്തുന്നുണ്ടെന്നും സോനം പറയുന്നു. ഇന്ന് രാവിലെ പ്രഭാത ഭക്ഷണമായി ഞാന്‍ ഒരു ദോശ കഴിച്ചു. ശരീരത്തിലെ പതിനഞ്ച് ശതമാനം കൊഴുപ്പ് ലഭിക്കുന്നതിന് ഉയര്‍ന്ന പ്രോട്ടീന്‍ ഭക്ഷണക്രമത്തില്‍ ഏര്‍പ്പെടാന്‍ ഞാന്‍ ശ്രമിക്കുന്നില്ല. ക്രഷ് ഡയറ്റിങ്ങിന് സ്ഥിരമാക്കാന്‍ സാധിക്കില്ല. നമ്മുടെയുള്ളില്‍ മറ്റൊരു ജീവനെ കൂടി വഹിക്കണമെങ്കില്‍ നമ്മുടെ ജീവിതത്തെ ബഹുമാനിക്കണമെന്നും നടി പറയുന്നു.
Recommended Video

ബോളിവുഡിലെ പ്രമുഖ താരകുടുംബത്തിലാണ് സോനം കപൂര്‍ ജനിക്കുന്നത്. നടന്‍ അനില്‍ കപൂറിന്റെയും സുനിത ഭവാനിയുടെയും മൂന്ന് മക്കളില്‍ മൂത്തയാളാണ് സോനം. പിതാവിന്റെ പാതയിലൂടെ അഭിനയത്തിലേക്ക് എത്തിയ നടി ബോളിവുഡിലെ മുന്‍നിര നായികയായി വളര്‍ന്നു. ബിസിനസുകരാനായ ആനന്ദ് അഹൂജയും സോനം കപൂറും തമ്മില്‍ 2018 ലാണ് വിവാഹിതാരവുന്നത്. വിവാഹശേഷവും അഭിനയത്തില്‍ സജീവമായി തന്നെ തുടരുകയായിരുന്നു സോനം.

വിവാഹം കഴിഞ്ഞത് മുതലിങ്ങോട്ട് പലപ്പോഴായി സോനം ഗര്‍ഭിണിയാണോ എന്ന ചോദ്യം സോഷ്യല്‍ മീഡിയയില്‍ ഉയര്‍ന്ന് വന്നിരുന്നു. ലൂസുള്ള വസ്ത്രം ധരിച്ചെത്തിയപ്പോഴൊക്കെ നടി ഗര്‍ഭിണിയാണോന്ന സംശയം പാപ്പരാസികള്‍ ഉന്നയിച്ചു. അന്നൊക്കെ വാര്‍ത്തകള്‍ നടി നിഷേധിച്ചെങ്കിലും അത് സത്യമായപ്പോള്‍ വൈകാതെ ആരാധകരുമായി പങ്കുവെക്കുകയും ചെയ്തു.


Click it and Unblock the Notifications











