ആലിയ ഭട്ടിന്റെ ജീവിതത്തില്‍ ഏറ്റവും പ്രാധാന്യമുള്ള വ്യക്തി?
ബോളിവുഡ് ഹോട്ട് താരം ആലിയ ഭട്ടിന്റെ ജീവിതത്തില്‍ ഏറ്റവും പ്രധാന്യമുള്ള വ്യക്തി ആരാണെന്ന് അറിയാമോ? അച്ഛന്‍ മഹേഷ് ഭട്ട്?, അമ്മ സോണി റസ്ദന്‍?, സഹോദരി ഷഹീന്‍? ഇവരാരുമല്ല...ഇനി ഏതെങ്കിലും സിനിമാ നടന്‍? കാമുകന്‍? നോ, നോ എന്ന് മാത്രമായിരിക്കും ആലിയയുടെ മറുപടി.
ആരാണ് ആലിയ ഭട്ടിന്റെ ജീവിതത്തില്‍ ഇത്രയേറെ പ്രാധാന്യമുള്ള വ്യക്തിയെന്നാവും. ആലിയയുടെ ഡ്രൈവര്‍ സുനില്‍! തന്റെ ഡ്രൈവറാണ് ജീവിതത്തില്‍ ഏറ്റവും പ്രധാന്യമുള്ള വ്യക്തിയെന്നും അദ്ദേഹമില്ലാതെ തനിക്ക് ജീവിക്കാന്‍ കഴിയില്ലെന്നും ആലിയ ഭട്ട് അടുത്തിയെ ഒരു ദേശീയ ചാനലില്‍ നടന്ന അവാര്‍ഡ് ദാനച്ചടങ്ങില്‍ പറഞ്ഞു.

എന്നെ സ്‌കൂട്ടറും കാറും ഓടിയ്ക്കാന്‍ പഠിപ്പിച്ചയാളാണ് എന്റെ ജീവിതത്തില്‍ ഏറ്റവും പ്രധാന്യമുള്ള വ്യക്തി. അതെന്റെ ഡ്രൈവര്‍ സുനിലാണ്. എന്റെ വലം കൈയ്യാണ് അദ്ദേഹം. അദ്ദേഹമില്ലാതെ എനിക്ക് ജീവിക്കാന്‍ കഴിയില്ല- എന്നൊക്കെയാണ് ആലിയ പറയുന്നത്.
ഒരു കാറിനെ പറ്റിയും സ്‌കൂട്ടറിനെ പറ്റിയും അറിഞ്ഞിരിക്കേണ്ട എല്ലാ കാര്യങ്ങളും വളരെ കഷ്ടപ്പെട്ട് സുനില്‍ ആലിയയ്ക്ക് പറഞ്ഞുകൊടുക്കുമത്രെ. എന്റെ പരസ്യങ്ങളെ കുറിച്ചൊക്കെ സുനിലിന് നല്ല അഭിപ്രായമാണ്. ഷൂട്ടിങ് കഴിഞ്ഞ് വന്നു ഞാനങ്ങനെ ചെയ്തു, ഇങ്ങനെ ചെയ്തു, ഇങ്ങനെ യൂട്ടേണ്‍ എടുത്തു എന്നൊക്കെ പറയുമ്പോള്‍ സുനില്‍ വളരെ എക്‌സൈറ്റഡ് ആണ്- ആലിയ പറയുന്നു.


Click it and Unblock the Notifications











