ബോളിവുഡിലെ ചുംബന വീരന്‍മാര്‍
ചുംബനങ്ങള്‍ ഇപ്പോള്‍ മലയാള സിനിമയില്‍ പോലും ഒരു പ്രശ്‌നമല്ലാത്ത കാലമാണ്. നമ്മുടെ ഫഹദ് ഫാസിലും രമ്യ നമ്പീശനും കൂടി ചാപ്പാ കുരിശില്‍ അത്യുഗ്രന്‍ ലിപ് ലോക്ക് പ്രകടനമല്ലേ കാഴ്ചവച്ചത്.
മോളിവുഡില്‍ നിന്ന് ബോളിവുഡിലേക്ക് പോകുമ്പോള്‍ ലിപ് ലോക്ക് ചുടുചുംബനങ്ങള്‍ അല്‍പം പോലും പ്രശ്‌നമല്ലാതായിക്കഴിഞ്ഞു. തുടക്കത്തില്‍ ഒരു ഇമ്രാന്‍ ഹാഷ്മി മാത്രമാണ് ചുംബന വീരനായി ഉണ്ടായിരുന്നതെങ്കില്‍ ഇന്ന് മത്സരം കൂടിയിട്ടുണ്ട്.
ചുംബന ദൃശ്യങ്ങള്‍ സര്‍വ്വ സാധാരണമായിട്ടുണ്ടെങ്കിലും ഇപ്പോഴും ആളുകള്‍ക്ക് അത് ഒരു രസമാണ്. ചുംബിച്ചഭിനയിച്ചവരെ കുറിച്ച് ഗോസിപ്പ് പറയുക, അപവാദം പ്രചരിപ്പിക്കുക... ഇതെല്ലാം മോളിവുഡിലെപ്പോലെ ബോളിവുഡിലും പതിവാണ്. ബോളിവുഡിലെ അഞ്ച് സുന്ദരന്‍മാരായ ചുംബന വീരന്‍മാരെ പരിചയപ്പെടാം...

ബോളിവുഡിലെ ചുംബന വീരന്‍മാര്‍
സ്റ്റുഡന്റ് ഓഫ് ദ ഇയര്‍ എന്ന ചിത്രത്തിലൂടെയായിരുന്നു സിദ്ധാര്‍ത്ഥ് മല്‍ഹോത്രയുടെ സിനിമ പ്രവേശനം. ആലിയ ഭട്ടുമായി നല്ല ചൂടന്‍ ചുംബന രംഗങ്ങളായിരുന്നു ഇതില്‍ ഉണ്ടായിരുന്നത്. അടുത്ത പടമായ ഹസീ തോ ഫസീയില്‍ പരിണീതി ചോപ്രക്കൊപ്പമായിരുന്നു സിദ്ധാര്‍ത്ഥിന്റെ ലിപ് ലോക്ക് സീനുകള്‍. ശ്രദ്ധ കപൂറിനൊപ്പം 'വില്ലന്‍' എന്ന സിനിമയാണ് ഇനി പുറത്ത് വരാനുള്ളത്. ഇതിലും ലിപ് ലോക്ക് ഉണ്ടാകുമോ എന്നാണ് സിനിമ പ്രേമികള്‍ കാത്തിരിക്കുന്നത്.

ബോളിവുഡിലെ ചുംബന വീരന്‍മാര്‍
ശുദ്ധ് ദേശി റൊമാന്‍സ് എന്ന ചിത്രത്തില്‍ പരിണീതി ചോപ്രയേയും വാണി കപൂറിനേയും നിരവധി തവണ ചുംബിച്ച് പ്രസിദ്ധനായ കക്ഷിയാണ് സുശാന്ത്. അടുത്തതായി പുറത്തിറങ്ങുന്ന 'പീക്കേ' എന്ന ചിത്രത്തില്‍ അനുഷ്‌ക ശര്‍മക്കൊപ്പമാണ് സുശാന്തിന്റെ ലിപ് ലോക്ക്.

ബോളിവുഡിലെ ചുംബന വീരന്‍മാര്‍
ബോളിവുഡിലെ അടുത്ത ചുംബന വീരനാണ് അര്‍ജുന്‍ കപൂര്‍. ആദ്യ ചിത്രത്തില്‍ പരിണീതി ചോപ്രക്കൊപ്പമായിരുന്നു അര്‍ജുന്റെ ചുംബന രംഗങ്ങള്‍. അടുത്ത സിനിമയില്‍ സാഷാ ആഗക്കൊപ്പം. ആലിയ ഭട്ടിനൊപ്പം പുറത്ത് വരുന്ന ടു സ്റ്റേറ്റ്‌സ് എന്ന ചിത്രത്തിലും ലിപ് ലോക്ക് ഉണ്ടത്രേ.

ബോളിവുഡിലെ ചുംബന വീരന്‍മാര്‍
ചുംബന വീരന്‍മാരില്‍ അടുത്തയാള്‍. ആദ്യ ചിത്രമായ ബന്ദ് ബാജാ ബാരത്തില്‍ അനുഷ്‌ക ശര്‍മ്മയെ ഉമ്മവച്ചുകൊണ്ടായിരുന്നു തുടക്കം. പിന്ന രാം ലീലയില്‍ ദീപിക പദുക്കോണിനേയും രണ്‍വീര്‍ ചുംബിച്ചു. സ്‌ക്രീനിന് പുറത്തും രണ്‍വീറിന്റെ പ്രാണസഖിയാണ് ദീപിക.

ബോളിവുഡിലെ ചുംബന വീരന്‍മാര്‍
താന്‍ നല്ലൊരു ചുംബന വീരനാണെന്ന് സമ്മതിക്കുന്ന നടനാണ് രണ്‍ബീര്‍ കപൂര്‍. തന്റെ ആദ്യകാമുകിയായിരുന്ന ദീപികയെ യെ ജവാനി ഹെ എന്ന ചിത്രത്തില്‍ രണ്‍ബീര്‍ ചുംബിച്ചിട്ടുണ്ട്. പിന്നീട് പുറത്തിറങ്ങിയ ബര്‍ഫിയില്‍ ഇല്യേന ഡിക്രൂസ് ആയിരുന്നു രണ്‍ബീറിന്റെ ചുംബനം ഏറ്റുവാങ്ങിയത്.


Click it and Unblock the Notifications