ജീവിക്കാന്‍ ഒരു പുരുഷന്‍ കൂടെ വേണമെന്നില്ല: ഇഷ
ഇന്നത്തെ കാലത്ത് സ്ത്രീകള്‍ക്ക് ജീവിക്കാന്‍ ഒരു ആണ്‍തുണ ഉണ്ടായേ തീരൂ എന്ന നിലയിലാണ് സമൂഹത്തിന്റെ പോക്ക്. അല്ലെങ്കില്‍ ഒരു പുഷനില്ലാതെ സ്ത്രീജീവിതം പൂര്‍ണമാകുന്നില്ല എന്ന്. എന്നാല്‍ അഞ്ചു സുന്ദരികളിലൂടെ മലയാളികള്‍ക്കും പരിചിതയായ ബോളിവുഡ് സുന്ദരി ഇഷ ഷെര്‍വാണിയുടെ അഭിപ്രായം ഇതിന് നേരെ വിപരീതമാണ്. ജീവിക്കാന്‍ ഒരു പുരുഷന്‍ വേണമെന്ന് നിര്‍ബന്ധമില്ലെന്ന് അവര്‍ പറയുന്നു.
ഈ കാണുന്ന നിലയില്‍ എനിക്ക് എത്താന്‍ സാധിച്ചിട്ടുണ്ടെങ്കില്‍ അതെന്റെ കഠിനാധ്വാനത്തിന്റെ ഫലമാണെന്ന് ഇഷ പറയുന്നു. ഇതില്‍ എനിക്ക് അഭിമാനവുമുണ്ട്. തന്റെ ജീവിതത്തിലൂടെ കടന്നു പോയ പുരുഷന്മാര്‍ അച്ഛനും സഹോദരനും മാത്രമാണെന്നാണ് ഇഷ പറയുന്നത്.

അപ്പോള്‍ താരം ഇതുവരെ ആരെയും പ്രണയിച്ചിട്ടില്ലേ എന്നാകും. പ്രണയിച്ചിട്ടുണ്ട്. അത് തകരുകയും ചെയ്തിട്ടുണ്ട്. എന്നാല്‍ പ്രണയവും തകര്‍ച്ചയുമൊന്നും ഇഷയെ തളര്‍ത്തിയിട്ടില്ല. അതേ സമയം അത്തരം ബന്ധങ്ങളില്‍ നിന്ന് താരം ചിലത് പഠിക്കുകയായിരുന്നത്രെ. ഒരു ബന്ധത്തില്‍ നിന്നും പ്രതീക്ഷിക്കാത്തത് ലഭിക്കാതെ വരുമ്പോഴാണ് നമുക്ക് കൂടുതല്‍ പക്വത വരുന്നതെന്നാണ് ഇഷ പറയുന്നത്.
ജീവിതാനുഭവങ്ങളില്‍ നിന്ന് മാത്രമേ നമ്മള്‍ ജീവിതം പഠിക്കുകയുള്ളൂ എന്നും ഒരു പക്വത വന്ന സ്ത്രീയെന്ന നിലയില്‍ ഇഷ പറയുന്നു. നേരത്തെ ക്രിക്കറ്റ് താരം സഹീര്‍ ഖാനൊപ്പമുള്ള ഇഷയുടെ ബന്ധം വിവാഹം വരെ എത്തിയതായിരുന്നു. എന്നാല്‍ പിന്നീട് ഈ ബന്ധം തകര്‍ന്നു പോയി.


Click it and Unblock the Notifications











