twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    നെഞ്ച് വേദന വന്നത് ജിമ്മിൽ വെച്ച്, ഇസിജിയിലെ മാറ്റം ഭാര്യ കണ്ടു, മറക്കാനാവാത്ത ദിവസത്തെ കുറിച്ച് റെമോ

    |

    2020 സിനിമാ ലോകത്തിന് മാത്രമല്ല താരങ്ങൾക്കും അത്ര നല്ല സമയമായിരുന്നില്ല. അപ്രതീക്ഷിതമായ സംഭവ വികാസങ്ങളായിരുന്നു ഈ വർഷം സിനിമാ ലോകത്ത് സംഭവിച്ചത്. താരങ്ങളുടെ അപ്രതീക്ഷിത വിയോഗങ്ങൾ മുതൽ ഒരിക്കലും പ്രതീക്ഷിക്കാത്ത വരെയുള്ള സംഭവങ്ങൾ ഈ വർഷം നടന്നിരുന്നു. 2020ൽ പ്രേക്ഷകര ഞെട്ടിപ്പിച്ച ഒരു സംഭവമായിരുന്നു കൊറിയോഗ്രാഫറും സംവിധായകനുമായ റെമോ ഡിസൂസയ്ക്കുണ്ടായ ഹൃദായാഘാതം ഈ കഴിഞ്ഞ ഡിസംബർ എട്ടിനായിരുന്നു ഹൃദയാഘാതത്തെ തുടർന്ന് നടനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ചികിത്സയ്ക്ക് ശേഷം താരത്തിനെ ഡിസംബർ 19 ന് തിരികെ വിട്ട് അയച്ചിരുന്നു.

    Remo DSouza

    ഇപ്പോഴിത കടന്നു പോയ ആശുപത്രിക്കാലത്തെ ജീവിത്തെ കുറിച്ചും അന്ന് സംഭവിച്ചതിനെ കുറിച്ചും മനസ് തുറക്കുകയാണ് റെമോ. മുംബൈ ടൈംസിന് നൽകിയ അഭിമുഖത്തിലാണ് അറ്റാക്ക് വന്നതിനെ കുറിച്ച് താരം വെളിപ്പെടുത്തിയത്. ആരാധകരെ പോലെ തന്നെ താനും ഏറെ ഞെട്ടിപ്പോയി എന്നാണ് റെമോ പറയുന്നത്. ഇപ്പോൾ തന്റെ ആരോഗ്യ സ്ഥിതി മികച്ചതാണെന്നും താരം പറയുന്നു. ഹൃദാഘാതം ഉണ്ടായ ദിവസവും തനിക്ക് എല്ലാദിവസത്തെ പോലെയായിരുന്നു എന്ന് പറഞ്ഞുകൊണ്ടാണ് അന്നത്തെ ദിവസത്തെ കുറിച്ച് റെമോ പറഞ്ഞത് തുടങ്ങിയത്.

    രാവിലത്തെ പ്രഭാത ഭക്ഷണത്തിന് ശേഷം ഭാര്യയ്ക്കൊപ്പം ജിമ്മിലേയ്ക്ക് പോകുകയായിരുന്നു. ഒരു ട്രൈയിനറുടെ കീഴിലാണ് ഞങ്ങൾ രണ്ട് പേരും പരിശീലിക്കുന്നത്. ആദ്യം ഭാര്യയുടെ ഊഴമായിരുന്നു. അവൾ പോയതിന് ശേഷം എന്റെ സമയത്തായി കാത്തിരിക്കുകയായിരുന്നു. അതിനിടയിൽ, ഞാൻ ട്രെഡ്മില്ലിൽ കുറച്ച് വേഗത്തിൽ നടക്കുകയും ചെയ്തിരുന്നു. ഈ സമയം ഭാര്യ പരിശീലനം കഴിഞ്ഞ് പുറത്തെത്തിയിരുന്നു. ഉടൻ താൻ എഴുന്നേറ്റു. ഈ സമയം നെഞ്ചിൻറെ മധ്യഭാഗത്ത് വേദന അനുഭവപ്പെടാൻ തുടങ്ങി. എന്നാൽ ഇത് അസിഡിറ്റിയായിരിക്കുമെന്നാണ് കരുതിയത്. ഉടൻ തന്നെ പോയി വെള്ളം കുടിച്ചു. എന്നിട്ടും ആ വേദന അതുപോലെയുണ്ടായിരുന്നു.

    തന്റെ പരിശീലകനോട് പറഞ്ഞ് അവിടെ നിന്ന് പോകാൻ തീരുമിനിക്കുകയായിരുന്നു. ലിഫ്റ്റിൽ നിന്ന് ഇറങ്ങിയപ്പോൾ വേദന കൂടുകയായിരുന്നു. ഇതോടെ ഭാര്യ കാര്യം അന്വേഷിച്ചു. തന്റെ സ്മാർട്ട് വാച്ചിലൂടെ ഇസിജിയിലെ വ്യത്യാസം കണ്ട അവൾ ആശുപത്രിയിൽ എത്തിക്കുകയായിരുന്നു. ജീവിതത്തിൽ ഞാൻ അനുഭവിച്ചിട്ടില്ലാത്ത ഒന്നായിരുന്നു ഇതെന്നാണ് റെമോ പറയുന്നത്. കൂടാതെ സൽമാൻ ഖാനോടുള്ള നന്ദിയും താരം ഈ അവസരത്തിൽ പറഞ്ഞു. സൽമാൻ ആശുപത്രി ദിനങ്ങളിൽ എല്ലാ സഹായവും നൽകി കൂടെയുണ്ടായിരുന്നു. തന്റെ ആരോഗ്യ സ്ഥിതിയെ കുറിച്ച് ഡോക്ടർമാരോട് നിരന്തരം സംസാരിക്കുകയും ചെയ്തുവെന്നും റെമോ അഭിമുഖത്തിൽ പറഞ്ഞു.

    English summary
    The Pain I had never experienced in my life,choreographer Remo D'Souza About His heart attack
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X