»   » ആലിയയ്ക്ക് ഇപ്പഴൊന്നും വിവാഹമുണ്ടാകില്ലേ?

ആലിയയ്ക്ക് ഇപ്പഴൊന്നും വിവാഹമുണ്ടാകില്ലേ?

Posted By: AkhilaKS
Subscribe to Filmibeat Malayalam


ബോളിലുഡ് താര സുന്ദരി ആലിയ ഭട്ട് തന്റെ വിവാഹ സങ്കല്പത്തെ കുറിച്ച് പറയുന്നതിങ്ങനെ. വിവാഹത്തെ കുറിച്ച് ഞാന്‍ ഇപ്പോഴൊന്നും ചിന്തിക്കുന്നില്ല. അതൊക്കെ ഒരു പത്ത് വര്‍ഷം കഴിഞ്ഞ്. അതായത് വിവാഹത്തിന്റെ കൃത്യമായ വയസ് 32 ആണെന്നാണ് താരം പറയുന്നത്.

ആലിയയുടെ ബാല്യകാല സുഹൃത്താണ് അനുഷ്‌ക രാജന്‍, താരത്തിന്റെ പുതിയ ചിത്രമായ വെഡ്ഡിങ് പുലാവ് എന്ന ചിത്രത്തിന്റെ ഓഡിയോ ലോഞ്ചില്‍ വെച്ചായിരുന്നു ആലിയ തന്റെ വിവാഹത്തെ കുറിച്ച് മനസ് തുറക്കുന്നത്.

aliya-bhutt

തനിക്ക് ഇപ്പോള്‍ 22 വയസ് ആയിട്ടുള്ളുവെന്നും, 32 രണ്ട് വയസാണ് വിവാഹത്തിനുള്ള യഥാര്‍ത്ഥ പ്രായമെന്നും ആലിയ പറഞ്ഞു. തന്നെ എപ്പോഴും ചിരിപ്പിക്കുന്ന കാണാന്‍ നല്ല ഭംഗിയുള്ള പുരുഷനെയാണ് താരം ആഗ്രഹിക്കുന്നതത്രേ.

ഗൗരി ഷിന്‍ഡ സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിലാണ് ആലിയ അഭിനയിക്കുന്നത്. ചിത്രത്തില്‍ ഷാരൂഖിന്റെ നായിക വേഷമാണ് ആലിയ അവതരിപ്പിക്കുന്നത്.

English summary
All of us have our own 'perfect age' for marriage in our minds. And for Bollywood actor Alia Bhatt, who was recently finalised to star opposite Shah Rukh Khan in Gauri Shinde's next film, that age is 32.

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam