»   » ഇത്രയും ഹോട്ട് നടിയായിരുന്നിട്ടും ഷാരുഖിന്റെ നായിക സിനിമയില്‍ നിന്നും മാറി നിന്നത് ഇതിനായിരുന്നോ?

ഇത്രയും ഹോട്ട് നടിയായിരുന്നിട്ടും ഷാരുഖിന്റെ നായിക സിനിമയില്‍ നിന്നും മാറി നിന്നത് ഇതിനായിരുന്നോ?

Posted By: Saranya KV
Subscribe to Filmibeat Malayalam

ഷാരുഖ് ഖാന്‍ നായകനായ ഹിറ്റ് ചിത്രം പര്‍ദേസിലൂടെയാണ് മഹിമ ചൗധരി ചലച്ചിത്ര രംഗത്തേക്ക് കടന്നു വരുന്നത്. ശേഷം എറെകാലമായി സിനിമയില്‍ നിന്നും വിട്ടുനില്‍ക്കുകയാണ് മഹിമ . ഒടുവില്‍ ആ അകല്‍ച്ചയുടെ കാരണം  നടി തന്നെ  വെളിപെടുത്തിയിരിക്കുകയാണ്. 

ആയിഷയ്ക്ക് ശേഷം മലയാളികളുടെ മൊഞ്ചുള്ള ഉമ്മച്ചിക്കുട്ടി ഉമ്മുക്കുല്‍സു തന്നെ! മാനസയുടെ ചിത്രങ്ങള്‍!!

ഷാരുഖ് ഖാന്‍ നായകനായ പര്‍ദേസ് 1997ലാണ് പ്രദര്‍ശനത്തിനെത്തുന്നത്. 20 വര്‍ഷം പൂര്‍ത്തിയാക്കിയ ചിത്രത്തിന്റെ പ്രത്യേക സ്‌ക്രീനിങ്ങിനെത്തിയാണ് മഹിമ താന്‍ സിനിമയില്‍ നിന്നും വിട്ടുനില്‍ക്കാനുള്ള ആ കാരണം ആരാധകര്‍ക്കു മുമ്പില്‍ വെളിപെടുത്തിയത്.

നടിയുടെ പ്രണയം


വിവാഹത്തിനു മുന്‍പ് വര്‍ഷങ്ങളോളം ടെന്നീസ് താരം ലിയാന്‍ഡര്‍ പെയ്‌സുമായി മഹിമ ഡേറ്റിങ്ങിലായിരുന്നു. പക്ഷേ ആ ബന്ധം അധികനാള്‍ നീണ്ടു പോയില്ല. ഇരുവരും ബ്രേക്ക് അപ്പായി.

മഹിമയുടെ വിവാഹം

2006ലായിരുന്നു മഹിമയുടെ വിവാഹം. ബിസിനസുകാരന്‍ ബോബി മുഖര്‍ജിയെയാണ് താരം വിവാഹം കഴിച്ചത്. എന്നാല്‍ ബോബി മുഖര്‍ജിയുമായുള്ള ബന്ധവും അധികനാള്‍ നീണ്ടുനിന്നിരുന്നില്ല. 2016ല്‍ മഹിമ വിവാഹമോചിതായായി. ആ ബന്ധത്തില്‍ 8 വയസ്സുള്ള മകളുണ്ട് മഹിമയ്ക്ക്.

കുറച്ചുകൂടി പക്വത വന്നു


ലിയാന്‍ഡര്‍ പെയ്‌സ് തന്റെ ജീവിതത്തില്‍ നിന്നും പോയത് എന്റെ ജീവിതത്തെ ഒരുതരത്തിലും ബാധിച്ചിട്ടില്ല. എനിക്ക് കുറച്ചുകൂടി പക്വത വന്നു. എന്നോട് ചെയ്തത് തന്നെയാണ് അയാള്‍ രേഖ പിള്ളയോടും ചെയ്തത് എന്ന് ലിയാന്‍ഡര്‍ പെയ്‌സുമായുള്ള ബന്ധം ഒഴിവായപ്പോള്‍ മഹിമ പറഞ്ഞിരുന്നു.

വ്യത്യസ്തമായ കഥാപാത്രങ്ങള്‍


സിനിമയില്‍ വെറുതെ വന്നു പോവുന്ന കഥാപാത്രമാവാന്‍ താല്‍പര്യമില്ല. എന്തെങ്കിലും വ്യത്യസ്തമായ കഥാപാത്രങ്ങള്‍ ചെയ്യാനാണ് താല്‍പര്യം. മുതിര്‍ന്ന നടിമാര്‍ക്ക് ചെയ്യാന്‍ പറ്റുന്ന കഥാപാത്രങ്ങളുള്ള സിനിമകള്‍ വളരെ കുറവാണ്. അതിനാലാണ് സിനിമയില്‍ നിന്നും വിട്ടു നില്‍ക്കാന്‍ കാരണമെന്നാണ് താരം പറയുന്നത്.

നല്ല റോളുകള്‍ നല്‍കണം


അമിതാഭ് ബച്ചന്‍ തന്റെ കരിയറില്‍ ഇതുവരെ ചെയ്യാത്ത കഥാപാത്രങ്ങളാണ് ഇപ്പോള്‍ ചെയ്യുന്നത്. മുതിര്‍ന്ന നടിമാര്‍ക്കും ഇതുപോലെയുള്ള റോളുകള്‍ നല്‍കിയാല്‍ ചിലപ്പോള്‍ നല്ല സിനിമകള്‍ ഉണ്ടാവുമെന്നും താരം പറയുന്നു.

അമിതാഭ് ബച്ചനെ പോലെ കഴിവുള്ളവരല്ല

മുതിര്‍ന്ന നടിമാര്‍ക്ക് പറ്റിയ കഥാപാത്രങ്ങള്‍ എഴുത്തുകാര്‍ എഴുതണം. സംവിധായകര്‍ അത് സിനിമയാക്കാന്‍ തയ്യാറാവണം. അമിതാഭ് ബച്ചനെ പോലെ അത്രയും കഴിവുള്ളവരാണ് ഞങ്ങളെന്ന് പറയുന്നില്ല. പക്ഷ ഞങ്ങള്‍ക്കും ചില കഥാപാത്രങ്ങള്‍ നന്നായിട്ട് ചെയ്യാന്‍ കഴിയുമെന്ന് താരം പറയുന്നു.

English summary
The Real Reason Why Mahima Chaudhary Disappeared From Bollywood

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam