»   » സല്‍മാന്‍ ഖാന്റെ യഥാര്‍ത്ഥ മുഖം; വെളിപ്പെടുത്തലുകളുമായി മാധ്യമ പ്രവര്‍ത്തകന്‍

സല്‍മാന്‍ ഖാന്റെ യഥാര്‍ത്ഥ മുഖം; വെളിപ്പെടുത്തലുകളുമായി മാധ്യമ പ്രവര്‍ത്തകന്‍

Posted By: Pratheeksha
Subscribe to Filmibeat Malayalam
For Quick Alerts
ALLOW NOTIFICATIONS
For Daily Alerts

  ബോളിവുഡ് നടന്‍ സല്‍മാന്‍ ഖാനെ കുറിച്ചു പ്രേക്ഷകര്‍ വിലയിരുത്തുന്നത് മാധ്യമങ്ങളില്‍ വരുന്ന റിപ്പോര്‍ട്ടുകളുടെ അടിസ്ഥാനത്തിലാണ്. ബോളിവുഡ് ഖാന്‍ന്മാരില്‍ ഒട്ടേറെ കാമുകിമാരുള്ള നടനാണ് സല്‍മാനെന്നാണ് പൊതുവെയുള്ള ധാരണ. അതു ശരിയായിരിക്കാം.

  പക്ഷേ സല്‍മാനെന്ന മനുഷ്യസ്‌നേഹിയെ കുറിച്ചു വളരെ കുറച്ചു മാത്രമേ പുറംലോകത്തിനറിവുള്ളു. വളരെ അടുത്തറിയുന്നവര്‍ക്കു മാത്രമേ നടനിലെ മനുഷ്യസ്‌നേഹിയെ പൂര്‍ണ്ണമായി അറിയാന്‍ കഴിഞ്ഞിട്ടുള്ളൂ.വളരെക്കാലത്തെ പരിചയത്തിനു ശേഷം  സല്‍മാനെന്ന നടനെ അടുത്തറിഞ്ഞ അനുഭവങ്ങള്‍ പങ്കുവക്കുകയാണ് ഒരു മാധ്യമ പ്രവര്‍ത്തകന്‍ 

  നീ ജേര്‍ണ്ണലിസം കോഴ്‌സ് കഴിഞ്ഞിട്ടുണ്ടോ

  ആദ്യമായി സല്‍മാനെ കാണാന്‍ ഒരു ചിത്രത്തിന്റെ സെറ്റിലെത്തിയപ്പോള്‍ നീ ജേര്‍ണലിസം കോഴ്‌സ് കഴിഞ്ഞിട്ടുണ്ടോ എന്നായിരുന്നു നടന്റെ ആദ്യ ചോദ്യമെന്ന് മാധ്യമപ്രവര്‍ത്തകനായ അജയ് പറയുന്നു. സാധാരണ ഗതിയില്‍ മറ്റു താരങ്ങളൊന്നു ചോദിക്കാത്ത ചോദ്യമാണിത്. അതിനു ശേഷം 25 തവണയിലധകം സല്‍മാനുമായി അടുത്തിടപഴകാന്‍ അവസരം കിട്ടി. പത്തിലധികം അഭിമുഖങ്ങളും എടുക്കാന്‍ കഴിഞ്ഞതായി അജയ് പറയുന്നു

  എപ്പോളും ജനങ്ങളുമായി ഇടപഴകി സല്‍മാന്‍

  മറ്റു താരങ്ങളെ അപേക്ഷിച്ച് പൊതുജനങ്ങളുമായി അടുത്തിടപഴകുന്ന നടനാണ് സല്‍മാന്‍. ചിത്രീകരണ സമയത്ത് വാനിനു പുറത്ത് എല്ലായ്‌പ്പോളും ആളുകളുമായി സംസാരിച്ചു നില്‍ക്കുന്ന സല്‍മാനെയാണ് കാണാന്‍ കഴിയുകയെന്ന് അജയ് പറയുന്നു. പലപ്പോഴും സെറ്റിലെത്തി മാറി നില്‍ക്കുന്ന തന്നെ അടുത്തു വിളിച്ച് കൂടെയിരുത്തി സല്‍മാന്‍ സംസാരിക്കാറാണ് പതിവ്.

  സെറ്റിലെല്ലാവര്‍ക്കും ഭക്ഷണം

  ചിത്രീകരണത്തിനെത്തുമ്പോള്‍ വീട്ടില്‍ നിന്നും കൊണ്ടുവരുന്ന ഭക്ഷണം മാത്രമേ സല്‍മാന്‍ കഴിക്കൂ. പക്ഷേ കൊണ്ടു വരുന്നത് ഒരു പത്തമ്പത് പേര്‍ക്ക് കഴിക്കാനുളള ഭക്ഷണമായിരിക്കുമെന്ന് അജയ് പറയുന്നു. വെജിറ്റേറിയന്‍ ഭക്ഷണം വേണ്ടവര്‍ക്കായി ബാന്ദ്രെയിലെ വീട്ടില്‍ നിന്ന് പ്രത്യേകം കൊണ്ടുവരും .

  സല്‍മാനെന്ന മനുഷ്യസ്‌നേഹി

  ഒരിക്കല്‍ ബിഗ് ബോസ് 4 ന്റെ ചിത്രീകണത്തിനിടെ മുഖം പഴുത്ത് വികൃതമായ രീതിയിലുണ്ടായിരുന്ന ഒരു മനുഷ്യന്‍ നില്‍ക്കുന്നതു കണ്ടു. പേഴ്‌സണല്‍ സ്റ്റാഫിനെ വിട്ട് കാര്യങ്ങളന്വേഷിച്ച സല്‍മാന്‍ ഒടുവില്‍ വേണ്ടത്ര പണം നല്‍കി അയാളെ സഹായിക്കുകയായിരുന്നു. കൂടാതെ ഇയാളുടെ സഹോദരിയുടെ പക്കല്‍ നിന്നും ചികിത്സിക്കുന്ന ഡോക്ടറുടെ നമ്പര്‍ വാങ്ങി സംസാരിക്കുകയും ചെയ്തു. പണമില്ലാത്തതുകാരണം ശസ്ത്രക്രിയ നടത്താന്‍ വഴിയില്ലാതെ നില്‍ക്കുകയായിരുന്നു ഇവര്‍.

  മകനുവേണ്ടി ലാപ്‌ടോപ് ആവശ്യപ്പെട്ട് സ്ത്രീ

  ഒരിക്കല്‍ സല്‍മാനോടൊപ്പം നില്‍ക്കുന്ന സന്ദര്‍ഭത്തിലാണ് പഠനത്തില്‍ മുന്നിട്ട് നില്‍ക്കുന്ന മകന് ഒരു ലാപ്‌ടോപ്പ് വേണമെന്ന ആവശ്യവുമായി ഒരു സ്ത്രീ നടന്റെ അടുത്തെത്തുന്നത്. ഉടന്‍ തന്നെ സ്റ്റാഫിനെ വിട്ട് അവര്‍ക്ക് ഒരു ലാപ്‌ടോപ് നല്‍കാന്‍ ഏര്‍പ്പാടുണ്ടാക്കുകായിരുന്നു

  സല്‍മാന്റെ വസ്ത്രധാരണം

  വളരെ ലളിതമായ വസ്ത്രധാരണമാണ് സല്‍മാന്റേതെന്നാണ് അജയ് പറയുന്നത്. ഒട്ടേറെ ഫങ്ഷനില്‍ ഒരേ ബെല്‍ട്ടും ടീഷര്‍ട്ടും ധരിച്ച് നടന്‍ പ്രത്യക്ഷപ്പെട്ടതായി അജയ് ഓര്‍ക്കുന്നു.

  സ്‌നേഹമുളള ,കരുതലുള്ള മകന്‍

  ഉയര്‍ച്ച കൈവരിക്കുന്നതോടെ പല നടന്മാരും ചെറിയ വീടുകളില്‍ നിന്ന്
  ബംഗ്ലാവിലേക്കു താമസം മാറ്റാറാണ് സാധാരണ പതിവ്. എന്നാല്‍ സല്‍മാന്‍ തന്റെ രക്ഷിതാക്കള്‍ താമസിക്കുന്ന ഒരു ചെറിയ അപ്പാര്‍ട്ടുമെന്റിലായിരുന്നു വളരെനാള്‍ താമസം. കോടികള്‍ ചിലവഴിച്ച് ഒരു അപ്പാര്‍ട്ട്‌മെന്റ് താരം സ്വന്തമാക്കിയെങ്കിലും പിതാവ് താമസം മാറാന്‍ തയ്യാറാവാത്തതിനെ തുടര്‍ന്ന് സല്‍മാന്‍ അവിടെ തന്നെ താമസമാക്കുകയായിരുന്നു.

  English summary
  The first time I met Salman Khan was at Film City around June 2009. I had never met him before this and certainly not for an interview. He asked me a question that no other film star had ever asked me. “Have you done a journalism course?

  വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam

  X
  We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Filmibeat sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Filmibeat website. However, you can change your cookie settings at any time. Learn more