ദിവ്യ ഭാരതിയുടെ മരണം ശ്രീദേവിയെ നായികയാക്കി; സെറ്റിൽ നടന്നത് ഏവരെയും ഞെട്ടിച്ചു; മരണത്തിലും സമാനതകൾ

ചുരുങ്ങിയ കാലയളവിനുള്ളിൽ ഇന്ത്യൻ സിനിമയിലെ സൂപ്പർ ഹിറ്റ് നായികയായി തിളങ്ങിയ താരമായിരുന്നു നടി ദിവ്യ ഭാരതി. കരിയറിൽ തിളങ്ങി നിൽക്കുന്ന സമയത്തായിരുന്നു അപ്രതീക്ഷിതമായി നടിയുടെ മരണം. അഞ്ചാം നിലയിലെ ഫ്ലാറ്റിൽ നിന്ന് വീണാണ് നടി മരിക്കുന്നത്. സിനിമാ ലോകത്തും ഇന്നും ചുരുളഴിയാത്ത സംഭവമാണ് ദിവ്യ ഭാരതിയുടെ മരണം.

ദിവ്യ മരിക്കുന്നത് 19ാം വയസ്സിലാണ്

നടി എങ്ങനെയാണ് വീണതെന്നതിൽ വ്യക്തമായ ഉത്തരം ഇതുവരെ ലഭിച്ചിട്ടില്ല. 1998 ഓടെ കോളിളക്കം സൃഷ്ടിച്ച ഈ കേസിന്റെ അന്വേഷണം അവസാനിച്ചു. പക്ഷെ ദുരൂഹതകൾ ഇന്നും ബാക്കിയാണ്. 16ാം വയസ്സിൽ അഭിനയ ജീവിതം തുടങ്ങിയ ദിവ്യ മരിക്കുന്നത് 19ാം വയസ്സിലാണ്. അതിനുള്ളിൽ തെന്നിന്ത്യയിലെയും ഹിന്ദി സിനിമകളിലെയും സൂപ്പർ ഹിറ്റ് നായികയായി തിളങ്ങി. അക്കാലത്ത് ഏറ്റവും കൂടുതൽ പ്രതിഫലം കൈപ്പറ്റിയ നടിയും ദിവ്യ ഭാരതി ആയിരുന്നു.

പല സിനിമകളിലും പകരം നായികമാരെത്തി

എന്നാൽ 1993 ലെ നടിയുടെ മരണം ഏവരെയും ഞെട്ടിച്ചു. നടി അഭിനയിച്ച് കൊണ്ടിരുന്ന സിനിമകൾ പലതും മുടങ്ങി. പല സിനിമകളിലും പകരം നായികമാരെത്തി. അത്തരത്തിൽ ദിവ്യ ഭാരതിക്ക് പകരമാണ് 1994 ൽ പുറത്തിറങ്ങിയ ലാഡ്ല എന്ന സിനിമയിൽ നടി ശ്രീദേവി നായികയാവുന്നത്. ദിവ്യ ഭാരതി അഭിനയിച്ച സീനുകൾ ശ്രീദേവിയെ വെച്ച് സിനിമയിൽ വെച്ച് വീണ്ടും ഷൂട്ട് ചെയ്തു.

ആ സമയത്ത് ചില അവിചാരിത സംഭവങ്ങളും സെറ്റിലുണ്ടായി. ശ്രീദേവി സിനിമയിലെ ഡയലോ​ഗ് പറയുമ്പോൾ ഇടയ്ക്കിടെ ഒരിടത്ത് വാക്കുകൾ മുറിഞ്ഞു പോവുന്നുണ്ടായിരുന്നു. ആറു മാസം മുമ്പ് ദിവ്യ ഭാരതി ഈ സീൻ അഭിനയിക്കുമ്പോഴും ഡയലോ​ഗിൽ ഇതേസ്ഥലത്ത് തടസ്സം നേരിട്ടിരുന്നത്രെ. ഒപ്പമഭിനയിച്ച രവീണ ടണ്ടനും ശക്തി കപൂറും ഇത് കണ്ട് അന്ന് അമ്പരന്നു.

ശ്രീദേവിക്ക് പകരക്കാരിയായി സിനിമാ ലോകത്ത് ദിവ്യ ഭാരതി തിളങ്ങും എന്നും പലരും പറഞ്ഞിരുന്നു

ശ്രീദേവിയും ദിവ്യ ഭാരതിയും തമ്മിൽ മറ്റു ചില കൗതുകകരമായ സാമ്യതകളുമുണ്ടായിരുന്നു. ദിവ്യ ഭാരതി ബോളിവുഡിൽ അരങ്ങേറ്റം കുറിക്കുമ്പോഴേക്കും ശ്രീദേവി ഹിന്ദി സിനിമകളിൽ സൂപ്പർ നായികയായി മാറിയിരുന്നു. ശ്രീദേവിയുടെ ഓൺ സ്ക്രീനിലെ അതേ പ്രസരിപ്പും മുഖഭാവങ്ങളുമാണ് ദിവ്യ ഭാരതിക്കെന്ന് അന്ന് പലരും ചൂണ്ടിക്കാട്ടിയിരുന്നു. ശ്രീദേവിക്ക് പകരക്കാരിയായി സിനിമാ ലോകത്ത് ദിവ്യ ഭാരതി തിളങ്ങും എന്നും പലരും പറഞ്ഞിരുന്നു.

നടിമാരുടെ മരണത്തിൽ പോലും സമാനതകളേറെയാണ്

ഇരു നടിമാരുടെയും മരണത്തിൽ പോലും സമാനതകളേറെയാണ്. ദിവ്യ ഭാരതിയുടേത് പോലെ തന്നെ അപ്രതീക്ഷിതമായിട്ടായിരുന്നു ശ്രീദേവിയുടെ മരണവും. 2018 ഫെബ്രുവരിയിലാണ് ശ്രീദേവി മരിക്കുന്നത്. ദുബായിലെ ഒരു ഹോട്ടലിൽ ബാത്ത് ടബ്ബിൽ നിന്നാണ് ശ്രീദേവിയുടെ മൃതദേഹം കണ്ടെത്തിയത്. തലയ്ക്ക് ​ഗുരുതരമായ പരിക്കുമുണ്ടായിരുന്നു. ബാത് ടബ്ബിൽ വീണ് ശ്വാസകോശത്തിൽ വെള്ളം കയറിയാണ് മരിച്ചതെന്നാണ് അന്ന് ദുബായ് പൊലീസ് പറഞ്ഞത്. എന്നാലിപ്പോഴും മരണ കാരണം സംബന്ധിച്ച് കൃത്യമായ വിവരമില്ല.

Read more about: sridevi
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X