അമിതാഭ് ബച്ചന്റെ പികുവിന്റെ ആദ്യ ടീസര്‍ പുറത്തിറങ്ങി
കാത്തിരിപ്പിന് വിരാമമായി. ബിഗ് ബി ആരാധകര്‍ കാത്തിരുന്ന ഷൂജിത് സിര്‍ക്കാര്‍ ചിത്രം പികുവിന്റെ ആദ്യ ടീസര്‍ പുറത്തിറങ്ങി. ദീപിക പദുകോണും ഇര്‍ഫാന്‍ ഖാനുമാണ് പികുവിന്റെ ടീസറില്‍ അമിതാഭ് ബച്ചനൊപ്പം എത്തുന്നത്.
ചിത്രത്തില്‍ അമിതാഭ് ബച്ചന്റെ മകളായാണ് ദീപിക അഭിനയിക്കുന്നത്. ട്രെയ്‌ലര്‍ എങ്ങനെയാകണം എന്നതിനെ കുറിച്ച് ബിഗ് ബിയും ദീപികയും തമ്മില്‍ വഴക്കിടുന്ന രംഗങ്ങളാണ് ടീസറില്‍. ട്രെയ്‌ലര്‍ മാര്‍ച്ച് 25ന് പുറത്തിറങ്ങും.

സിനിമയുടെ ചിത്രീകരണ വേളയിലുള്ള ഫോട്ടോകള്‍ ഇതിനകം തന്നെ സോഷ്യല്‍ മീഡിയയില്‍ തരംഗമായിട്ടുണ്ട്. പികുവിനായി വ്യത്യസ്തമായ രൂപഭാവത്തിലാണ് അമിതാഭ് ബച്ചന്‍ എത്തുന്നത്.
മൗഷുമി ചാറ്റര്‍ജി, ജിഷു സെന്‍ഗുപ്ത എന്നിവരും ചിത്രത്തില്‍ പ്രധാന വേഷത്തില്‍ എത്തുന്നുണ്ട്. കൊല്‍ക്കത്ത കേന്ദ്രീകരിച്ചായിരുന്നു ചിത്രത്തിന്റെ ഷൂട്ടിങ്. ഏപ്രില്‍ 30നാണ് സിനിമയുടെ റിലീസിങ്.


Click it and Unblock the Notifications











