സണ്ണി ലിയോണിനെ കടത്തിവെട്ടും മിയ മാല്‍കോവ, അശ്ശീല സിനിമയുമായി സാമ്യമുള്ള ട്രെയിലര്‍ പുറത്ത്!!

ഇന്ത്യന്‍ സിനിമയില്‍ വ്യത്യസ്തതകള്‍ പരീക്ഷിക്കുന്ന സംവിധായകനാണ് രാം ഗോപാല്‍ വര്‍മ്മ. സെക്‌സിനോടുള്ള തന്റെ താല്‍പര്യം തുറന്ന് പറഞ്ഞും മറ്റും വിവാദങ്ങള്‍ പടച്ചു വിടാന്‍ മടിയില്ലാത്ത ആളാണ് രാം ഗോപാല്‍ വര്‍മ്മ. അദ്ദേഹത്തിന്റെ പുതിയ സിനിമയാണ് ഇപ്പോള്‍ നിരന്തരം വാര്‍ത്തകളില്‍ ഇടം നേടുന്നത്.

ഗോഡ്, സെക്‌സ് ആന്‍ഡ് ട്രൂത്ത് എന്ന പേരില്‍ രാം ഗോപാല്‍ വര്‍മ്മ സംവിധാനം ചെയ്യുന്ന സിനിമയില്‍ അശ്ലീല സിനിമകളിലെ നായികയായ മിയ മല്‍കോവയാണ് നായികയാവുന്നത്. സിനിമയില്‍ നിന്നും പുറത്ത് വന്ന പോസ്റ്ററുകള്‍ ആരാധകരെ ഞെട്ടിച്ചിരുന്നു. പിന്നാലെ ട്രെയിലര്‍ വരുമെന്ന് പറഞ്ഞിരുന്നു. ആരാധകരുടെ കാത്തിരിപ്പുകള്‍ക്കൊടുവില്‍ പോസ്റ്റിനെ കടത്തിവെട്ടുന്ന തരത്തിലൊരു ട്രെയിലറും എത്തിയിരിക്കുകയാണ്.

രാം ഗോപാല്‍ വര്‍മ്മയുടെ സിനിമ

രാം ഗോപാല്‍ വര്‍മ്മയുടെ സിനിമ

1995 ല്‍ രംഗീല പോലുള്ള സിനിമകള്‍ കൊണ്ട് ഇന്ത്യന്‍ സിനിമാ ലോകത്തെ ഞെട്ടിച്ച സംവിധായകനായിരുന്നു രാം ഗോപാല്‍ വര്‍മ്മ. സെക്‌സിന് അതിപ്രസരം കൊടുത്ത് അദ്ദേഹം പലപ്പോഴും സിനിമകള്‍ നിര്‍മ്മിച്ചിരുന്നു. അക്കൂട്ടത്തിലേക്കെത്തിയ പുതിയ സിനിമയായിരുന്നു ഗോഡ്, സെക്‌സ് ആന്‍ഡ് ട്രൂത്ത്.

 മിയ മാല്‍കോവ നായികയാവുന്നു..

മിയ മാല്‍കോവ നായികയാവുന്നു..

അശ്ലീല സിനിമകളിലെ നായികയായ മിയാ മല്‍കോവയാണ് ഗോഡ്, സെക്‌സ് ആന്‍ഡ് ട്രൂത്തില്‍ നായികയാവുന്നത്. മിയ പൂര്‍ണ നഗ്നനായി നില്‍ക്കുന്നതും ഇരിക്കുന്നതുമായിട്ടുള്ള പോസ്റ്ററുകള്‍ പുറത്ത് വന്നിരുന്നു. പിന്നാലെ ട്രെയിലറും എത്തിയിരിക്കുകയാണ്.

ട്രെയിലര്‍ ഞെട്ടിച്ചു

ട്രെയിലര്‍ ഞെട്ടിച്ചു

സിനിമയില്‍ നിന്നും പുറത്ത് വരുന്ന ട്രെയിലറിന് വേണ്ടി ദിവസങ്ങളായി ആരാധകരുടെ കാത്തിരിപ്പായിരുന്നു ഇന്ന് രാവിലെ 9 മണിയ്ക്ക് നടന്നത്. സെക്‌സിന്റെ അതിപ്രസരമുള്ള ട്രെയിലറാണ് പുറത്ത് വന്നിരിക്കുന്നത്. എന്നാല്‍ ഇത് വലിയ വിവാദമാകുമെന്ന കാര്യത്തില്‍ ഒരു സംശയമില്ല.

 ഫുള്‍ വീഡിയോ വരുന്നു

ഫുള്‍ വീഡിയോ വരുന്നു


ഇപ്പോള്‍ പുറത്ത് വന്ന ട്രെയിലറിന്റെ ഫുള്‍ വീഡിയോ ജനുവരി 26 ന് രാവിലെ 9 മണിയ്ക്ക് പുറത്ത് വരുമെന്നാണ് പറയുന്നത്. മിയ മാല്‍കോവയുടെ വിമിയോ എന്ന വീഡിയോ ചാനലിലൂടെയായിരിക്കും വീഡിയോ വരുന്നത്.

സണ്ണിയുടെ പിന്‍ഗാമി

സണ്ണിയുടെ പിന്‍ഗാമി


സണ്ണി ലിയോണിന് ശേഷം ഇന്ത്യന്‍ സിനിമയിലേക്കെത്തുന്ന പോണ്‍ താരം എന്ന വിശേഷണം മിയ മാല്‍കോവ സ്വന്തമാക്കിയിരുന്നു. തനിക്ക് അങ്ങനെയൊരു സ്ഥാനം തന്നതിനും താന്‍ രാം ഗോപാല്‍ വര്‍മ്മയുടെ സിനിമയില്‍ അഭിനയിക്കുന്ന കാര്യം മിയ ട്വിറ്ററിലൂടെ വ്യക്തമായിരുന്നു.

സിനിമ റിലീസിനെത്തുമോ?

സിനിമ റിലീസിനെത്തുമോ?


അശ്ലീല വാക്കുകളോ, മറ്റ് കാര്യങ്ങളോ സിനിമയിലുണ്ടെങ്കില്‍ സിനിമ പ്രദര്‍ശിപ്പിക്കാന്‍ സെന്‍സര്‍ ബോര്‍ഡ് അനുമതി നല്‍കാറില്ല. അത്തരമൊരു സാഹചര്യത്തില്‍ സെക്‌സിന് മാത്രം പ്രധാന്യം കൊടുത്ത് വരുന്ന സിനിമ റിലീസിനെത്തുമോ എന്ന ആശങ്കയിലാണ് പലരും.

 സംവിധായകന്റെ ലക്ഷ്യം

സംവിധായകന്റെ ലക്ഷ്യം

തനിക്ക് സിനിമയില്‍ സ്വാതന്ത്യം ലഭിക്കുന്നില്ല എന്നു പറഞ്ഞ് മുമ്പ് ഹ്രസ്യചിത്രങ്ങള്‍ നിര്‍മ്മിച്ച് യൂട്യൂബിലൂടെ രാം ഗോപാല്‍ വര്‍മ്മ പുറത്ത് വിട്ടിരുന്നു. തന്റെ കാഴ്ചപാടുകള്‍ സിനിമയാക്കിയാല്‍ സെന്‍സര്‍ ബോര്‍ഡിന്റെ അനുമതി കിട്ടില്ലെന്നാണ് സംവിധായകന്‍ പറയുന്നത്. അങ്ങനെ നോക്കുകയാണെങ്കില്‍ ഗോഡ്, സെക്‌സ് ആന്‍ഡ് ട്രൂത്ത് പ്രേക്ഷകരിലേക്ക് എത്തിക്കാന്‍ അദ്ദേഹം പുതിയ വഴി തേടുമെന്നാണ് കരുതുന്നത്.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X