'സൗഹൃദം പുതുക്കുന്നതിനിടെ അപ്രതീക്ഷിതമായി ഹൃത്വിക്ക് റോഷനെ ലിപ് ലോക്ക് ചെയ്ത് നടി രേഖ'; സംഭവം ഇങ്ങനെ!

ഒരു സെലിബ്രിറ്റി ജീവിതം നയിക്കുന്നതിനിടയിൽ വിവാദങ്ങളും ​ഗോസിപ്പുകളും സർവ സാധാരണമാണ്. ചിലർ അതിനെ സീരിയസായി കണ്ട് തിരിച്ച് പ്രതികരിക്കും മറ്റ് ചിലർ കേൾക്കാത്ത ഭാവം നടിച്ച് മുന്നോട്ട് ജീവിക്കും. ഓർമവെച്ച കാലം മുതൽ വിവാദങ്ങൾക്കും ​ഗോസിപ്പുകൾ‌ക്കും ഒപ്പം സഞ്ചരിക്കുന്ന നടിയാണ് രേഖ. തെന്നിന്ത്യയിലെ സൂപ്പർ താരമായിരുന്ന ജെമിനി ​ഗണേശന്റെ മകളായതിനാൽ അന്നും ഇന്നും രേഖയ്ക്ക് പിന്നാലെ പാപ്പരാസികൾ ഉണ്ടായിരുന്നു. തെലുങ്കിൽ ആണ് രേഖ സിനിമാ ജീവിതത്തിന് തുടക്കമിട്ടത്. പിന്നീടാണ് ബോളിവുഡിലേക്ക് ചേക്കേറുന്നതും ഇന്ന് കാണുന്ന സ്റ്റാർഡം ഉണ്ടാക്കിയെടുത്തതും.

ഭാനുരേഖ ഗണേശൻ എന്നാണ് രേഖയുടെ യഥാർത്ഥ പേര്‌. വൈവിധ്യമുള്ള കഥാപാത്രങ്ങളെ അവതരിപ്പിച്ച് സിനിമാ പ്രേമികളെ അതിശയിപ്പിച്ച നടിയാണ് രേഖ. ഓപ്പറേഷൻ ജാക്ക്‌പോട്ട് നല്ലി സി.ഐ.ഡി 999 എന്ന ചിത്രത്തിലാണ് രേഖ ആദ്യമായി അഭിനയിക്കുന്നത്‌. രേഖ അന്നും ഇന്നും എന്നും ബോളിവുഡിന്റെ പ്രിയപ്പെട്ട ഫാഷനിസ്റ്റയായി തുടരുകയാണ്. 1970 കളിൽ ബോളിവുഡിലെ അറിയപ്പെടുന്ന അഭിനേത്രിയായിരുന്നു രേഖ. തെലുങ്ക് ചലച്ചിത്ര നടിയായ പുഷ്പവല്ലിയാണ് രേഖയുടെ അമ്മ. 40 വർഷത്തിലധികമായ അഭിനയ ജീവിതത്തിൽ ഇതുവരെ 180ലധികം ചിത്രങ്ങളിൽ രേഖ അഭിനയിച്ചിട്ടുണ്ട്.

ഹൃത്വിക്കുമായുള്ള രേഖയുടെ ലിപ് ലോക്ക്

ആദ്യമായി രേഖ അഭിനയിച്ചത് 1966 ൽ തെലുഗു ചിത്രമായ രംഗുല രത്നം എന്നതിലാണ്. നായികയായി അഭിനയിച്ചത് 1969 ൽ കന്നട ചിത്രത്തിലാണ്. 1980കളിൽ അമിതാബ് ബച്ചൻ നായകനായി അഭിനയിച്ച ഒരു പാട് ചിത്രങ്ങളിൽ രേഖ നായികയായിട്ടുണ്ട്. രേഖയുടെ കുട്ടിക്കാലത്ത് ജെമിനി ഗണേശൻ രേഖയെ തന്റെ കുട്ടിയായി അംഗീകരിച്ചിരുന്നില്ല. 1970കളിൽ ചലച്ചിത്ര രംഗത്ത് ഒരു അവസരം തേടുന്ന കാ‍ലത്താണ് രേകയുടെ ഈ അറിയാക്കഥ പുറത്താകുന്നത്. നിരവധി പരിഹാസങ്ങൾ ഏൽക്കേണ്ടി വന്നപ്പോഴും ധൈര്യസമേതം ജീവിതത്തെ മുന്നോട്ട് നയിച്ചാണ് രേഖ ഇന്ന് കാണുന്ന നിലയിലേക്ക് എത്തിയത്. ഒരു കാലത്ത് രേഖ ​ഗോസിപ്പ് കോളങ്ങളിൽ നിറഞ്ഞത് ബോളിവുഡിലെ ​ഗ്രീക്ക് ദേവൻ എന്നറിയപ്പെടുന്ന സൂപ്പർ സ്റ്റൈലിഷ് താരം ഹൃത്വിക്ക് റോഷനെ ലിപ് ലോക്ക് ചെയ്യാൻ ശ്രമിച്ചതിലൂടെയാണ്.

വിവാദങ്ങൾ പൊട്ടി പുറപ്പെട്ടപ്പോൾ‌

ഹൃത്വിക്ക് റോഷനുമായി വലിയ സൗഹൃദം കാത്തുസൂക്ഷിക്കുന്ന വ്യക്തിയാണ് രേഖ. ഒരു പൊതു ചടങ്ങിൽ വെച്ചാണ് രേഖയെ വിവാ​ദത്തിലാക്കിയ സംഭവം നടന്നത്. രേഖ പങ്കെടുക്കുന്ന ചടങ്ങിൽ ​ഹൃത്വിക്ക് റോഷനിും ക്ഷണം ലഭിച്ചിരുന്നു. ഹൃത്വിക്ക് വേദിക്കരികിലേക്ക് വരുന്നത് ശ്രദ്ധയിൽപ്പെട്ട് അടുത്തേക്ക് ചെന്ന രേഖ ആദ്യം ഹൃത്വിക്കിനെ കെട്ടിപിടിച്ചു. പിന്നാലെയാണ് നെറുകയിലോ കവിളിലോ ചുംബനം നൽകുന്നതിന് പകരം ഹൃത്വിക്കിന്റെ ചുണ്ടിൽ‌ ചുംബനം നൽകാൻ രേഖ ശ്രമിച്ചത്. സംഭവം ചുറ്റും തടിച്ച് കൂടിയിരുന്ന പാപ്പരാസികളുടെ ക്യാമറയിൽ പതിഞ്ഞതോടെ ഇരുവരുടേയും ചുംബന ചിത്രങ്ങൾ കാട്ടുതീപോലെ പടർന്നു. പരിചയമുള്ളവരെ കാണുമ്പോൾ പൊതുവെ കെട്ടിപിടിച്ചും ചുംബനം നൽകിയും തന്നെയണ് രേഖ സ്വീകരിക്കാറുള്ളത്. എന്നാൽ ഹൃത്വിക്ക് വന്നപ്പോൾ മാത്രം എന്തുകൊണ്ട് അങ്ങനെ സംഭവിച്ചുവെന്നതിൽ വ്യക്തതയില്ല.

Recommended Video

ബോളിവുഡ് താര ദമ്പതികളും, പ്രണയ കഥയും | FilmiBeat Malayalam
ഹൃത്വിക്കിന്റെ അമ്മയായും മുത്തശ്ശിയായും അഭിനയിച്ച രേഖ

രേഖയും ഹൃത്വിക്കും നിരവധി സിനിമകളിൽ ഒരുമിച്ച് പ്രവർത്തിച്ചിട്ടുണ്ട്. 2003ൽ ഹിറ്റ് ചിത്രമായ കോയി മിൽ ഗയയിൽ ഇരുവരും ആദ്യം ഒരുമിച്ച് പ്രവർത്തിച്ചു. തുടർന്ന് 2006ൽ ക്രിഷിലും അഭിനയിച്ചു. കോയി മിൽ ഗയയിൽ രേഖ ഹൃത്വിക്കിന്റെ അമ്മയായിട്ടാണ് അഭിനയിച്ചത്. പിന്നീട് ക്രിഷിൽ അവർ ഹൃത്വിക്കിന്റെ മുത്തശ്ശിയായി അഭിനയിച്ചു. രണ്ട് സിനിമകളും വമ്പൻ ഹിറ്റുകളായിരുന്നു. സെയ്ഫ് അലി ഖാൻ, രാധിക ആപ്‌തെ, രോഹിത് സരഫ് എന്നിവർക്കൊപ്പം വിക്രം വേദ എന്ന ചിത്രമാണ് ഇനി ഹൃത്വിക്കിന്റേതായി റിലീസിന് എത്താനുള്ളത്. വിക്രമായിട്ടാണ് ചിത്രത്തിൽ ഹൃത്വിക്ക് എത്താൻ‌ പോകുന്നത്.

More from Filmibeat

Read more about: rekha
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X