ആലിയ ഭട്ടും ഹിറ്റ്‌ലറും തമ്മിലെന്ത് ബന്ധം? അധികമാരും അറിയാതെ പോയ ആലിയയുടെ ജര്‍മന്‍ ബന്ധം!

By Desk

ബോളിവുഡിലെ സൂപ്പര്‍ നായികയാണ് ആലിയ ഭട്ട്. സിനിമാ കുടുംബത്തില്‍ നിന്നുമാണ് ആലിയ സിനിമയിലെത്തുന്നത്. സംവിധായകന്‍ മഹേഷ് ഭട്ടിന്റേയും നടി സോണി റാസ്ദാന്റേയും മകളാണ് ആലിയ. സഹോദരി പൂജ ഭട്ട് ബോളിവുഡിലെ അറിയപ്പെടുന്ന നടിയും സംവിധായകയുമൊക്കെയാണ്. നടന്‍ ഇമ്രാന്‍ ഹാഷ്മിയടക്കമുള്ള ബന്ധുക്കള്‍ വേറേയും. ആ പാതയിലൂടെയാണ് ആലിയ സിനിമയിലെത്തുന്നത്.

കരണ്‍ ജോഹര്‍ ഒരുക്കിയ സ്റ്റുഡന്റ് ഓഫ് ദി ഇയറിലൂടെയാണ് ആലിയയുടെ തുടക്കം. ബോളിവുഡിലെ മുന്‍നിര നായികയായി മാറാന്‍ ആലിയയ്ക്ക് അധികനാളുകള്‍ വേണ്ടി വന്നിട്ടില്ല. തുടരെ തുടരെ ഹിറ്റുകള്‍ സമ്മാനിച്ച് തിരക്കുള്ള നായികയായി മാറുകയായിരുന്നു ആലിയ ഭട്ട്. ഒപ്പം തന്റെ അഭിനയ പ്രതിഭ തെളിയിക്കാനും ആലിയയ്ക്ക് സാധിച്ചു. ബോളിവുഡിലെ ഈ തലമുറയിലെ ഏറ്റവും മികച്ച നടിമാരില്‍ ഒരാളായിട്ടാണ് ആലിയയെ വിലയിരുത്തുന്നത്.

Alia Bhatt

ഉഡ്താ പഞ്ചാബ്, റാസി, ഗല്ലി ബോയ്, ഗംഗുഭായ് കത്തിയാവാഠി, ഹൈവേ, തുടങ്ങി ആലിയയുടെ കയ്യൊപ്പ് പതിഞ്ഞ സിനിമകള്‍ നിരവധിയാണ്. ബ്രഹ്‌മാസ്ത്ര എന്ന സിനിമയില്‍ അഭിനയിക്കുന്നതിനിടെയാണ് ആലിയ രണ്‍ബീര്‍ കപൂറുമായി പ്രണയത്തിലാകുന്നത്. ഇരുവരും വിവാഹം കഴിക്കുകയും ചെയ്തു. ഇരുവര്‍ക്കും ഒരു മകളും പിറന്നു. ആലിയയുടെ ഓണ്‍ സ്‌ക്രീന്‍ പ്രകടനങ്ങള്‍ പോലെ തന്നെ വ്യക്തി ജീവിതവും എന്നും വാര്‍ത്തകളില്‍ ഇടം നേടാറുണ്ട്.

അതേസമയം ആലിയയുടെ ജര്‍മന്‍ ബന്ധം പലര്‍ക്കും അറിയില്ല. മുമ്പൊരിക്കല്‍ ലല്ലന്‍ ടോപ്പിന് നല്‍കിയ അഭിമുഖത്തില്‍ അതേക്കുറിച്ച് ആലിയ ഭട്ട് സംസാരിക്കുന്നുണ്ട്. ''എന്റെ മുത്തശ്ശി ജര്‍മനിക്കാരിയാണ്. അന്ന് ജര്‍മനിയില്‍ എന്താണ് നടന്നിരുന്നതെന്ന് നമുക്കെല്ലാം അറിയാം. അവരുടെ അച്ഛന്‍, എന്റെ ഗ്രേറ്റ്-ഗ്രാന്റ് ഫാദര്‍ ഹിറ്റ്‌ലറിനെതിരെ ഒരു അണ്ടര്‍ഗ്രൗണ്ട് പത്രം നടത്തുന്നുണ്ടായിരുന്നു'' എന്നാണ് ആലിയ പറഞ്ഞത്. ഈ ബന്ധത്തെക്കുറിച്ച് ആലിയയുടെ അമ്മ സോണി റാസ്ദാനും ഒരിക്കല്‍ സംസാരിച്ചിരുന്നു.

''എന്റെ അമ്മയുടെ കുടുംബം ജര്‍മനയില്‍ നിന്നുള്ളവരാണ്. അവര്‍ ഈസ്റ്റ് ബര്‍ലിനിലാണ് താമസിച്ചിരുന്നത്. ഹിറ്റ്‌ലര്‍ അധികാരത്തില്‍ വരുന്നതിന് തൊട്ട് മുമ്പ്. എന്റെ മുത്തച്ഛന്‍ കാള്‍ ഹോള്‍സര്‍ ഹിറ്റ്‌ലറിനെതിരെ ഒരു അണ്ടര്‍ഗ്രൗണ്ട് പത്രം നടത്തിയിരുന്നു. അദ്ദേഹം ജൂതനായിരുന്നില്ല. പക്ഷെ ഫാസിസത്തിന് എതിരായിരുന്നു. അദ്ദേഹത്തെ ജയിലില്‍ അടയ്ക്കുകയും കോണ്‍സന്‍ട്രേഷന്‍ ക്യാമ്പില്‍ അടക്കുകയും ചെയ്തിട്ടുണ്ട്'' എന്നാണ് സോണി പറഞ്ഞത്.

Alia Bhatt

''അദ്ദേഹത്തെ കൊല്ലാതിരുന്നത് നല്ല വക്കീല്‍ ഉണ്ടായിരുന്നത് കൊണ്ടു മാത്രമാണ്. അദ്ദേഹത്തെ പുറത്ത് വിട്ടപ്പോള്‍ ജര്‍മനി വിടണമെന്ന് പറഞ്ഞു. അപ്പോഴേക്കും രണ്ടാം ലോക മഹായുദ്ധം ആരംഭിച്ചിരുന്നു. അദ്ദേഹം കുടുംബത്തോടൊപ്പം ഇംഗ്ലണ്ടിലേക്ക് പോന്നു'' എന്നും ആലിയയുടെ അമ്മ പറയുന്നുണ്ട്. ഇംഗ്ലണ്ടിലെ ബര്‍മിംഗ്ഹാമിലായിരുന്നു സോണിയുടെ ജനനം. കശ്മീരി പണ്ഡിറ്റ് ആയ എന്‍ റാസ്ദാന്റേയും ജര്‍മന്‍കാരി ജെട്രൂഡ് ഹോള്‍സറിന്റേയും മകളാണ് സോണി.

അതേമസയം ആലിയ ഭട്ടിന്റേതായി ഒടുവില്‍ പുറത്തിറങ്ങിയ സിനിമ ജിഗ്ര ആണ്. വസന്ത് ബാലയായിരുന്നു സിനിമയുടെ സംവിധാനം. വൈആര്‍എഫിന്റെ സ്‌പൈ യൂണിവേഴ്‌സില്‍ നിന്നുള്ള ആല്‍ഫയാണ് ആലിയയുടെ പുതിയ സിനിമ. ശര്‍വരി വാഗും ചിത്രത്തിലൊരു പ്രധാന വേഷത്തിലെത്തുന്നുണ്ട്.

More from Filmibeat

Read more about: alia bhatt
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X