For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  ആദ്യ ഭാര്യയെ അറിയിക്കാതെ മതം മാറി രണ്ടാമതും കെട്ടി; നടി ആലിയ ഭട്ടിന്റെ പിതാവിന്റെ രഹസ്യ കല്യാണക്കഥ പുറത്ത്

  |

  സിനിമാ താരങ്ങളുടെ പ്രണയവും വിവാഹവും വിവാഹമോചനവുമൊക്കെ എല്ലാ കാലത്തും വലിയ ചര്‍ച്ചകളാവാറുണ്ട്. പലപ്പോഴും ഗോസിപ്പ് കോളങ്ങളില്‍ നിറഞ്ഞ് നിന്നതിന് ശേഷമാണ് താരങ്ങള്‍ ജീവിതത്തില്‍ ഒന്നിക്കാറുള്ളത്. പലരും വിവാഹത്തെ കുറിച്ചുള്ള കാര്യം തുടക്കത്തിലെ തുറന്ന് പറയുകയാണ് പതിവ്. എന്നാല്‍ വളരെ രഹസ്യമാക്കി വെച്ച് കല്യാണം നടത്തി പിന്നീട് വെളിപ്പെടുത്തുന്ന താരങ്ങളുമുണ്ട്.

  അത്തരത്തില്‍ രഹസ്യമാക്കി വച്ച വിവാഹങ്ങളില്‍ ഒന്നാണ് പ്രശസ്ത നിര്‍മാതാവ് മഹേഷ് ഭട്ടിന്റേത്. ഇന്നത്തെ സൂപ്പര്‍ താരമായി മാറിയ ആലിയ ഭട്ടിന്റെ മാതാപിതാക്കളാണ് മഹേഷ് ഭട്ടും സോണി റസ്ദനും. ഇരുവരും വിവാഹക്കാര്യം പുറംലോകത്തിന് മുന്നില്‍ മറച്ചുവെച്ചു. ആ കഥയാണ് വര്‍ഷങ്ങള്‍ക്കിപ്പുറം വീണ്ടും പുറത്ത് വന്നിരിക്കുന്നത്.

  ബോളിവുഡിലെ പ്രശസ്ത നിര്‍മാതാവ് നാനഭായിയുടെ മൂത്തമകനായിരുന്നു മഹേഷ് ഭട്ട്. പരസ്യ ചിത്രങ്ങള്‍ നിര്‍മ്മിച്ച് കൊണ്ടാണ് മഹേഷ് കരിയര്‍ തുടങ്ങുന്നത്. പിന്നീട് സിനിമാ നിര്‍മാണത്തിലേക്ക് ചുവടുവെച്ചു. സിനിമാലോകത്തേക്ക് പ്രവേശിക്കുന്നതിന് മുന്‍പ് തന്നെ തന്റെ പ്രണയിനിയെ കണ്ടുമുട്ടി ആഘാതമായ പ്രണയത്തിലാവുകയും ചെയ്തു.

  ലോറൈന്‍ ബ്രൈറ്റ് എന്നാണ് ആ പെണ്‍കുട്ടിയുടെ പേരെങ്കിലും പിന്നീടത് മാറ്റി കിരണ്‍ എന്നാക്കി. ആ പെണ്‍കുട്ടിയെക്കാളും ഇരുപത് വയസിന് മൂത്തയാളാണ് മഹേഷ്. ആ ബന്ധത്തിലാണ് പൂജ ഭട്ട് എന്നൊരു മകള്‍ ജനിക്കുന്നത്.

  Also Read: നല്ല രീതിയില്‍ സംസാരിച്ച് പിരിയാന്‍ പറ്റിയില്ല; ഒടുവില്‍ സന്തോഷ വാര്‍ത്ത പങ്കുവെച്ച് അശ്വതി ശ്രീകാന്ത്

  ഹിന്ദി സിനിമയില്‍ സജീവമായ മഹേഷിന്റെ സിനിമകള്‍ പരാജയപ്പെടുന്നത് വരെ കുഴപ്പങ്ങളില്ലാതെ പോയി. ഇതിനിടയില്‍ നടി പര്‍വീണ്‍ ബാബിയുമായി മഹേഷ് ഇഷ്ടത്തിലായതോടെ കിരണുമായിട്ടുള്ള ബന്ധത്തില്‍ പ്രശ്‌നങ്ങള്‍ തുടങ്ങി. സിനിമകള്‍ സംവിധാനം ചെയ്ത് ഹിറ്റാക്കിയ മഹേഷും കിരണും സന്തുഷ്ടരായി ജീവിച്ചു.

  ഒപ്പം മകന്‍ രാഹുല്‍ കൂടി ജനിച്ചു. ഇതിന് പിന്നാലെ താരങ്ങള്‍ക്കിടയില്‍ പ്രശ്‌നങ്ങള്‍ തുടങ്ങി. മക്കള്‍ക്ക് വേണ്ടി ബന്ധം മുന്നോട്ട് കൊണ്ട് പോയെങ്കിലും മഹേഷ് സോണി റസ്ദാനുമായി കണ്ടതോടെ അതും അവസാനിച്ചു.

  Also Read: പ്രസവത്തിന് ഭര്‍ത്താവും കൂടെ വേണം; മൃദുലയെ ലേബര്‍ റൂമില്‍ കയറ്റിയ ദിവസത്തെ വീഡിയോയുമായി താരങ്ങള്‍

  ബ്രിട്ടീഷുകാരില്‍ ജനിച്ച ഇന്ത്യക്കാരിയായ പെണ്‍കുട്ടിയാണ് സോണി. നടിയായി അഭിനയിച്ച് ശ്രദ്ധിക്കപ്പെട്ടതോടെ മഹേഷുമായി പരിചയപ്പെട്ടു. അദ്ദേഹത്തിന്റെ സിനിമയില്‍ അഭിനയിച്ചതിന് പിന്നാലെ ഇരുവരും ഇഷ്ടത്തിലായി. വിവാഹിതനായ മഹേഷ് മറ്റൊരു ബന്ധത്തിലാണെന്ന കഥ നാട്ടില്‍ പ്രചരിച്ചു.

  സുഹൃത്തിന്റെ അടഞ്ഞ് കിടന്ന വീട്ടില്‍ വച്ച് ഇരുവരും രഹസ്യമായി കണ്ടുമുട്ടി തുടങ്ങി. വിവാഹം കഴിക്കുന്നതിലെ വിശ്വാസം മഹേഷിന് നഷ്ടപ്പെട്ടു. അദ്ദേഹത്തിന്റെ കാഴ്ചപാടുകളെ സോണി പിന്തുണയ്ക്കുകയും ചെയ്തു.

  എന്നാല്‍ വിവാഹിതനും കുട്ടികളുടെ പിതാവുമായ മഹേഷിനെ വിവാഹം കഴിക്കുന്നതിനോട് സോണിയുടെ വീട്ടുകാര്‍ക്ക് എതിര്‍പ്പുണ്ടായി.

  Also Read: ദേവിക ഗര്‍ഭിണിയാണ്, അതിന് കാരണക്കാരന്‍ ഞാന്‍ തന്നെയാണ്; പുതിയ സന്തോഷ വാര്‍ത്ത പങ്കുവെച്ച് താരദമ്പതിമാര്‍

  സോണിയെ താന്‍ ഒരിക്കലും ഉപേക്ഷിക്കില്ലെന്ന് മഹേഷ് നടിയുടെ വീട്ടുകാര്‍ക്ക് വാക്ക് നല്‍കി. പക്ഷേ മക്കളെ ഓര്‍ത്ത് വിവാഹമോചനം നല്‍കാന്‍ ആദ്യഭാര്യയായ കിരണ്‍ വിസമ്മതിച്ചു.

  അപ്പോഴാണ് സുഹൃത്തുക്കള്‍ മതം മാറി ഇസ്ലാം മതം സ്വീകരിച്ചാല്‍ ഒരുമിച്ച് രണ്ട് ഭാര്യമാരെ സ്വന്തമാക്കമെന്ന് നിര്‍ദ്ദേശിച്ചത്. മഹേഷിന്റെ അമ്മ മുസ്ലീം ആയത് കൊണ്ട് അതൊരു പ്രശ്‌നമായി താരത്തിന് തോന്നിയില്ല.

  അങ്ങനെ മതം മാറിയതിന് ശേഷം മഹേഷ് ഭട്ട് സോണിയെ വിവാഹം കഴിച്ചു. അടുത്ത സുഹൃത്തുക്കള്‍ മാത്രമാണ് ആ വിവാഹത്തില്‍ പങ്കെടുത്തത്.

  മഹേഷിന്റെ വീട്ടുകാരോ ആദ്യ ഭാര്യ കിരണോ പോലും ഈ നിക്കാഹിന്റെ കാര്യം അറിഞ്ഞില്ല. അത്രയും രഹസ്യമായിട്ടാണ് അത് നടത്തിയത്. കുറച്ച് ദിവസത്തിന് ശേഷമാണ് ആദ്യ ഭാര്യയോട് ഇക്കാര്യം മഹേഷ് പറഞ്ഞത്.

  സിനിമാ തിരക്ക് കാരണം മഹേഷിനും സോണിയ്ക്കും അവരുടെ ഹണിമൂണ്‍ ശരിക്കും ആഘോഷിക്കാന്‍ സാധിച്ചിരുന്നില്ല. പിന്നീട് സിനിമാ മാഗസിനിലൂടെയാണ് വിവാഹക്കാര്യം പുറംലോകം അറിയുന്നത്. അക്കാലത്തത് വലിയൊരു തരംഗമായി മാറിയ വാര്‍ത്തയായിരുന്നു.

  Read more about: mahesh bhatt
  English summary
  The Unknown Love Story Of Mahesh Bhatt & Soni Razdan Goes Viral Again
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X