'നിനക്കൊപ്പം ഞങ്ങൾക്ക് ഫോട്ടോ എടുക്കേണ്ട, നിന്റെ മനോഭാവം മെച്ചപ്പെടുത്തൂ'; കത്രീനയെ പരസ്യമായി കളിയാക്കി ആരാധകർ

ബോളിവുഡ് താര സുന്ദരിമാരിൽ പ്രസിദ്ധയാണ് കത്രീന കൈഫ്. ഹോങ്കോങ്ങിൽ ജനിച്ച് ലണ്ടനിൽ വളർന്ന് പിന്നീട് ബോളിവുഡ് കീഴടക്കിയ കത്രീന കൈഫ് ഇന്ത്യയിലെ ഏറ്റവും കൂടുതൽ ജനപ്രീതിയുള്ള മുൻനിര നായികമാരിലൊരാളാണ് ഇന്ന്. ബോളിവുഡിലെ ഖാൻത്രയങ്ങളുടെ കൂടെയെല്ലാം നായികയായി അഭിനയിച്ച കത്രീന അരങ്ങേറ്റം കുറിച്ചത് 2003ൽ ബൂം എന്ന ഹിന്ദി ചിത്രത്തിലൂടെയാണ്. അന്നുതൊട്ട് ഇന്ന് വരെ എണ്ണം പറഞ്ഞ ഏതാനും ഹിറ്റ് ചിത്രങ്ങളിലൂടെ ബോളിവുഡിൽ ഏറ്റവും കൂടുതൽ പ്രതിഫലം പറ്റുന്ന നായികയായി മാറി കത്രീന.

Katrina Kaif,  Katrina Kaif news,  Katrina Kaif films,  Katrina Kaif viral videos,  Katrina Kaif wedding, കത്രീന കൈഫ്, കത്രീന കൈഫ് വാർത്തകൾ, കത്രീന കൈഫ് ചിത്രങ്ങൾ, കത്രീന കൈഫ് വൈറൽ വീഡിയോകൾ, കത്രീന കൈഫ് വിവാഹം

മലയാളികൾക്കും പ്രിയങ്കരിയാണ് ഈ താര സുന്ദരി. ഇൻസ്‌പെക്ടർ ബൽറാം എന്ന ഹിറ്റ് മലയാളം ചിത്രത്തിന്റെ രണ്ടാം ഭാഗമായ ബൽറാം വേഴ്സസ് താരാദാസ് എന്ന ഐ വി ശശി ചിത്രത്തിലൂടെ മമ്മൂട്ടിയുടെ നായികയായി മലയാളത്തിലും അവർ സാന്നിധ്യമറിയിച്ചിട്ടുണ്ട്. ഇന്ത്യയിൽ പ്രധാനപ്പെട്ട ഏതാണ്ടെല്ലാ ഭാഷകളിലും ഇക്കാലയളവിൽ കത്രീന കൈഫ് അഭിനയിച്ചിട്ടുണ്ട്. 1983 ജൂലൈ 16ന് ഹോങ്കോങിലായിരുന്നു കത്രീനയുടെ ജനനം. മാതാവിൻറെ കുടുംബനാമമായ ടർക്വോട്ടെ പേരിൽ ചേ‍ർത്തുകൊണ്ട് കത്രീന ടർക്വോട്ടെ എന്നായിരുന്നു ആദ്യത്തെ പേര്.

പിതാവ് കശ്മീർ സ്വദേശിയും ബ്രിട്ടീഷ് വ്യവസായിയുമായിരുന്ന മുഹമ്മദ് കൈഫും മാതാവ് ബ്രിട്ടീഷ് അഭിഭാഷകയും സന്നദ്ധപ്രവർത്തകയുമായിരുന്ന സുസൈനുമാണ്. ഏഴ് സഹോദരീ സഹോദരന്മാരാണ് കത്രീനയ്ക്കുള്ളത്. ചെറുപ്പത്തിൽ തന്നെ മാതാപിതാക്കൾ വേർപിരിഞ്ഞു. ഹോങ്കോങ് വിട്ട് ഇവരുടെ കുടുംബം കത്രീനയുടെ പതിനാലാം വയസ്സുവരെ അമേരിക്കയിലെ ഹവായിലായിരുന്നു. പിന്നീട് ലണ്ടനിലേക്ക് താമസം മാറി. ഒരു ജ്വല്ലറിയുടെ പരസ്യത്തിന് വേണ്ടിയാണ് കത്രീന ആദ്യമായി മോഡലാവുന്നത്. തുടർന്നും ലണ്ടനിൽ ധാരാളം പരസ്യങ്ങളിൽ കത്രീന അഭിനയിക്കുകയുണ്ടായി.

മോഡലിങ്ങിലൂടെ ആണ് കത്രീന കൈഫ് സിനിമയിലെത്തുന്നത്. ആദ്യചിത്രമായ ബൂം പരാജയമായിരുന്നു. പിന്നീട് കരിയറിന്റെ തുടക്കത്തിൽ ഹിന്ദി ഭാഷ ഡയലോഗ് ഉച്ചാരണത്തിന്റെ പേരിൽ അവർ ഏറെ വിമർശിക്കപ്പെട്ടിട്ടുമുണ്ട്. മഹേഷ് ഭട്ടിനെപ്പോലുള്ള അതികായരായ സംവിധായകർ അവരെ ഉച്ചാരണത്തിന്റെ പേരിൽ സിനിമയിൽ നിന്ന് മാറ്റുക വരെയുണ്ടായിട്ടുണ്ട്. പിന്നീട് ഉച്ചാരണം നന്നായി പഠിക്കുകയും വിവിധങ്ങളായ വേഷ വൈവിധ്യങ്ങളോടെ അവർ ഇന്ത്യൻ സിനിമയിൽ തന്റേതായൊരു സ്ഥാനം നേടിയെടുക്കുകയും ചെയ്തു. അടുത്തിടെയാണ് ബോളിവുഡിലെ യൂത്ത് സ്റ്റാർ വിക്കി കൗശലിനെ കത്രീന വിവാഹം ചെയ്തത്. ഇപ്പോൾ സിനിമാ തിരക്കുകളിൽ സജീവമായിരിക്കുന്ന കത്രീനയുടെ പഴയൊരു വീഡിയോയാണ് വീണ്ടും വൈറലാകുന്നത്. അമേരിക്കയിൽ സിനിമാപ്രമോഷന്റെ ഭാ​ഗമായി എത്തിയപ്പോൾ വഴിയിൽ വെച്ച് കത്രീനയെ ആരാധകർ കളിയാക്കുന്നതാണ് വീഡിയോയിലുള്ളത്.

'നിന്റെ ഒപ്പം ഞങ്ങൾക്ക് ഫോട്ടോകൾ‌ പകർത്തണ്ട. പിന്നെ എന്തിനാണ് ഇത്ര ആറ്റിറ്റ്യൂഡ്. നിന്റെ മനോഭാവം മാറ്റണം. നീ നിന്നെ സ്വയം നടിയെ്ന് വിശേഷിപ്പിക്കുകയാണ്' എന്നൊക്കെയാണ് കൂടി നിന്ന ആരാധകർ കൂക്കി വിളിച്ചുകൊണ്ട് കത്രീനയോട് പറഞ്ഞത്. കളിയാക്കലുകൾ സഹിക്കവയ്യാതെ രൂക്ഷമായ ഭാഷ‌യിൽ കത്രീനയും പ്രതികരിക്കുന്നുണ്ട്. ശേഷം മാന്യമായി പെരുമാറിയ ചില ആരാധകർക്കൊപ്പം നിന്ന് താരം സെൽഫിക്ക് പോസ് ചെയ്യുകയും ചെയ്തു.

Read more about: katrina kaif
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X