Fact Check: രാഖി സാവന്ത് എന്തുകൊണ്ടാണ് പാകിസ്ഥാന്‍ പതാക നെഞ്ചിലേറ്റിയത്?

By Prashant V R

ബോളിവുഡിലെ വിവാദ നായികമാരില്‍ ഒരാളാണ് നടി രാഖി സാവന്ത്. ഗ്ലാമര്‍ റോളുകളില്‍ തിളങ്ങിയ താരത്തിന്റെ സോഷ്യല്‍ മീഡിയ പോസ്റ്റുകള്‍ പലപ്പോഴും ശ്രദ്ധിക്കപ്പെടാറുണ്ട്. പാക്കിസ്ഥാന്‍ പതാക നെഞ്ചിലേറ്റിയുളള നടിയുടെ ഒരു ചിത്രം സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുകയാണ്. തന്റെ ഇന്‍സ്റ്റഗ്രാം പേജില്‍ നടി പങ്കുവെച്ച ചിത്രങ്ങളാണ് സമൂഹ മാധ്യമങ്ങളില്‍ ചര്‍ച്ചയായിരിക്കുന്നത്.

rakhi sawant

ദേശീയതയെ പറ്റി വീമ്പിളക്കുന്നതും ഇന്ത്യക്കാരിയാകുന്നതുമായ രാഖിയെക്കുറിച്ചുള്ള സത്യമാണ് ഇതെന്നാണ് പലരും ചിത്രം പങ്കുവെച്ച് കുറിച്ചിരിക്കുന്നത്. അതേസമയം ഇത് തെറ്റിദ്ധരിപ്പിക്കുന്ന അവകാശവാദമാണ്. ധര 370 എന്ന സിനിമയുടെ ചിത്രീകരണത്തിനിടെ രാഖി സാവന്ത് എടുത്ത ചിത്രങ്ങളാണിത്. സിനിമയില്‍ പാകിസ്താന്‍ വനിതയായി അഭിനയിച്ച അവര്‍ കഴിഞ്ഞ വര്‍ഷം ഇതേ ചിത്രങ്ങള്‍ പോസ്റ്റ് ചെയ്തിരുന്നു.

അന്ന് രാഖി സാവന്ത് കുറിച്ചത് ഇങ്ങനെ: 'ഞാന്‍ എന്റെ ഇന്ത്യയെ സ്‌നേഹിക്കുന്നു, ധര 370 എന്ന ചിത്രത്തിലെ എന്റെ കഥാപാത്രമാണിത്. ചിത്രീകരണ സമയത്തെ രംഗം കാണിക്കുന്ന ഒരു വീഡിയോയും 2019 ഓഗസ്റ്റ് 8 ന് ഇന്‍സ്റ്റാഗ്രാമില്‍ രാഖി പോസ്റ്റ് ചെയ്തിരുന്നു. രാഖി സാവന്തിനെ വിമര്‍ശിച്ച് അന്ന് നിരവധി പേര്‍ സോഷ്യല്‍ മീഡിയയില്‍ എത്തിയിരുന്നു.

വിവാദ നായികയായി എന്നും വാര്‍ത്തകളില്‍ ഇടംനേടാറുളള താരമാണ് രാഖി സാവന്ത്. ഐറ്റം ഡാന്‍സുകളിലൂടെയാണ് നടി പ്രേക്ഷകരുടെ ഇഷ്ടം നേടിയെടുത്തിരുന്നത്. മീടു ക്യാംപെയിനില്‍ വിവാദ പരാമര്‍ശം നടത്തിയായിരുന്നു മുന്‍പ് രാഖി സാവന്ത് വാര്‍ത്തകളില്‍ നിറഞ്ഞത്. തനുശ്രീ ദത്തയ്ക്കെതിരെയുളള നടിയുടെ പ്രതികരണങ്ങള്‍ മുന്‍പ് വലിയ വിവാദങ്ങള്‍ ഉണ്ടാക്കിയിരുന്നു.

Recommended Video

സ്തനങ്ങള്‍ ദാനം ചെയ്യാൻ ഒരുങ്ങി നടി രാഖി സാവന്ത് | filmibeat Malayalam

മീ ടൂ ആരോപണങ്ങള്‍ക്ക് പിന്നാലെ വിവാഹം കഴിക്കുമെന്നുളള തീരുമാനവുമായി രാഖി എത്തിയെങ്കിലും പിന്നീട് അത് ഉപേക്ഷിക്കുകയായിരുന്നു. പിന്നീട് സോഷ്യല്‍ മീഡിയയില്‍ നിന്നെല്ലാം നടി കുറച്ചുകാലം മാറിനില്‍ക്കുകയും ചെയ്തിരുന്നു. തുടര്‍ന്ന് ഒരിടവേളയ്ക്ക് ശേഷം നടി വീണ്ടും ആക്ടീവാവുകയും ചെയ്തിരുന്നു.

Read more about: rakhi sawant
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X