»   » രണ്ട് പുരുഷന്മാരെ മാത്രമേ സ്‌നേഹച്ചിട്ടുള്ളൂ, പ്രണയ ഗോസിപ്പുകളോട് എമി ജാക്‌സണ്‍ പ്രതികരിക്കുന്നു

രണ്ട് പുരുഷന്മാരെ മാത്രമേ സ്‌നേഹച്ചിട്ടുള്ളൂ, പ്രണയ ഗോസിപ്പുകളോട് എമി ജാക്‌സണ്‍ പ്രതികരിക്കുന്നു

Posted By: Sanviya
Subscribe to Filmibeat Malayalam

പ്രണയ ഗോസിപ്പുകള്‍ക്കെതിരെ ബോളിവുഡ് താരം എമി ജാക്‌സണ്‍. കഴിഞ്ഞ ദിവസം പ്രചരിച്ച വ്യാജ വാര്‍ത്തകളെ തുടര്‍ന്നാണ് താരം ട്വിറ്ററിലൂടെ പ്രചരിച്ചത്. തന്റെ ജീവിതത്തില്‍ രണ്ട് പുരുഷന്മാരെ ഉണ്ടായിട്ടുള്ളൂവെന്നും അത് അച്ഛനും വളര്‍ത്തു നായ പാബ്ലോയുമാണെന്ന് താരം പറയുന്നു.

ഗായിക ചെറില്‍ കോളിന്റെ മുന്‍ ഭര്‍ത്താവ് ജീന്‍ ഫെര്‍ണാണ്ടസ് വെര്‍സിനിയുമായാണ് എമി ജാക്‌സണ്‍ പ്രണയത്തിലാണെന്ന് വാര്‍ത്തകള്‍ വന്നത്. അടുത്തിടെ ലണ്ടനില്‍ വച്ച് ക്യാന്‍ഡില്‍ ലൈറ്റ് ഡിന്നറിന് ഇരുവരെയും ഒന്നിച്ച് കണ്ടതോടെയാണ് ഗോസിപ്പുകള്‍ പ്രചരിച്ച് തുടങ്ങിയത്. കാന്‍ ഫിലിം ഫെസ്റ്റിവലില്‍ വച്ചാണത്രേ ഇരുവരും ആദ്യമായി കാണുന്നത്.

amyjackson

ശങ്കറിന്റെ എന്തിരന്‍ രണ്ടാം ഭാഗത്തില്‍ എമി ജാക്‌സനാണ് നായിക. 2.0 എന്ന പേരിലിറങ്ങുന്ന ചിത്രത്തിന്റെ പ്രൊഡക്ഷന്‍ വര്‍ക്കുകല്‍ പുരോഗമിക്കുകയാണ്. ബോളിവുഡ് താരം അക്ഷയ് കുമാറാണ് ചിത്രത്തില്‍ രജനികാന്തിന്റെ വില്ലന്‍ വേഷം അവതരിപ്പിക്കുന്നത്.

English summary
There are absolutely no men in my life.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam