അന്ന് ഞാൻ ആ ചിത്രം ചെയ്തിരുന്നുവെങ്കിൽ ഇന്ന് ഷാരൂഖിന്റെ മന്നത്ത് അവിടെ ഉണ്ടാവില്ലായിരുന്നു, സൽമാൻ പറയുന്നു

തെന്നിന്ത്യയിലും ബോളിവുഡിലും ഒരുപോലെ ആരാധകരുള്ള താരമാണ് സൽമാൻ ഖാൻ. ഭാഷ വ്യത്യാസമില്ലാതെയാണ് നടന്റെ ചിത്രങ്ങൾ പ്രേക്ഷകർ നെഞ്ചിലേറ്റുന്നത്.

Salman Khan -Shah Rukh Khan

ഇന്ന് സല്ലുവിന്റെ 56ാം പിറന്നാൾ ആണ്. നടന് പിറന്നാൾ ആശംസ നേർന്ന് ഇന്ത്യൻ സിനിമലോകം രംഗത്ത് എത്തിയിരുന്നു. കുടുംബത്തിനോടൊപ്പമായിരുന്നു നടന്റെ പിറന്നാൾ ആഘോഷം. ഫാംഹൗസിൽ സഹോദരി അർപ്പിതയുടെ കുഞ്ഞിനോടൊപ്പമാണ് നടൻ കേക്ക് മുറിച്ചത്. ബെർത്ത് ഡേ ആഘോഷ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലാണ്. കഴിഞ്ഞ ദിവസം ഫാം ഹൗസിൽ വെച്ച് നടനെ പാമ്പ് കടിച്ചിരുന്നു, ഉടൻ തന്നെ ആശുപത്രിൽ പ്രവേശിപ്പിച്ചിരുന്നു. 6 മണിക്കൂറോളം നീണ്ടു നിന്ന ചികിത്സയ്ക്ക് ശേഷം നടനെ ഡിസ് ചർജ് ചെയ്യുകയായിരുന്നു.

പിറന്നാളിന്റെ തലേദിവസം നടനെ പാമ്പ് കടിച്ചത് ഏറെ ഞെട്ടലോടെയാണ് ആരാധകർ കേട്ടത്. തങ്ങളുടെ പ്രിയപ്പെട്ട താരത്തിന്റെ ആരോഗ്യസ്ഥിതിയെ കുറിച്ച് ആരാഞ്ഞ് പ്രേക്ഷകർ രംഗത്ത് എത്തിയിരുന്നു. ആശുപത്രി വിട്ടതിന് ശേഷം തന്റെ ആരോഗ്യസ്ഥിതിയെ കുറിച്ച് പറഞ്ഞ് കൊണ്ട് നടൻ തന്നെ രംഗത്ത് എത്തുകയായിരുന്നു. ഇപ്പോൾ തന്റെ ആരോഗ്യനിലയിൽ കുഴപ്പമില്ലെന്നാണ് എഎൻഐയോട് പറഞ്ഞത്.

സംഭവത്തെ കുറിച്ച് സൽമാൻ പറഞ്ഞത് ഇങ്ങനെ... 'ഒരു പാമ്പ് എന്റെ ഫാം ഹൗസിലേക്ക് കടന്നു വന്നു. ഞാൻ അതിന്റെ വടി കൊണ്ട് പുറത്തേക്ക് മാറ്റാൻ നോക്കി. പതിയെ അതെന്റെ കൈകളിലേക്ക് എത്തി. എന്നെ മൂന്ന് തവണ കടിച്ചു. അത് അൽപ്പം വിഷമുള്ള തരം പാമ്പായിരുന്നു. തുടർന്ന് ആറ് മണിക്കൂറുകളോളം ആശുപത്രിയിൽ ചികിത്സയിലായിരുന്നു. ഇപ്പോൾ എനിക്ക് കുഴപ്പമില്ല', എന്നാണ് സൽമാൻ ഖാന്‍ പറഞ്ഞത്.

നടന്റെ പിറന്നാളിനോട് അനുബന്ധിച്ച് ഒരു പഴയ അഭിമുഖം സോഷ്യൽ മീഡിയയിൽ വൈറലാവുകയാണ്. ഏകദേശം ഒരേസമയത്ത് ബോളിവുഡിൽ എത്തിയ താരങ്ങളാണ് സൽമാൻഖാനും ഷാരൂഖ് ഖാനും. ഇരുവരും തമ്മിലുള്ള സൗഹൃദം പോലെ തന്നെ സൗന്ദര്യപിണക്കത്തിന്റെ കഥകളും ബോളിവുഡ് കോളങ്ങളിൽ ചർച്ചയാണ്. സൽമാൻ ഖാൻ നിരസിച്ച ചിത്രങ്ങളായിരുന്നു ചക് ദേ ഇന്ത്യയും ബാസിഗറും. ഇത് പിന്നീട് ഷാരൂഖിനെ തേടി എത്തുകയായിരുന്നു. ഈ രണ്ട് ചിത്രങ്ങളും സൂപ്പർ ഹിറ്റുകളായിരുന്നു. ഈ ചിത്രങ്ങളെ കുറിച്ച് പറയുകയാണ് സൽമാൻ ഖാൻ.

2007-ൽ ദി ഇന്ത്യൻ എക്‌സ്പ്രസിന് നൽകിയ അഭിമുഖത്തിൽ, ചക് ദേയുടേയും ബാസിഗറിന്റേയും വിജയത്തിൽ ഷാരൂഖിനോട് പകയുണ്ടോ എന്ന് അവതാരകൻ സൽമാനോട് ചോദിച്ചിരുന്നു. എന്നാൽ ഇല്ല എന്നായിരുന്നു സല്ലുവിന്റെ മറുപടി. അന്ന് ഞാൻ ബാസിഗർ ചെയ്തിരുന്നുവെങ്കിൽ ഇന്ന് മന്നത്ത് അവിടെ കാണില്ല എന്നായിരുന്നു സൽമാൻ ചോദ്യത്തിന് ചിരിച്ച് കൊണ്ട് മറുപടി പറഞ്ഞത്.

നടന്റെ വാക്കുകൾ ഇങ്ങനെ... ഷാരൂഖിനോട് സിനിമ ചെയ്തതിൽ ഒരു ദേഷ്യവുമില്ല. അദ്ദേഹം ചെയ്തത് വളരെ ന്യായമായ കാര്യമാണ്. ഞാൻ നിരസിച്ച ചിത്രം അവൻ ഒപ്പിട്ടു. സിനിമയുടെ സ്‌ക്രിപ്റ്റുമായി അബ്ബാസ് മുസ്താൻ എന്റെ അടുത്ത് വന്നപ്പോൾ, ഞാൻ എന്റെ അച്ഛനോട് ചോദിച്ചു. ഒരു നെഗറ്റീവ് കഥാപാത്രത്തിന്റെ കഥയായതിനാൽ അതിൽ അമ്മയുടെ ഒരു ആംഗിൾ ചേർക്കണമെന്ന് അദ്ദേഹത്തിന് തോന്നി. എന്നാൽ അവർ സമ്മതിച്ചില്ല. സിനിമ വേണ്ടെന്ന് പറഞ്ഞപ്പോൾ ഷാരൂഖിന്റെ അടുത്തേക്ക് പോയി, പിന്നെ അമ്മ ആംഗിൾ ചേർത്തു! (ചിരിക്കുന്നു) പക്ഷെ ഞാൻ അതിൽ ഖേദിക്കുന്നില്ല. ഒന്ന് ആലോചിച്ച് നോക്കൂ, അന്ന് ഞാൻ ബാസിഗർ ചെയ്തിരുന്നെങ്കിൽ ഇന്ന് മന്നത്ത് നിൽക്കില്ലായിരുന്നു. ഷാരൂഖിനും അദ്ദേഹത്തിന്റെ വിജയത്തിലും ഞാൻ വളരെ സന്തോഷവാനാണ്. ചിത്രത്തിലെ ഒരു നെഗറ്റീവ് കഥാപാത്രത്തെ അവതരിപ്പിച്ചതിന് ഷാരൂഖ് പ്രശംസിക്കപ്പെട്ടു, കൂടാതെ മികച്ച നടനുള്ള ഫിലിംഫെയർ അവാർഡും ഷാരൂഖ് നേടിയിരുന്നു.

Read more about: salman khan shah rukh khan
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X