»   » പ്രശസ്തരായ ഈ നടികളെ പോലീസ് അറസ്റ്റ് ചെയ്തതിന്റെ കാരണങ്ങള്‍ കേട്ടാല്‍ ഞെട്ടും!!!

പ്രശസ്തരായ ഈ നടികളെ പോലീസ് അറസ്റ്റ് ചെയ്തതിന്റെ കാരണങ്ങള്‍ കേട്ടാല്‍ ഞെട്ടും!!!

Posted By:
Subscribe to Filmibeat Malayalam

സിനിമയിലെത്തുന്നത് വരെ സാധരണ പെണ്‍കുട്ടികളായിരുന്ന പല നടിമാരും അതിന് ശേഷം എത്തിപ്പെട്ടത് പല ചതികുഴികളിലുമായിരുന്നു. ചിലര്‍ അറിഞ്ഞു കൊണ്ടും അല്ലാത്തവര്‍ അറിയാതെയും തെറ്റുകളില്‍ നിന്നും തെറ്റുകളിലേക്ക് സഞ്ചാരിക്കുന്നവരാണ്.

പണവും പ്രശസ്തിയുമുള്ളവര്‍ക്ക് എന്തും ആകാമെന്ന് കരുതുന്ന ഇത്തരക്കാര്‍ പലപ്പോഴും പിടിക്കപ്പെടുന്നത് വലിയ കാര്യങ്ങള്‍ ചെയ്തു കൊണ്ടായിരിക്കും. അത്തരത്തില്‍ ബോളിവുഡില്‍ ഞെട്ടിക്കുന്ന സംഭവങ്ങളില്‍ പെട്ട് അറസ്റ്റ് ചെയ്യപ്പെട്ട നടിമാര്‍ ആരൊക്കെയാണെന്ന് അറിയണോ?

മോണിക്ക ബേദി

1995 ല്‍ 'സുരക്ഷ' എന്ന സിനിമയിലുടെയാണ് മോണിക ബോദി സിനിമയിലെത്തിയത്. തുടര്‍ന്നിങ്ങോട്ട് നല്ലൊരു നടിയായി വളര്‍ന്ന താരം അ്ന്താരാഷ്ട്ര ക്രിമിനലായി മാറേണ്ട അവസ്ഥയിലെത്തുകയായിരുന്നു. അതിന് പിന്നില്‍ അബു സലീം എന്ന ക്രിമിനലുമായി നടിയുടെ സൗഹൃദമായിരുന്നു. താരത്തിന്റെ ബിസിനസിന് സഹായം നല്‍കാനും അബുവായിരുന്നു മുന്നില്‍. അതിനിടയില്‍ മതം മാറിയ നടി പോര്‍ച്ചുഗലില്‍ നിന്നും അറസ്റ്റ് ചെയ്യപ്പെടുകയായിരുന്നു. ഇതോടെ താരത്തിന് സിനിമയില്‍ നിന്നും മാറി നില്‍ക്കേണ്ടി വരികയും ജോലി നഷ്ടപ്പെടുകയും ചെയ്തിരുന്നു.

സോണാലി ബെന്‍ഡ്രെ

ബോളിവുഡിലെ പ്രധാന നടികളിലൊരാളായിരുന്നു സോണാലി. നടിയും മോഡലുമായി തിളങ്ങി നിന്ന താരം 2008 ല്‍ വിവാദത്തില്‍ പെടുകയായിരുന്നു. ഷോ ടൈം എന്ന മാഗസീനു മോഡലായി നിന്ന താരം ധരിച്ചിരുന്ന വേഷം ചെറിയ മഞ്ഞ നിറത്തിലുള്ള ടോപ്പില്‍ ഓം നമ ശിവായ എന്ന എഴുതിയിരുന്നു. ഇതിന്റെ പേരില്‍ വിവാദത്തില്‍ പെട്ട നടിയെ പിന്നീട് അറസ്റ്റ് ചെയ്യേണ്ടി വന്നിരുന്നു.

മധുബാല

ബോളിവുഡിലെ സുന്ദരിയായ നടിയാണ് മധുബാല. മധുബാല സിനിമയില്‍ അഭിനയിക്കാം എന്ന് ഉറപ്പു നല്‍കി സംവിധായകനില്‍ നിന്നും അഡ്വാന്‍സ് വാങ്ങിയിരുന്നെങ്കിലും പിന്നീട് സിനിമ അവസാനിപ്പിക്കുകയായിരുന്നു. ഇതിനെ തുടര്‍ന്ന് നടിയെ 1957 ല്‍ അറസ്റ്റ് ചെയ്യുകയായിരുന്നു.

ശ്വേത ബസു പ്രസാദ്

നാഷണല്‍ അവാര്‍ഡ് വിന്നറായ ശ്വേത വെറും 23 വയസുകാരിയാണ്. എന്നാല്‍ നടിയെ വ്യഭിചാരം ചെയ്തു എന്നതിനാലാണ് അറസ്റ്റു ചെയ്തത്. ഹൈദരാബാദില്‍ നിന്നുമാണ് നടി അറസ്റ്റു ചെയ്യപ്പെട്ടത്. 2014 സെപ്റ്റംബറിലാണ് നടിയെ പോലീസ് അറസ്്റ്റ് ചെയ്തത്.

English summary
These Are The Bollywood Actresses Who Got Arrested For Shocking Reasons

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam