»   » ആരാധികമാരുടെ നെഞ്ചിടിപ്പാണ് ഈ താരങ്ങള്‍, 2018 ലും ബാച്ച്‌ലറായി തുടരാന്‍ സാധ്യതയുള്ള താരങ്ങള്‍ ഇവരാണ്

ആരാധികമാരുടെ നെഞ്ചിടിപ്പാണ് ഈ താരങ്ങള്‍, 2018 ലും ബാച്ച്‌ലറായി തുടരാന്‍ സാധ്യതയുള്ള താരങ്ങള്‍ ഇവരാണ്

Posted By:
Subscribe to Filmibeat Malayalam

ഇന്ത്യന്‍ സിനിമാ ലോകത്ത് വിവാഹ മോചനങ്ങളുടെ കണക്ക് ദിനംപ്രതി വര്‍ദ്ധിച്ച് വരുന്ന സഹാചര്യമാണുള്ളത്. താരദമ്പതികളാണ് പകുതി വഴിയില്‍ നിന്നും കുടുംബം ഉപേക്ഷിച്ച് പോവുന്നതും. അത് മുന്നില്‍ കണ്ടിട്ടാണോ എന്നറിയില്ല ഇപ്പോഴും ബാച്ച്‌ലറായി കഴിയുന്ന നിരവധി താരങ്ങളാണ് സിനിമയിലുള്ളത്.

ഇറച്ചിവെട്ടുക്കാരിയായി ശിവദ! വെജിറ്റേറിയനായ നടി എങ്ങനെയാണ് ആ രംഗങ്ങളില്‍ അഭിനയിച്ചിട്ടുണ്ടാവുക?

അടുത്തിടെ ഇന്ത്യ മുഴുവന്‍ കാത്തിരുന്ന വിരാട് കോലി, അനുഷ്‌ക വിവാഹം ഇറ്റലിയില്‍ നിന്നും നടന്നിരുന്നു. ഇരുവരും ഏറെ കാലമായി പ്രണയത്തിലായിരുന്നു. ഇനിയും വിവാഹം കഴിക്കാതെ, എന്നാല്‍ അടുത്ത് തന്നെ വിവാഹമുണ്ടാവുമെന്ന് കരുതി ആരാധകര്‍ കാത്തിരിക്കുന്ന ഒരുപാട് താരങ്ങളുണ്ട്. പലരും പലപ്പോഴായി ഗോസിപ്പു കോളങ്ങളില്‍ ഇടം പിടിക്കാറുണ്ടെങ്കിലും 2018 ലും ഇവര്‍ ബാച്ച്‌ലറായി തുടരുമോ എന്ന് കാത്തിരുന്ന് കാണാം.

പ്രഭാസ്

ബ്രഹ്മാണ്ഡ ചിത്രം ബാഹുബലി റിലീസായതിന് ശേഷമായിരുന്നു തെലുങ്ക് താരം പ്രഭാസിന് ആരാധകരുടെ എണ്ണം വര്‍ദ്ധിച്ചത്. പെണ്‍കുട്ടികളുടെ സ്വപ്‌നത്തിലെ രാജകുമാരനായി വിലസുന്ന പ്രഭാസിന്റെ വിവാഹം സംബന്ധിച്ച് ഒട്ടനവധി വാര്‍ത്തകളായിരുന്നു വന്നിരുന്നത്. അതില്‍ പ്രധാനം നടി അനുഷ്‌ക ഷെട്ടിയുമായിട്ടുള്ളതായിരുന്നു. എന്നാല്‍ അനുഷ്‌ക തന്റെ അടുത്ത സുഹൃത്ത് മാത്രമാണെന്ന് താരം തന്നെ വ്യക്തമാക്കിയിരുന്നു. ബാഹുബലിയുടെ രണ്ടാം ഭാഗം വന്നതിന് ശേഷം 6000 പെണ്‍കുട്ടികളായിരുന്നു പ്രഭാസിനെ പ്രൊപ്പോസ് ചെയ്തിരുന്നത്. എന്നാല്‍ 2018 ല്‍ താരത്തിന്റെ വിവാഹമുണ്ടോ എന്ന കാര്യത്തില്‍ ഇനിയും തീരുമാനമായിട്ടില്ല.

സല്‍മാന്‍ ഖാന്‍


ബോളിവുഡിന്റെ മസില്‍മാനായ സല്‍മാന്‍ ഖാന് സിനിമയ്ക്കുള്ളില്‍ തന്നെ പല പ്രണയങ്ങളുമുണ്ടായിരുന്നു. എന്നാല്‍ താരത്തിനെ പിന്തുടരുന്ന ആരാധികമാരുടെ എണ്ണം ദിനംപ്രതി വര്‍ദ്ധിച്ച് വരികയാണ്. പ്രായം കൂടി കൂടി വരുന്നുണ്ടെങ്കിലും ഒറ്റയാനായി ജീവിക്കാനുള്ള തീരുമാനമാണോ സല്‍മാന്റേത് എന്നാണ് ആരാധകര്‍ക്കുള്ള സംശയം.

രണ്‍ബീര്‍ കപൂര്‍


ബോളിവുഡിലെ മറ്റൊരു ചോക്ലേറ്റ് നായകനായ രണ്‍ബീര്‍ കപൂറിന്റെ കാര്യവും വ്യത്യസ്തമല്ല. അടുത്തിടെ രണ്‍ബീറിന്റെ വിവാഹത്തെ കുറിച്ച് പലതരത്തിലും ഗോസിപ്പുകള്‍ വന്നിരുന്നു. താരത്തിന്റെ വിവാഹം ഉറപ്പിച്ചെന്നും അമ്മയാണ് ഇക്കാര്യത്തില്‍ മുന്‍കൈ എടുക്കുന്നതെന്നുമായിരുന്നു റിപ്പോര്‍ട്ടുകള്‍. എന്നാല്‍ ആരാധികമാരുടെ പ്രതീക്ഷകള്‍ക്ക് ഇനിയും സമയമുണ്ട്.

രണ്‍വീര്‍ സിംഗ്


നടി ദീപിക പദുക്കോണുമായി ഏറ്റവുമധികം ഗോസിപ്പു കോളങ്ങൡ നിറഞ്ഞ് നില്‍ക്കുന്ന താരമാണ് രണ്‍വീര്‍ സിംഗ്. എന്നാല്‍ താരത്തിനു പിന്നാലെയും ഒരുപാട് ആരാധികമാരുണ്ട്. ഇതുവരെ വിവാഹം കഴിക്കുന്നതിനെ കുറിച്ചൊന്നും താരം വ്യക്തമാക്കിയിട്ടില്ല.

വരുണ്‍ ധവാന്‍

ബോളിവുഡിലെ യുവതാരങ്ങളിലൊരാളാണ് വരുണ്‍ ധവാന്‍. വരുണിന്റെ സിനിമകളിലെ പ്രകടത്തിലൂടെ പിന്നാലെ കൂടിയ ആരാധികമാരുടെ എണ്ണം ഒരുപാടാണ്. അടുത്തിടെ വിവാഹം കഴിച്ചില്ലെങ്കില്‍ ആത്മഹത്യ ചെയ്യുമെന്ന് പറഞ്ഞ് വരെ പെണ്‍കുട്ടികള്‍ രംഗത്തെത്തിയിരുന്നു. എന്നാല്‍ വരുണ്‍ അടുത്തൊന്നും വിവാഹം കഴിക്കാന്‍ സാധ്യതയില്ലെന്നാണ് ബോളിവുഡിലെ സംസാരം.

English summary
These B-Town Actors Are The Most Eligible Bachelors of 2018
Please Wait while comments are loading...

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam