twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    ദീപിക പദുകോൺ ,ആലിയ ഭട്ട് , കത്രീന, അക്ഷയ് കുമാർ!! സൂപ്പർ താരങ്ങൾക്ക് ഇന്ത്യയിൽ വോട്ടില്ല...

    |

    ഇന്ത്യ ഒന്നടങ്കം ഇപ്പോൾ തിരഞ്ഞെടുപ്പ് ചൂടിലാണ്. രാഷ്ട്രീയ ലോകം മാത്രമല്ല ഇന്ത്യൻ സിനിമ ലോകവും ഏറെ ആകാംക്ഷയോടെയാണ് ഇത്തവണത്തെ ഇലക്ഷനെ നോക്കി കാണൂന്നത്. പ്രേക്ഷകരുടെ പ്രിയപ്പെട്ട താരങ്ങൾ ഇക്കുറി ജനവിധി തേടാൻ എത്തുന്നുണ്ട്. സമൂഹ മാധ്യമങ്ങളിലും മറ്റ് സോഷ്യൽ മീഡിയ സൈറ്റുകളിലും എല്ലാവരും ചർച്ച ചെയ്യുന്നത് തിരഞ്ഞെടുപ്പിനെ കുറിച്ചാണ്.

    എനക്ക്  ഇന്നൊരു മുഖമിരിക്ക്..!! നയൻതാരയെ അധിക്ഷേപിച്ച്  നടൻ രാധാ രവി, താൻ കൊലപാതകിയല്ല, വിവാദത്തിന് തിരി കൊളുത്തി നടൻഎനക്ക് ഇന്നൊരു മുഖമിരിക്ക്..!! നയൻതാരയെ അധിക്ഷേപിച്ച് നടൻ രാധാ രവി, താൻ കൊലപാതകിയല്ല, വിവാദത്തിന് തിരി കൊളുത്തി നടൻ

    ഇത്തവണത്തെ തിരഞ്ഞെടുപ്പിന് സിനിമ മേഖലയുമായി വളരെ അടുത്ത ബന്ധമാണുള്ളത്. ഈ വർഷം രാഷ്ട്രീയ പശ്ചാത്തലത്തിൽ സിനിമകൾ പുറത്തിറങ്ങിയിരുന്നു . ലോക്സഭ ഇലക്ഷനിൽ തങ്ങളുടെ അഭിപ്രായം രേഖപ്പെടുത്തി പ്രിയ താരങ്ങളും രംഗത്തെത്തിയിരുന്നു. കാര്യങ്ങൾ ഇങ്ങനെയാണെങ്കിലും ബോളിവുഡിലെ പല സൂപ്പർ താരങ്ങൾക്കും ഇന്ത്യയിൽ വോട്ട് അവകാശമില്ല. ഇന്ത്യൻ ജീവിക്കുന്നവരായിട്ടു പോലും വോട്ട് ചെയ്യാൻ താരങ്ങൾക്ക് സാധിക്കില്ല.

    പോക്കിരി രാജയല്ല  മധുരരാജ!! സിംഹത്തലയോട് കൂടിയ ലോക്കറ്റുള്ള മാലയ്ക്ക്  പിന്നിൽ സംവിധായകൻ വൈശാഖ്, രാജയുടെ നീളം കൂടിയ മാലയ്ക്ക് പിന്നിൽ ഒരു രഹസ്യമുണ്ട്...പോക്കിരി രാജയല്ല മധുരരാജ!! സിംഹത്തലയോട് കൂടിയ ലോക്കറ്റുള്ള മാലയ്ക്ക് പിന്നിൽ സംവിധായകൻ വൈശാഖ്, രാജയുടെ നീളം കൂടിയ മാലയ്ക്ക് പിന്നിൽ ഒരു രഹസ്യമുണ്ട്...

     ദീപിക പദുകോണിന് വോട്ട് അവകാശമില്ല

    ദീപിക പദുകോണിന് വോട്ട് അവകാശമില്ല

    ഇന്ത്യയിൽ ഏറ്റവും കൂടുതൽ ആരാധകരുളള താരമാണ് ദീപിക പദുകോൺ. തെന്നിന്ത്യയിലും സൗത്തിന്റയിലും ഒരുപോലെ ആരാധകരുളള താരത്തിന് ഇന്ത്യയിൽ വേട്ട് അവകാശമില്ല. ബംഗ്ലൂർ സ്വദേശിയായ ദീപിക ഡെന്മാർക്കിന്റെ തലസ്ഥാനമായ കോപ്പൻഹേഗനിലാണ് ജനിച്ചത്. താരത്തിന് ഡാനിഷ് പാസ്പോർട്ടാണുള്ളത് ഇന്ത്യയുടെ അഭിമാനമായ ബാഡ്മിന്റൺ പ്ലേയർ പ്രകാശ് പദുകോണിന്റെ മകളാണ് ദീപിക.

      ആലിയ ഭട്ടിന് വോട്ടില്ല

    ആലിയ ഭട്ടിന് വോട്ടില്ല

    ബോളിവുഡിലെ ക്യൂട്ട് താരമാണ് ആലിയ ഭട്ട്. വീട്ടിലെ കുട്ടി എന്ന പരിഗണനയാണ് ആലിയയ്ക്ക് പ്രേക്ഷകരുടെ ഇടയിൽ നിന്ന് ലഭിക്കുന്നത്. എന്നാൽ ഇന്ത്യൻ സിനിമയിൽ തിളങ്ങുന്ന താരത്തിന് ഇന്ത്യൻ പൗരത്വമില്ല. ബ്രിട്ടീഷ് പൗരത്വമാണ് ആലിയയ്ക്കുള്ളത്. അതിനാലാണ് ഇന്ത്യയിൽ വോട്ട് അവകാശമില്ലാത്തത്. ബോളിവുഡ് സംവിധായകൻ മഹേഷ് ഭട്ടിന്റേയും നടി സോണി രസ്ദാന്റേയും ഇളയമകളാണ് ആലിയ ഭട്ട്.

    കത്രീന കൈഫ് സണ്ണി ലിയോൺ

    കത്രീന കൈഫ് സണ്ണി ലിയോൺ

    കത്രീന കൈഫിന്റേയും അവസ്ഥ ഇതു തന്നെയാണ്. കാശ്മീർ സ്വദേശിയും ബ്രിട്ടീഷ് വ്യവസായിയുമായ മുഹമ്മദ് കൈഫിന്റേയും ബ്രിട്ടീഷ് അഭിഭാഷകയായ സുസൈനിന്റേയും മകളാണ് കത്രീന. അതിനാൽ തന്നെ താരത്തിനും ബ്രിട്ടീഷ് പൗരത്വമാണുള്ളത്. സിക്ക്-പഞ്ചാബി ദമ്പതിമാരുടെ മകളാണ് സണ്ണി ലിയോൺ. കാനഡയിൽ ജനിച്ച സണ്ണി ലിയോണിന് അമേരിക്കൻ പൗരത്വമാണുള്ളത്.

     അക്ഷയ് കുമാർ-ഇമ്രാഖാൻ

    അക്ഷയ് കുമാർ-ഇമ്രാഖാൻ

    ബോളിവുഡിലെ ആക്ഷൻ ഹീറോയായ അക്ഷയ് കുമാറിനും ഇന്ത്യയിൽ വോട്ട് അവകാശമില്ല. പഞ്ചാബിലെ അമൃത്സറിൽ ജനിച്ച് ദില്ലിയിൽ വളർന്ന അക്ഷയ് കുമാറിന് കനേഡിയൻ പാസ്പോർട്ടും കനേഡിയൻ സിറ്റിസൺഷിപ്പുമാണ് ഉള്ളത്. കൂടാതെ അമീറിന്റെ മരുമകനും നടനുമായ ഇമ്രാഖാനും അമേരിക്കൻ പാസ്പോർട്ടാണുളളത്. അതിനാൽ ഇന്ത്യയിൽ വോട്ട് അവകാശമില്ല.

    English summary
    These Bollywood biggies can’t vote in Lok Sabha election
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X