പാട്ട് പാടുന്ന ബോളിവുഡ് താരങ്ങള്‍
പ്രിയതാരങ്ങള്‍ പാടുന്നത് നമുക്കേറെയിഷ്ടമുള്ളകാര്യമാണ്. അതും അവര്‍ അഭിനയിക്കുന്ന ചിത്രത്തില്‍ മലയാളത്തില്‍ മാത്രമല്ല മറ്റ് പലഭാഷകളിലുമുണ്ട് ഗായകരായ ചില താരങ്ങള്‍. അത്ര ഗംഭീര പാട്ടുകാരൊന്നും അല്ലെങ്കിലും തങ്ങളുടെ ചിത്രങ്ങളില്‍ പാടിയ ചില ബോളിവുഡ് താരങ്ങള്‍ ഉണ്ട്.
അഭിനയത്തിന്റെ സംഗതികള്‍ പോലെ സംഗീതത്തിലെ സംഗതിയും തങ്ങള്‍ക്ക് വഴങ്ങുമെന്ന് തെളിയിച്ചവര്‍. താരങ്ങള്‍ പാടുന്നത് കേള്‍ക്കാന്‍ ആരാധകര്‍ക്കും അതിയായ ഇഷ്ടമുണ്ട്. അതുകൊണ്ട് ചിത്രത്തില്‍ താരങ്ങളുടെ ഗാനം കൂടി ഉള്‍പ്പെടുത്തിയാല്‍ നിര്‍മ്മാതാവിന് നേട്ടം തന്നെ. ഇതാ ബോളിവുഡില്‍ പാടിയ നമ്മുടെ പ്രിയ താരങ്ങള്‍

പാട്ട് പാടുന്ന ബോളിവുഡ് താരങ്ങള്‍
അഭിനയത്തിലായാലും പാട്ടിന്റെ കാര്യത്തിലായാലും ബിഗ് ബി മുന്നില്‍ തന്നെ. ഒരു റൊമാന്റിക് ചിത്രത്തിലാണ് ബച്ചന്‍ ആദ്യം പാടിയത്. ഹേമമാലിനി നായികയായ ബാഗ് ബാന്‍ എന്ന ചിത്രത്തില്‍. അതിന് ശേഷം അഭിനയിച്ച് പല ചിത്രങ്ങളിലും ബിഗ് ബി പാടി. ബോല്‍ ബച്ചന്‍, കഭി ഖുഷി കഭി ഗാം, ഭൂത്‌നാഥ്, പാ എന്നീ ചിത്രങ്ങളിലാണ് ബിഗ് ബി പിന്നീട് പാടിയത്.

പാട്ട് പാടുന്ന ബോളിവുഡ് താരങ്ങള്‍
ഭൂത്‌നാഥില്‍ സാക്ഷാല്‍ ബിഗ് ബിയോടൊപ്പം പാടിയത് മറ്റാരുമല്ല ജൂഹി ചാവ്‌ല ആയിരുന്നു

പാട്ട് പാടുന്ന ബോളിവുഡ് താരങ്ങള്‍
ഫര്‍ഹാന്‍ ഒരു ബഹുമുഖപ്രതിഭയാണെന്ന്് സമ്മതിയ്ക്കാതെ തരമില്ല, അഭിനയം, സംവിധാനം, എഴുത്ത് എന്തിനേറെ പാട്ടും. സെനൊരിറ്റ, സിന്‍ദഗി നാ മിലേഗി ദൊബാര എന്നീ ചിത്രങ്ങളില്‍ ഫര്‍ഹാന്‍ പാടിയിട്ടുണ്ട്.

പാട്ട് പാടുന്ന ബോളിവുഡ് താരങ്ങള്‍
ബ്ളഫ് മാസ്റ്റര്‍ എന്ന ചിത്രത്തിലും ബിഗ് ബിയൊടൊപ്പം ബോല്‍ ബച്ചന്‍ എന്ന ചിത്രത്തിലും അഭിഷേകും പാടി

പാട്ട് പാടുന്ന ബോളിവുഡ് താരങ്ങള്‍
നൃത്തം ചെയ്യാനും അഭിനയിക്കാനും മാത്രമല്ല അല്‍പ്പ സ്വല്‍പ്പം പാടാനും മാധുരിയ്ക്ക് കഴിയും.

പാട്ട് പാടുന്ന ബോളിവുഡ് താരങ്ങള്‍
ജോഷ് എന്ന ചിത്രത്തിലാണ് ഷാരൂഖ് ഖാന്‍ പാടിയത്. 2000ല്‍ പുറത്തിറങ്ങിയ ചിത്രം സൂപ്പര്‍ഹിറ്റായിരുന്നു.

പാട്ട് പാടുന്ന ബോളിവുഡ് താരങ്ങള്‍
ഗുലാം എന്ന ചിത്രത്തില്‍ ആതി ക്യാ ഖണ്ഡാലാ എന്ന ഗാനമാണ് ആമിര്‍ പാടിയത്

പാട്ട് പാടുന്ന ബോളിവുഡ് താരങ്ങള്‍
ബോളിവുഡിലെ ഇളമുറക്കാരി ആലിയയും പാടി. ഹൈവേ എന്ന ചിത്രത്തിലാണ് ആലിയ പാടിയത്


Click it and Unblock the Notifications