»   » വിദേശത്ത് അവധിക്കാലം ആഘോഷിക്കുന്ന ബോളിവുഡ് താരം, ഭര്‍ത്താവ് മാത്രമല്ല.. നടിയുടെ ഹോട്ട് ചിത്രങ്ങള്‍

വിദേശത്ത് അവധിക്കാലം ആഘോഷിക്കുന്ന ബോളിവുഡ് താരം, ഭര്‍ത്താവ് മാത്രമല്ല.. നടിയുടെ ഹോട്ട് ചിത്രങ്ങള്‍

Posted By: Sanviya
Subscribe to Filmibeat Malayalam

ബോളിവുഡ് ഹോട്ട് താരം ഭര്‍ത്താവിനൊപ്പം വിദേശത്ത് അവധിനക്കാലം ആഘോഷിക്കാന്‍ പോയതിന്റെ ചിത്രങ്ങള്‍ ആരാധകര്‍ കണ്ടത്. ഞെട്ടിക്കുന്ന ഹോട്ട് ചിത്രങ്ങളാണ് നടി ഇന്‍സ്റ്റഗ്രാമിലൂടെ ആരാധകര്‍ക്കായി പങ്കു വെച്ചത്. മെക്‌സികോയിലെ കാന്‍കന്‍ ബീച്ചിലാാണ് നടി അവധിക്കാലം ആഘോഷിക്കാന്‍ എത്തിയത്.

ഇപ്പോഴിതാ സണ്ണി ലിയോണിന് പിന്നാലെ ബോളിവുഡ് താരം ബ്രൂണ അബ്ദുള്ളയുടെ ഹോട്ട് ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നു. ബ്രസീലില്‍ അവധിക്കാലം ആഘോഷിക്കാന്‍ എത്തിയതാണ് താരം. ബിക്കിനി അണിഞ്ഞ് ഭര്‍ത്താവിനും സുഹൃത്തുക്കള്‍ക്കൊപ്പമുള്ള ഹോട്ട് ബീച്ച് ചിത്രങ്ങളാണ് നടി ഇന്‍സ്റ്റഗ്രാമിലൂടെ പങ്ക് വെച്ചത്. സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്ന ചിത്രങ്ങള്‍ കാണാം...

ബ്രസീലില്‍ കറങ്ങുന്നു

ബ്രസീലില്‍ നിന്നുള്ള ചില ബീച്ച് ചിത്രങ്ങളാണ് നടി ഇന്‍സ്റ്റഗ്രാമിലൂടെ ആരാധകര്‍ക്കായി പങ്ക് വെച്ചത്. ബിക്കിനി അണിഞ്ഞ നടിയുടെ ഹോട്ട് ചിത്രങ്ങള്‍ ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുകയാണ്.

ഹോട്ട് ചിത്രങ്ങള്‍

ബോളിവുഡ് താരം സണ്ണി ലിയോണ്‍ തന്റെ ഭര്‍ത്താവിനൊപ്പമുള്ള വിദേശ ബീച്ച് ചിത്രങ്ങള്‍ പങ്ക് വച്ചതിന് പിന്നാലെയാണ് ബ്രൂണ അബ്ദുള്ളയുടെ ഫോട്ടോ സോഷ്യല്‍ മീഡിയയില്‍ പ്രത്യക്ഷപ്പെട്ടത്. ഭര്‍ത്താവിനൊപ്പമുള്ള ഹോട്ട് ഫോട്ടോ.

ബോളിവുഡില്‍ തിളങ്ങുന്നു

ക്യാഷ് എന്ന ചിത്രത്തിലൂടെയാണ് നടി ബോളിവുഡില്‍ എത്തിയത്. ഐ ഹേറ്റ് സ്‌റ്റോറി, ഡേസി ബോയ്‌സ് തുടങ്ങിയ ബോളിവുഡ് ചിത്രങ്ങളിലൂടെ നടി പ്രേക്ഷക ശ്രദ്ധ നേടി. ഇപ്പോള്‍ മുന്‍നിര താരങ്ങളുടെ കൂട്ടത്തിലാണ് ബ്രൂണോയും.

മോഡലിങ് രംഗത്ത് നിന്ന്

മോഡലിങ് രംഗത്ത് നിന്നാണ് ബ്രൂണ അഭിനയരംഗത്ത് എത്തുന്നത്. ചാനല്‍ പ്രോഗ്രാമില്‍ അതിഥിയായി എത്തിയതോടെയാണ് നടിയ്ക്ക് സിനിമയിലേക്കുള്ള അവസരം വന്നത്. 1986ല്‍ ബ്രസീലിലാണ് നടിയുടെ ജനനം.

വിധിയായിരുന്നു

ഒരിക്കല്‍ നടി മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ താന്‍ സിനിമയിലേക്ക് വന്നതിനെ കുറിച്ച് വെളിപ്പെടുത്തുകയുണ്ടായി. മോഡലാകണമെന്നുള്ള ഒരു തോന്നലുണ്ടായപ്പോള്‍ പെട്ടെന്ന് തന്നെ ബാഗ് എടുത്ത് മുംബൈയിലേക്ക് കയറുകയായിരുന്നു. എനിക്കിപ്പോഴും അറിയില്ല ഞാന്‍ ഇവിടെ വരെ എങ്ങനെ എത്തിയെന്നുള്ളത്. പക്ഷേ എല്ലാം വിധിയായിരുന്നു എന്ന് എനിക്ക് ഉറപ്പാണ്.

ഇന്ത്യയിലേക്ക് വന്ന സമയത്ത്

ഇന്ത്യയിലേക്ക് വന്ന സമയത്ത് ഭാഷ പോലും അറിയില്ല. എല്ലാം എങ്ങനെയൊക്കെയോ പഠിച്ചെടുക്കുകയായിരുന്നു.

ഞാന്‍ പഠിച്ചു

ഭാഷ ഞാന്‍ പഠിച്ചെടുത്തു. ഇപ്പോള്‍ പണ്ടത്തേക്കാള്‍ നന്നായി സംസാരിക്കാന്‍ തുടങ്ങി. നടി മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ വെളിപ്പെടുത്തി.

പുതിയ ചിത്രം

രജനീഷ് ദംഗല്‍ നായകനാകുന്ന ഉഡാന്‍കൂ എന്ന ചിത്രത്തിലെ നായിക ബ്രൂണയാണ്. വിപിന്‍ പരഷാറാണ് ചിത്രം സംവിധാനം ചെയ്യുന്നത്. അഷുദോഷ് റാണ, പ്രേം ചോപ്ര എന്നിവരാണ് ചിത്രത്തിലെ മറ്റ് താരങ്ങളെ അവതരിപ്പിക്കുന്നത്.

റിലീസ് ഇത്തിരി വൈകും

2016ല്‍ ചിത്രം റിലീസിനെത്തുമെന്നാണ് ആദ്യം പറഞ്ഞത്. എന്നാല്‍ പല കാരണങ്ങളാലും റിലീസ് നീണ്ടു. പുതിയ റിലീസ് ഡേറ്റ് തീരുമാനിച്ചിട്ടില്ല.

English summary
These HOT Bikini Pictures Of Bruna Abdullah Will Leave You SPEECHLESS!

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam