»   » സണ്ണി ലിയോണിനോട് ആരാധന മൂത്ത് പ്രമുഖനടി! സണ്ണിയെ സ്‌നേഹിക്കുന്നതിനുള്ള കാരണം തുറന്ന് പറഞ്ഞ് നടി!!

സണ്ണി ലിയോണിനോട് ആരാധന മൂത്ത് പ്രമുഖനടി! സണ്ണിയെ സ്‌നേഹിക്കുന്നതിനുള്ള കാരണം തുറന്ന് പറഞ്ഞ് നടി!!

Posted By: Teresa John
Subscribe to Filmibeat Malayalam

ഇന്തോ- കനോഡിയന്‍ നടിയായ സണ്ണി ലിയോണിനെ ആരാധിക്കുന്നവര്‍ ഒരുപാട് പേരുണ്ട്. പോണ്‍ സ്റ്റാറായി അറിയപ്പെട്ട സണ്ണി ലിയോണ്‍ പിന്നീട് ബോളിവുഡിന്റെ പ്രിയപ്പെട്ട നടിയായി വളരുകയായിരുന്നു. സണ്ണിയോട് ആരാധന തോന്നുന്നത് അവരുടെ അഭിനയം കണ്ടിട്ട് മാത്രമായിരിക്കില്ല. സണ്ണി സ്‌ക്രീനിനു മുന്നിലെത്തുമ്പോഴും അല്ലാത്തപ്പോഴും സൂപ്പറാണെന്നാണ് എല്ലാവരും പറയുന്നത്.

ദുല്‍ഖറിനെ 'ഒരു ഭയങ്കര കാമുകനാ'ക്കാന്‍ ഇനിയും സമയം വേണം!വ്യാജ വാര്‍ത്തകള്‍ തള്ളികളഞ്ഞ് നിര്‍മാതാവ്!

സണ്ണിയെ ജീവന് തുല്യം ആരാധിക്കുന്ന ഒരു നടിയുണ്ട്. നേഹ ധൂപിയ എന്ന നടിയാണ് സണ്ണിയുടെ കടുത്ത ആരാധികയാണെന്ന് തുറന്ന് പറയുന്നത്. താന്‍ സണ്ണി ലിയോണിനെ ഒരുപാട് സ്‌നേഹിക്കുന്നുണ്ട്. മാത്രമല്ല അവരുടെ ജീവിത ശൈലികള്‍ അതേപടി പിന്തുടരുകയാണെന്നുമാണ് നേഹ പറയുന്നത്.

നേഹ ധൂപിയ


നേഹ ധൂപിയ ആദ്യമായി സിനിമയിലെത്തിയത് മലയാളത്തിലാണ്. മോഹന്‍ലാലിന്റെ മിന്നാരം എന്ന സിനിമയിലെ കുട്ടികളില്‍ ഒരാളായിട്ടായിരുന്നു നേഹയുടെ അരങ്ങേറ്റം. പിന്നീട് പല ഭാഷകളിലായി ഒരുപാട് സിനിമകളില്‍ നേഹ അഭിനയിച്ചിരുന്നു.

സണ്ണി ലിയോണിനെ അനുകരിച്ച് നടി

നേഹ സണ്ണി ലിയോണിനെ ഒരുപാട് സ്‌നേഹിക്കുന്നുണ്ടെന്നാണ് പറയുന്നത്. മാത്രമല്ല നേഹ തന്റെ ജീവിതത്തില്‍ സണ്ണി ലിയോണിനെ അനുകരിക്കുകയാണ്.

സണ്ണി ലിയോണ്‍

സണ്ണി ലിയോണ്‍ ഒരുപാട് അഭിമുഖങ്ങളില്‍ സംസാരിച്ചിട്ടുണ്ടെങ്കിലും ഒരിക്കല്‍ പോലും അവരുടെ ഭൂതകാലത്തെ പറ്റി സങ്കടപ്പെട്ട സംസാരിക്കുന്നത് താന്‍ കണ്ടിട്ടില്ലെന്നാണ് നേഹ ധൂപിയ പറയുന്നത്.

പോസീറ്റിവ് ആയിരിക്കും

സണ്ണി ലിയോണ്‍ എതെങ്കിലും അഭിമുഖങ്ങൡ പങ്കെടുത്തിട്ടുണ്ടെങ്കില്‍ ചോദ്യങ്ങള്‍ക്കുള്ള മറുപടി പലപ്പോഴും പോസ്റ്റീവായിട്ട് മാത്രമെ കൊടുക്കാറുള്ളു. സണ്ണിയ്ക്ക് ഒരിക്കല്‍ പോലും ചോദ്യങ്ങള്‍ക്ക് മുന്നില്‍ വിയര്‍ക്കേണ്ടി വന്നിട്ടില്ല.

സ്മാര്‍ട്ടാണ്


സണ്ണി ലിയോണ്‍ ഒരു സ്മാര്‍ട്ട് ലേഡീ ആണ്. അവരുടെ മനോഭാവവും പെരുമാറ്റവും കൂടുതല്‍ മികച്ചതാക്കുകയാണെന്നും നേഹ പറയുന്നു.

സമ്മര്‍ദ്ദം ഇല്ല

പലരും സമ്മര്‍ദ്ദങ്ങളില്‍ പെട്ട് പോയാല്‍ പിന്നെ വലിയ ടെന്‍ഷനാണ്. എന്ത് ചെയ്യുമെന്ന് അറിയാത്ത അവസ്ഥയിലായിരിക്കും. എന്നാല്‍ അക്കാര്യത്തില്‍ സണ്ണി ലിയോണിനെ കണ്ടു പഠിക്കണം. അത്തരം അവസ്ഥകളെ കൈകാര്യം ചെയ്യാന്‍ സണ്ണിയ്ക്ക് പ്രത്യേക കഴിവുണ്ടെന്നാണ് നേഹ പറയുന്നത്.

English summary
This Actress Is Deeply In Love With Sunny Leone's Attitude About Life!

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam