പതിനേഴാമത്തെ വയസില്‍ അമ്മയായ നടി; ചെറിയ പ്രായത്തില്‍ തന്നെ മക്കള്‍ക്ക് ജന്മം കൊടുത്ത പ്രമുഖ നടിമാര്‍
താരങ്ങളുടെ വിവാഹ ജീവിതത്തെ കുറിച്ചും കുട്ടികള്‍ ജനിക്കുന്നതിനെ പറ്റിയുമൊക്കെ അറിയാനാണ് ആരാധകര്‍ ഇരിക്കുന്നത്. ഇന്നത്തെ കാലത്ത് പെട്ടെന്ന് വിവാഹം കഴിച്ച് കുടുംബിനിയാവാന്‍ നടിമാര്‍ പോലും ആഗ്രഹിക്കുന്നില്ല. എന്നാല്‍ ഒത്തിരി മുന്‍പത്തെ കാര്യം നോക്കുകയാണെങ്കില്‍ സിനിമയില്‍ എത്തി വളരെ പെട്ടെന്ന് തന്നെ വിവാഹ ജീവിതത്തിലേക്ക് കടന്ന നിരവധി താരസുന്ദരിമാരുണ്ട്. ഏത് ഭാഷയിലെ കാര്യം എടുത്ത് നോക്കുകയാണെങ്കിലും അത്തരത്തില്‍ ഒത്തിരി പേരെ കാണാന്‍ സാധിക്കും.
അതേ സമയം വളരെ ചെറിയ പ്രായത്തില്‍ തന്നെ ഒരു കുഞ്ഞിന്റെ അമ്മയായ നടിമാരെ കുറിച്ച് അധികമാരും കേട്ടിട്ടിണ്ടാവില്ല. എന്നാല്‍ ബോളിവുഡില്‍ നിന്നുള്ള പ്രമുഖ താരസുന്ദരിമാര്‍ വരെ ഈ ലിസ്റ്റിലുണ്ടെന്നതാണ് കൗതുകം. മുപ്പത് വയസ് പോലും ആവുന്നതിന് മുന്‍പ് ഒന്നിലധികം കുട്ടികളെ പ്രസവിച്ചവരും ഉണ്ട്. രസകരമായ റിപ്പോര്‍ട്ടിന്റെ പൂര്‍ണരൂപം വായിക്കാം..

ഡിംപിള്‍ കംപാഡിയ
ബോളിവുഡിലെ പ്രമുഖ നടിയും താരപത്‌നിയുമാണ് ഡിംപിള്‍ കംപാഡിയ. സിനിമയിലേക്ക് എത്തി വളരെ കുറഞ്ഞ കാലം കൊണ്ട് നടി രാജേഷ് ഖന്നെയ വിവാഹം കഴിച്ചു. വിവാഹസമയക്ക് ഡിംപിളിന് പതിനാറ് വയസേ ഉണ്ടായിരുന്നുള്ളു. തൊട്ടടുത്ത വര്‍ഷം നടി ഒരു പെണ്‍കുഞ്ഞിന് ജന്മം കൊടുക്കുകയും ചെയ്തു. അങ്ങനെ പതിനേഴാമത്തെ വയസില്‍ ഡിംപിള്‍ ജന്മം കൊടുത്ത താരപുത്രിയാണ് ട്വിങ്കിള്‍ ഖന്ന. നടന്‍ അക്ഷയ് കുമാറിന്റെ ഭാര്യയാണ് ട്വിങ്കിള്‍.

ട്വിങ്കിള്‍ ഖന്ന
അമ്മയെ പോലെ തന്നെ നേരത്തെ കുടുംബ ജീവിതത്തിലേക്ക് പ്രവേശിച്ച നടിയാണ് ട്വിങ്കിള്‍. 2001 ലാണ് ട്വിങ്കിളും അക്ഷയ് കുമാറും തമ്മിലുള്ള വിവാഹം നടക്കുന്നത്. വിവാഹം കഴിഞ്ഞ ട്വിങ്കില്‍ ഇരുപത്തിയൊന്‍പതാമത്തെ വയസില്‍ കുഞ്ഞിന് ജന്മം കൊടുത്തു.

നടന്‍ റിഷി കപൂറും നീതു സിംഗും തമ്മിലുള്ള വിവാഹത്തെ കുറിച്ചും പ്രണയത്തെ കുറിച്ചുമൊക്കെ അടുത്തിടെയും വാര്‍ത്തകള്‍ പ്രചരിച്ചിരുന്നു. കഴിഞ്ഞ ദിവസം താരങ്ങളുടെ മകന്‍ രണ്‍ബീറിന്റെ വിവാഹമായിരുന്നു. ഇതിനോട് അനുബന്ധിച്ചാണ് നീതുവിന്റെ പ്രണയകഥയും പ്രചരിച്ചത്. സിനിമയിലെത്തിയ തുടക്ക കാലത്ത് തന്നെ റിഷി കപൂറുമായി നീതു പ്രണയത്തിലായി. ഇരുപത്തിരണ്ടാമത്തെ വയസില്‍ നടി മൂത്തമകള്‍ റിധിമയ്ക്ക് ജന്മം കൊടുത്തിരുന്നു.

ബബിത കപൂര്‍
നടന്‍ ഹരി ശിവദാസിനിയുടെ മകളായ ബബിത ഒരു കാലത്ത് ബോളിവുഡില്‍ നിറഞ്ഞ് നിന്ന നടിയായിരുന്നു. എന്നാല്‍ നടന്‍ രന്ധീര്‍ കപൂറുമായി ഇഷ്ടത്തിലായതോടെ ചെറിയ പ്രായത്തില്‍ തന്നെ ബബിത കുടുംബിനിയായി. 26-ാമത്തെ വയസിലാണ് ബബിത മൂത്തമകള്‍ കരീഷ്മയ്ക്ക് ജന്മം കൊടുക്കുന്നത്. പിന്നാലെ കരീന കപൂറുമെത്തി.

ഷാര്‍മില ടാഗോര്‍
നടി ഷാര്‍മില ടാഗോര്‍ ഇരുപത്തിയേഴമത്തെ വയസിലാണ് ആദ്യ പുത്രന് ജന്മം കൊടുക്കുന്നത്. ഇന്ന് ബോളിവുഡിലെ മുന്‍നിര താരമായ സെയിഫ് അലി ഖാനാണ് ഷാര്‍മിലയുടെ മകന്‍. സെയിഫിന് ശേഷം സോഹ അലി ഖാന്‍ എന്നൊരു മകള്‍ക്ക് കൂടി ഷാര്‍മില ജന്മം കൊടുത്തിരുന്നു.

കാജോള്‍
ഹിന്ദി സിനിമയിലെ വിജയ നായകിയായി തിളങ്ങി നില്‍ക്കുന്ന കാലത്താണ് നടി കാജോള്‍ അജയ് ദേവ്ഗണുമായി വിവാഹിതയാവുന്നത്. 2003 മൂന്നില്‍ കാജോളിന്റെ ഇരുപത്തിയൊന്‍പതാമത്തെ വയസിലാണ് മകള്‍ നൈസയ്ക്ക് നടി ജന്മം കൊടുക്കുന്നത്.

ജെനീലിയ ഡിസൂസ
നടന്‍ റിതേഷ് ദേശ്മുഖുമായിട്ടുള്ള വിവാഹം കഴിഞ്ഞതോടെ സിനിമയില്‍ നിന്നും മാറി നില്‍ക്കുകയായിരുന്നു ജെനീലിയ ഡിസൂസ. ഇപ്പോള്‍ സോഷ്യല്‍ മീഡിയ പേജിലൂടെ ഭര്‍ത്താവിന്റെയും കുടുംബത്തിന്റെയും കൂടെയുള്ള രസകരമായ വീഡിയോസുമായി നടി എത്താറുണ്ട്. ഇരുപത്തിയേഴാമത്തെ വയസിലാണ് ജെനിലീയ ഒരു കുഞ്ഞിന്റെ അമ്മയാവുന്നത്.


Click it and Unblock the Notifications